ഇന്നത്തെ പ്രത്യേകതകൾ 22-03-202

0

 

➡ ചരിത്രസംഭവങൾ

“`1873 – അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പോർട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു.

1888 – ഫുട്ബോൾ ലീഗ് സ്ഥാപിതമായി.

1945 – അറബ് ലീഗ് സ്ഥാപിതമായി.

1993 – ഇന്റൽ കോർപ്പറേഷൻ കോർപ്പറേഷൻ ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി.

1995 – 438 ദിവസം ശൂന്യാകാശത്തിൽ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി.

1996 – ഗൊരാൻ പെർസ്സൺ സ്വീഡന്റെ പ്രധാനമന്ത്രിയായി.
1765.. അമേരിക്കൻ കോളനികളിൽ നിന്ന് പ്രത്യക്ഷ നികുതി ഈടാക്കാനുള്ള സ്റ്റാമ്പ് ആക്ട് ബ്രിട്ടൻ പാസാക്കി.

1881- മലയാളത്തിലെ ആദ്യ സാഹിത്യ മാസിക വിദ്യാവിലാസിനിയുടെ ആദ്യ ലക്കം പുറത്തിറങ്ങി.

1890- മലയാള മനോരമയുടെ ആദ്യ ലക്കം പുറത്തിറങ്ങി.

1960- ലേസറിനുള്ള പേറ്റന്റ്, ആർതർ ഷാവ്ലോവ്, ചാൾസ്‌ ടൗൺസ് എന്നിവർക്ക് ലഭിച്ചു

1960- സീതി സാഹിബ് നിയമസഭാ സ്പീക്കറായി

1977- ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി സ്ഥാനം രാജി വച്ചു.

1997 – ഹെയിൽ-ബോപ് എന്ന വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി.

2004 – ഹമാസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്ന അഹമ്മദ് യാസിനും കൂട്ടാളികളും, ഗാസ മുനമ്പിൽ വച്ച് ഇസ്രയേൽ വ്യോമാക്രമണത്തിൽ മരിച്ചു.“`

➡ _*ജന്മദിനങ്ങൾ*_

“`1942 -ഷീല – ( മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമയിൽ നായികയായി അഭിനയിച്ച ഷീല )

1955 – ജോർജ്‌ എം തോമസ്‌ – ( സി.പി.ഐ.(എം). ജില്ലാകമ്മറ്റിയംഗം, കർഷകസംഘം, സംസ്ഥാന കമ്മറ്റി യംഗം, കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി, മുക്കം ഇ എം എസ് സഹകരണ ആശുപത്രി പ്രസിഡന്റ് തുടങ്ങിയ പദവികളും നിയമസഭയിൽ തിരുവമ്പാടിയെ പ്രതിനിധീകരിക്കുന്ന ജോർജ്ജ് എം തോമസ് )

1961 – ജുവൽ ഒറാം – ( ഒഡിഷയിലെ, ബി.ജെ.പിയുടെ മുതിർന്ന നേതാവും പതിനാറാം ലോക്സഭയിലെ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയുമായ ജുവൽ ഒറാം )

1927 – പി എ തോമസ്‌ – ( സിനിമ , നാടക സംധായകനും നിർമ്മാവും നടനും ആയിരുന്ന പി എ തോമസ്‌ )

1927 – ആർ പ്രകാശം – ( ആദ്യകാല കമ്മ്യൂണിസ്റ്റുകാരനും തൊഴിലാളിനേതാവും കേരളത്തിലെ ആദ്യനിയമസഭയിലെ അംഗവുമായിരുന്ന ആർ. പ്രകാശം )

1828 – ശേഷയ്യ ശാത്രി – ( തിരുവിതാംകൂറിന്റെയും, പുതുക്കോട്ടയുടെയും ദിവാനായിരുന്ന സർ അമരാവതി ശേഷയ്യ ശാസ്ത്രി കെ.സി.എസ്.ഐ. എന്ന ശേഷയ്യ ശാസ്ത്രി )

1887 – എം പി നാരായണ മെനോൻ – ( സ്വതന്ത്ര സമര സേനാനിയും കോണ്ഗ്രസ് നേതാവും മലബാറിലെ ഖിലാഫത്ത് സമരങ്ങളിലെ സജീവ സാനിധ്യവും മലബാർ കലാപത്തിൽ പങ്കെടുത്ത വ്യക്തിയുമായിരുന്ന മുതൽപ്പുരേടത്ത് പടിഞ്ഞാറേതിൽ നാരായണമേനോൻഎന്ന എം.പി. നാരായണമേനോൻ )

1914 – ആറന്മുള പൊന്നമ്മ – ( മലയാളം സിനിമകളിൽ അമ്മവേഷങ്ങൾ ധാരാളമായി ചെയ്യുകയും ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്ത പ്രശസ്ത സിനിമ നടി ആറന്മുള പൊന്നമ്മ )

1922 – ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ – ( ഹിസ്‌ ഹൈനെസ്സ് ശ്രീ പദ്മനാഭദാസ വഞ്ചിപാല ശ്രീ മാർത്താണ്ഡവർമ്മ കുലശേഖര കിരീടപതി മന്നേ സുൽത്താൻ മഹാരാജ രാജരാജ ബഹദൂർ ഷം ഷേർ ജംഗ്, തിരുവിതാംകൂർ മഹാരാജ എന്ന നാമമുള്ള തിരുവിതാംകൂറിലെ അവസാനത്തെ ഇളയ രാജാവായിരുന്ന ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ )

1936 – കടമ്മനിട്ട രാമകൃഷ്ണൻ – ( കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിക്കുകയും ഛന്ദശാസ്ത്രം അടിസ്ഥാനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന് ആധുനിക രചനാശൈലിയുടെ വക്താവായ കവിയും രാഷ്ട്രീയ, സാസ്കാരിക പ്രവർത്തകനുമായിരുന്ന കടമ്മനിട്ട രാമകൃഷ്ണൻ )

1869 – എമിലിയൊ അമിനാൾഡോവ്‌ – ( ഫിലിപ്പീൻ സ്വാതന്ത്യസമരനേതാവും ആദ്യത്തെ പ്രസിഡന്റും ആയിരുന്ന എമിലിയോ അഗിനാൾഡോവ്‌ ,)“`

➡ _*ചരമവാർഷികങ്ങൾ*_

“`1977 – എ കെ ജി – ( ഇന്ത്യൻ ലോക്സഭയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവ്, സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നിനിലകളിൽ പ്രവർത്തികുകയും അവശതയനുഭവിക്കുന്ന ഒരു ജനതക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളെ കണക്കിലെടുത്ത് കമ്മ്യൂണിസ്റ്റ് അനുയായികൾ ബഹുമാനപൂർവ്വം പാവങ്ങളുടെ പടത്തലവൻ എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്ന
ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ എന്ന എ.കെ.ജി. )

2012 – സി കെ ചന്ദ്രപ്പൻ – ( സി.പി.ഐ സംസ്ഥാനഘടകത്തിന്റെ സെക്രട്ടറി,സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം,കിസാൻ സഭാ ദേശീയ പ്രസിഡണ്ട്,കെ.ടി.ഡി.സി ചെയർമാൻ, കേരഫെഡ് ചെയർമാൻ, പ്രഭാത് ബുക്ക് ഹൗസിന്റെ ചെയർമാൻ, പ്രഭാത് ബുക്ക് ഹൗസിന്റെ മാനേജിംഗ് ഡയറക്ടർ,എ.ഐ.വൈ.എഫ് ജനറൽ സെക്രട്ടറി,എ.ഐ.വൈ.എഫ് പ്രസിഡന്റ്, എ.ഐ.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദങ്ങൾ അലങ്കരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ചീരപ്പൻ ചിറയിൽ കുമാരപ്പണിക്കർ ചന്ദ്രപ്പൻ എന്ന സി.കെ. ചന്ദ്രപ്പൻ )

2004 – വി എം താർക്കുണ്ഡെ – ( ഇന്ത്യൻ റാഡിക്കൽ ഹ്യൂമനിസ്റ്റ് അസോസ്സിയേഷൻ’’ എന്ന സംഘടന രൂപവത്കരിക്കുകയും ബോംബെ ഹൈക്കോടതിയിലെ അഭിഭാഷക ജോലിയിൽനിന്ന് സ്വമേധയാ വിരമച്ച് സുപ്രീം കോടതിയിൽ അഭിഭാഷകനാകുകയും പലപ്പോഴും വളരെ കുറഞ്ഞ ഫീസ് നിരക്കിലോ ഫീസില്ലാതയൊ പൊതു താത്പര്യ ഹരജികൾ നടത്തുകയും, റാഡിക്കൽ ഹ്യൂമനിസ്റ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരാകുകയും, സർക്കാറിതര സംഘടനകളായ സിറ്റിസൺ ഫോർ ഡെമോക്രസി,പീപ്പിൾസ് യൂനിയൻ ഫോർ സിവൽ ലിബർട്ടീസ് , ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്മ്യുണൽ അമിറ്റി എന്നീ സംഘടനകളെ നയിക്കുകയോ അവയിൽ സജീവമായ പങ്കാളിത്തം വഹിക്കുകയോ ചെയ്യുകയും, സിറ്റിസൺസ് ജസ്റ്റീസ് കമ്മിറ്റി എന്ന സംഘടനയിലൂടെ സിക്ക് വിരുദ്ധ കലാപം, പഞ്ചാബ്, കാശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ എന്നീ വിഷയങ്ങളിലും സജീവമായി ഇടപെടുകയും ചെയ്ത വി.എം. താർകുണ്ഡെ എന്ന വിതൽ മഹാദേവ് താർകുണ്ഡെ )

2005 – ജെമിനി ഗണേഷൻ – ( വൈകാരികത കൂടുതലുള്ള വേഷങ്ങളിൽ മികച്ച അഭിനയം കാഴ്ചവച്ച് കാതൽ മന്നൻ എന്ന് അറിയപ്പെട്ടിരുന്ന തമിഴ് ചലച്ചിത്ര വേദിയിലെ നടനായിരുന്ന ജെമിനി ഗണേശൻ )

1931 – മൂലൂർ എസ്‌ പത്മനാഭ പണിക്കർ – (കിരാതം (അമ്മാനപ്പാട്ടുകൾ), ‘കവിരാമായണം’, നളചരിതം, കൃഷ്ണാർജ്ജുനവിജയം, ആസന്നമരണ ചിന്താശതകം, കുചേലവൃത്തം ആട്ടക്കഥ, കോകിലസന്ദേശം, അവസരോക്തിമാല, തീണ്ടൽ ഗാഥ, മൂന്നു താരാട്ടുകൾ, കവിതാനിരൂപണം, ബാലബോധനം, നീതിസാര സമുചയം, സന്മാർഗ്ഗചന്ദ്രിക, ധർമപദം കിളിപ്പാട്ട്(പരിഭാഷകൾ), സുഭദ്രാഹരണം (നാടകം) തുടങ്ങിയ കൃതികള്‍ രചിച്ച തിരുവിതാംകൂറിലെ പ്രമുഖസാമൂഹ്യ നായകനും കവിയുമായിരുന്ന സരസകവി മൂലൂർ എസ്. പത്മനാഭപ്പണിക്കർ )

2013 – ചിന്യാ അച്ചേബേ – ( നൈജീരിയയിലെ ഇഗ്ബോ വർഗ്ഗത്തിന്റെ പരമ്പരാഗത മത-സംസ്കൃതികളും പാശ്ചാത്യ മിഷനറി ക്രിസ്തുമതവും തമ്മിൽ നടന്ന മുഖാമുഖത്തിന്റെ കഥ പറയുന്ന പ്രശസ്ത കൃതി തിങ്സ് ഫാൾ എപാർട്ട് അടക്കം നിരവധി കൃതികൾ രചിച്ച നൈജീരിയൻ നോവലിസ്റ്റുംകവിയും വിമർശകനും ആയിരുന്ന ആൽബെർട്ട് ചിന്വാലുമോഗു അച്ചേബേ എന്ന ചിന്വാ അച്ചേബേ )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _”ഇന്ന് ലോക ജല ദിനം!_

⭕ _പ്യുർട്ടൊ റിക്കൊ: വിമോചന ദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.