ഇന്നത്തെ പ്രത്യേകതകൾ 29-03-2020

0

 

➡ ചരിത്രസംഭവങ്ങൾ

“`1799 – സംസ്ഥാനത്ത് അടിമത്തം ക്രമേണ നിർത്തലാക്കുന്നതിനുള്ള നിയമം ന്യൂ യോർക്ക് പാസാക്കി.

1807 – വെസ്റ്റ എന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തി.

1849 – പഞ്ചാബ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി.

1857 – ശിപായി ലഹള എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യസമരത്തിന്റെ ആരംഭം – മംഗൽ പാണ്ഡേ ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രതിഷേധം ആരംഭിച്ചു.

1849.. പഞ്ചാബ് ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായി.

1854- ക്രിമിയൻ യുദ്ധം.. ബ്രിട്ടനും ഫ്രാൻസും റഷ്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു.

1881- ഇന്ത്യയിൽ ജനാധിപത്യ രീതിക്ക് തുടക്കം കുറച്ച് റെപ്രസന്റററിവ് അസംബ്ലി സ്ഥാപിക്കാൻ മൈസൂർ രാജാവ് ചാമ രാജേന്ദ്ര വാഡിയാർ ഉത്തരവിട്ടു.

1891 – എഡ്വർഡ് ലോറൻസ് ലോകത്തിലെ ആദ്യ വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യനായി

1949-തുർക്കി, ഇസ്രയേലിനെ അംഗീകരിച്ചു

1971- ചിലിയിൽ ബാങ്കുകളും ഖനികളും ദേശസാത്കരിച്ചു.

1974- ചൈനയുടെ ആദ്യ രാജാവ് ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരത്തിനു കാവൽ നിൽക്കുന്ന 8000 ടെറകോട്ടയിൽ നിർമിച്ച കളിമാൺ ശില്പങ്ങൾ കണ്ടെത്തി.

1989- പശ്ചിമ ബംഗാളിലെ സുന്ദർബൻ ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു

2004- തൊഴിലിടങ്ങളിൽ പുകവലി നിരോധിക്കുന്ന ആദ്യ രാജ്യമായി അയർലൻഡ് മാറി

2004- വീരേന്ദ്ര സേവാഗിന്റെയും ഇന്ത്യയുടെയും പ്രഥമ ട്രിപ്പിൾ സെഞ്ചുറി പിറന്ന ദിവസം… പാക്കിസ്ഥാൻ ആയിരുന്നു എതിരാളി.

2017- ജി എസ് ടി ബിൽ ലോക്സഭ പാസാക്കി.

2017- BSF ന്റെ 51 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിത തനുശ്രി അസിസ്റ്റന്റ് കമ്മീഷണറായി നിയമിതയായി.

1973 – വിയറ്റ്നാം യുദ്ധം: അവസാന അമേരിക്കൻ സൈനികനും തെക്കൻ വിയറ്റ്നാം വിട്ടു പോയി.

1974 – നാസയുടെ മറൈനെർ 10, ബുധനിലെത്തുന്ന ആദ്യ ശൂന്യാകാശപേടകമായി. 1973 നവംബർ 3-നാണ് ഇത് വിക്ഷേപിച്ചത്.

1993 – എഡോവാർഡ് ബല്ലഡർ, ഫ്രഞ്ചുപ്രധാനമന്ത്രിയായി.

2004 – ബൾഗേറിയ, എസ്റ്റോണിയ, ലാത്വിയ, ലിത്വേനിയ, റൊമാനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങൾ നാറ്റോ അംഗരാജ്യങ്ങളായി.

2004 – മദ്യശാലകളും ഭക്ഷണശാലകളും‍ അടക്കമുള്ള എല്ലാ തൊഴിത്സ്ഥലങ്ങളിലും പുകവലി നിരോധിച്ച ആദ്യരാജ്യമായി അയർലന്റ് മാറി.“`

➡ _*ജന്മദിനങ്ങൾ*_

“`1989 – ജി എൻ ഗോപാൽ – ( കേരളത്തിൽ നിന്നുള്ള ആദ്യ ചെസ്സ് ഗ്രാൻഡ് മാസ്റ്ററായ ഗീത നാരായണൻ ഗോപാൽ അഥവാ ജി.എൻ. ഗോപാൽ )

1987 – അനന്യ – ( അമ്പെയ്ത്തിൽ സംസ്ഥാന തലത്തിൽ രണ്ടു തവണ (2006, 2007) ചാമ്പ്യൻഷിപ്പ് നേടിയ മലയാളം, തമിഴ്, തെലുഗ് ചലച്ചിത്ര അഭിനേത്രി അനന്യ എന്ന ആയില്യ ജി. നായർ )

1967 – മിഷേൽ ഹസനാവിഷ്യസ്‌ – ( ദി ആർട്ടിസ്റ്റ്, സ്പൈ മൂവീ പാരഡീസ് ഒ.എസ്.എസ്. 117: കൈറോ, നെസ്റ്റ് ഓഫ് സ്പൈസ്, ഒ.എസ്.എസ്. 117: ലോസ്റ്റ് ഇൻ റിയോ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത പ്രസിദ്ധ ഫ്രഞ്ച് ചലച്ചിത്ര സംവിധായകനും, ചലച്ചിത്ര നിർമ്മാതാവും, തിരക്കഥാകൃത്തുമായ മിഷേൽ ഹസനാവിഷ്യസ്‌ )

1913 – പാപ്പുക്കുട്ടി ഭാഗവതർ – ( 17ാം വയസിൽ മേരി മഗ്ദലനയായി അഭിനയിച്ച്‌ കലാജീവിതത്തിൽ വരുകയും ഇപ്പോഴും കച്ചേരികളിൽ പാടുകയും. ദിലീപ് അഭിനയിച്ച മേരിക്കുണ്ടൊരു കുഞ്ഞാടില്‍ ‘എന്റടുക്കല്‍ വന്നടുക്കും പെമ്പറന്നോരെ.. സമ്മതമോ സമ്മതമോ നിന്‍ കടക്കണ്ണില്‍ ‘എന്ന ഗാനം സിനിമയ്ക്കായി പാടിയ കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുക്കുട്ടി ഭാഗവതർ )

1858 – കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണി തമ്പുരാൻ – ( മലയാളത്തിൽ മുപ്പതോളം കൃതികൾ രചിച്ച, കൊടുങ്ങല്ലൂർ ഗുരുകുലത്തിലെ പ്രശസ്തപണ്ഡിതനും കവി സാർവ്വഭൗമൻ എന്ന ബഹുമതിപ്പേരും നേടിയ കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ )

1924 – പി കെ ഗോപാലകൃഷ്ണൻ – ( മദ്രാസ്‌ നിയമസഭയിലും, കേരള നിയമസഭയിലും അംഗഒ, 1977-80-ൽ ഡപ്യൂട്ടി സ്‌പീക്കർ, കേരള സാഹിത്യ പരിഷത്ത്‌ എക്‌സിക്യൂട്ടീവ്‌ അംഗം, കേരള സാഹിത്യ അക്കാദമി അംഗം, കേരളസർവ്വകലാശാലയുടെയും കാർഷികസർവ്വകലാശാലയുടെയും സെനറ്റ്‌ അംഗം ,കേരള ഹിസ്റ്ററി അസ്സോസിയേഷൻ, സമസ്ത കേരള സാഹിത്യ പരിഷത്ത്, പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ സെക്രട്ടറി, നവജീവൻ, ജഗൽസാക്ഷി എന്നീ പത്രങ്ങളുടെയും കിരണം മാസികയുടെയും നവയുഗം വാരികയുടെയും പത്രാധിപർ എന്നി നിലയിൽ പ്രവർത്തിച്ച വൈജ്ഞാനിക സാഹിത്യകാരൻ എന്ന നിലയിൽ പ്രസിദ്ധനായ പി.കെ. ഗോപാലകൃഷ്ണൻ )

1938 – പി എം അബ്ദുൽ അസീസ്‌ – ( നിരവധി വിഷയങ്ങളിലായി 37 ഡോക്യുമെന്ററി സിനിമകൾ അസീസ് സംവിധാനം ചെയ്യുകയും, മികച്ച നാടകഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചാവേർപ്പട എന്ന കൃതി രചിക്കുകയും ചെയ്ത
ചലച്ചിത്രസംവിധായകനും നാടകകൃത്തുമായിരുന്ന അസീസ് എന്നറിയപ്പെടുന്ന പി.എം. അബ്ദുൽ അസീസ് )

1928 – രമേശ്‌. ഭണ്ടാരി – ( ഉത്തർപ്രദേശ് ഗവർണറും വിദേശകാര്യ സെക്രട്ടറിയും ആയിരുന്ന രമേഷ് ഭണ്ഡാരി )

1929 – ഉൽപൽ ദത്ത്‌ – ( ജെഫ്രികെൻഡലിന്റെ ഷെയ്ക്സ്പിയർ നാടകങ്ങളിലൂടെ നാടകരംഗത്ത് എത്തുകയും , പിന്നീട് ലിറ്റിൽ തിയെറ്റർ ഗ്രൂപ്പിനുവേണ്ടി ഷെയ്ക്സ്പിയർ നാടകങ്ങൾ സംവിധാനം ചെയ്യുകയും, ‘ഇപ്റ്റ’ ഇന്ത്യൻ പീപ്പിൾസ് തിയെറ്റർ അസോസിയേഷൻ)യുടെ ബംഗാളി ഘടകവുമായി ചേർന്നു പ്രവർത്തിക്കാൻ തുടങ്ങുകയും , തെരുവു നാടകങ്ങള്‍ അക്കാലത്ത് പ്രധാനമായി അവതരിപ്പിച്ച് ഇന്ത്യയിലെ ഇടതുപക്ഷ-പുരോഗമന നാടക പ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമായിത്തീരുകയും, നാടോടി പുരാവൃത്തങ്ങളിൽനിന്ന് അതിശക്തമായ പുരോഗമന പുരാവൃത്തങ്ങളിലേക്ക് നാടകത്തിലൂടെ എത്തിച്ചേരുക എന്ന പിസ്കേറ്ററുടെ നാടകസമീപനം ഇന്ത്യയിൽ ഇദംപ്രഥമമായി പരീക്ഷിച്ചു വിജയിപ്പിക്കുകയും, മൈക്കേൽ മധുസൂദൻ എന്ന ബംഗാളി ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തുകയും, തുടർന്ന് മൃണാൾ സെന്നിന്റെ ഭുവൻഷോമ്. സത്യജിത് റേയുടെ ആഗന്തുക്, ഹിരാക് രജർ ദേശ് തുടങ്ങിയ ചിത്രങ്ങളിലും . ഗുഡ്ഡി, ഗോൽമാൽ, നരം ഗരം, ഷൗകീൻ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ച
ബംഗാളി നാടകസംവിധായകനും ചലച്ചിത്രനടനും ആയിരുന്ന ഉത്പൽ ദത്ത്‌)

1853 – എലിഹു തോംസംൺ – ( വൈദ്യുതി,റേഡിയോളജി, സ്റ്റീരിയോസ്കോപ്പിക്എക്സ്റേ, ജ്യോതിശ്ശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകളില്‍ ഗവേഷണ പഠനങ്ങൾ നടത്തുകയും പ്രത്യാവർത്തി ധാരാ മോട്ടോർ, ഉച്ചാവൃത്തി ജനറേറ്റർ, ട്രാൻസ്ഫോർമർ, ത്രിസർപ്പില-ജനറേറ്റർ, താപദീപ്ത വൈദ്യുത വെൽഡിങ് സംവിധാനം, വാട്ട്-അവർ (വട്ട്‌-ഹൗർ) മീറ്റർ തുടങ്ങിയ പ്രധാന വൈദ്യുതോ പകരണങ്ങളുടെ ഉപജ്ഞാതാവും ,തുരങ്കങ്ങളിലും കെയ്സണു(കൈസ്സൺ)കളിലും ഓക്സിജൻ-ഹീലിയം മിശ്രിതം കടത്തിവിട്ട്, അവയിൽ പണിയെടുത്തിരുന്ന തൊഴിലാളികളെ ബാധിച്ചിരുന്ന കെയ്സൺ രോഗത്തിൽനിന്നു വിമുക്തരാക്കാൻ മുൻകൈ എടുക്കുകയും ജനറൽ ഇലക്ട്രിക് കമ്പനിയിലെ ഗവേഷണച്ചുമതലയും ഉപദേഷ്ടാവിന്റെ പദവി ഏറ്റെടുക്കുകയും ചെയ്ത ഇലക്ട്രിക്കൽ എൻജിനീയരായിരുന്ന എലിഹു തോംസൺ )“`

_*➡ ചരമവാർഷികങ്ങൾ*_

“`1985 – കലാമണ്ഡലം നീലകണ്ടൻ നമ്പീശൻ – ( ആധുനിക കഥകളി സംഗീതചരിത്രത്തിൽ അഗ്രഗണ്യനും. മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതരോടൊപ്പം ആധുനിക കഥകളി സംഗീതത്തിന്റെ പിതാവായി ഗണിക്കപ്പെടുകയും , ആകർഷകമായ ഘനശാരീരം, സംഗീത ജ്ഞാനം, കഥകളിയുടെ ചിട്ടയിൽ ആഴത്തിലുള്ള അറിവ്, ആശായ്മ എന്നിങ്ങനെ പല മേഖലകളിലും പ്രശോഭിക്കുന്ന കഥകളി ഗായകൻ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ )

1990 – അടൂർ ഭാസി – ( മലയാള സിനിമാ ഹാസ്യത്തിന് ഒരു പുതിയ ദിശ നൽകുകയും ആദ്യ കാല ബ്ലാക്ക് & വൈറ്റ് മലയാളചിത്രങ്ങളിലെ ഹാസ്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്ന നടനും അഭിനയം കൂടാതെ രചയിതാവ്, പത്ര പ്രവർത്തകൻ, ഗായകൻ , നിർമാതാവ് എന്നീ നിലകളിലും പ്രവർത്തിച്ച സി.വി. രാമൻപിള്ളയുടെ കൊച്ചുമകൻ അടുർ ഭാസി )

1994 – കാട്ടായിക്കോണം വി ശ്രീധരൻ – ( ഒന്നാം കേരളനിയമസഭയിൽ ഉള്ളൂർ മണ്ഡലത്തേയും മൂന്നാം കേരളനിയമസഭയിൽ ആറ്റിങ്ങൽ നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു സി പി എം നേതാവായിരുന്ന കാട്ടായിക്കോണം വി. ശ്രീധരൻ )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _1924 – കയ്യൂർ രക്തസാക്ഷി ദിനം_

⭕ _1990 – കണിക്കൊന്ന കേരളത്തിന്റെ ഔദ്യോഗിക പുഷ്മമായി പ്രഖ്യാപിച്ചു_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.