ഇന്നത്തെ പ്രത്യേകതകൾ 01-03-2020

0

 

➡ _*ചരിത്രസംഭവങ്ങൾ*_

“`589 – വിശുദ്ധ ദാവീദ്, വെയിത്സിന്റെ രക്ഷാധികാരിയായി കരുതിപ്പോരുന്ന പുണ്യവാളൻ, അന്തരിക്കുന്നു.

1565 – റിയോ ഡി ജനീറോ പട്ടണം സ്ഥാപിക്കപ്പെടുന്നു.

1790 – അമേരിക്കൻ ഐക്യനാടുകളിൽ ആദ്യ കണക്കെടുപ്പ്.

1815 – എൽബായിലേക്കുള്ള നാടുകടത്തലിനു അന്ത്യം കുറിച്ചുകൊണ്ട് നെപ്പോളിയൻ ഫ്രാൻസിലേക്ക് മടങ്ങുന്നു.

1847 – മിഷിഗൺ സംസ്ഥാനം വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കുന്നു.

1946 – ബാങ്ക് ഓഫ് ഇംഗ്ലണ്ട് ദേശീയവത്കരിച്ചു.

1947 – അന്താരാഷ്ട്ര നാണയനിധി (IMF) പ്രവർത്തനമാരംഭിക്കുന്നു.

1966 – സിറിയയിൽ ബാത്ത് പാർട്ടി അധികാരമേൽക്കുന്നു.

ബോസ്നിയ – ഹെർസ്സഗോവിന സ്വാതന്ത്ര ദിനം.

2002 – അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ അധിനിവേശം ആരംഭിക്കുന്നു.

2014-ൽ ചൈനയിൽ കുൻമിംഗ് റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ് 29 പേർ കൊല്ലപ്പെടുകയും 130 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.“`

➡ _*ജനനം*_

“`1983 – മേരികോം – ( ആറു പ്രാവിശ്യം ലോക ബോക്സിങ്ങ് ജേതാവ് ആയ ഒരേ ഒരു വനിതയായ മണിപ്പൂരിൽ നിന്നുമുള്ള ബോക്സിങ് കായികതാരം മേരി കോം )

1968 – കുഞ്ചറാണി ദേവി – ( ഇന്ത്യക്കു വേണ്ടി കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ഭാരോദ്വഹന താരമായ കുഞ്ചറാണി ദേവി )

1994 – ജസ്റ്റിൻ ബീബർ – ( ഗായകൻ ,ഗാനരചയിതാവ്, നിർമാതാവ്, അഭിനേതാവ് എന്നീ നിലകളിൽ പ്രസിദ്ധനായ ജസ്റ്റിൻ ബീബർ )

1949 – ദിനേശ്‌ ചന്ദ്ര ഗോസ്വാമി – ( 2014 ൽ ബാല സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ആസാമീസ് സാഹിത്യകാരനും ശാസ്ത്രജ്ഞനുമായ ദിനേഷ് ചന്ദ്ര ഗോസ്വാമി )

1980 – ഷാഹിദ്‌ അഫ്രീദി – ( പാക്കിസ്ഥാൻ ക്രിക്കറ്റ്‌ താരം ഷാഹിദ്‌ അഫ്രീദി )

1952 – പൊൻ രാധാകൃഷ്ണൻ – ( തമിഴ്നാട്ടിലെ ഭാരതീയ ജനതാ പാർട്ടിനേതാവും മോദി സർക്കാരിലെ വൻകിട വ്യവസായ, ഖനിവകുപ്പിന്റെ സംസ്ഥാനതല ചുമതലുള്ള മന്ത്രി യുമായ പൊൻ രാധാകൃഷ്ണൻ )

1889 – വി സി ബാലകൃഷ്ണപണിക്കർ – ( തന്റെ ഹൃസ്വ ജീവിതകാലത്തിൽ
കേരളചിന്താമണി, മലബാറി, ചക്രവർത്തി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരും പരമ്പരാഗത ശൈലിയിൽ നിന്നും കാൽപനികതയിലേക്കുള്ള പരിവർത്തനത്തിൽ നിർണായക സ്വാധീനം ചെലുത്തിയ കവിതകൾ എഴുതിയ കവി വി സി ബാലകൃഷ്ണപണിക്കർ )

1909 – പി എൻ പണിക്കർ – ( നീലമ്പേരൂരിൽ “സനാതനധർമ്മം” എന്ന വായനശാല സ്ഥാപിക്കുകയും അഹോരാത്രം പ്രവർത്തിച്ച് കേരള ഗ്രന്ഥശാല സംഘം സ്ഥാപിക്കുകയും, ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരുത്തുകയും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ എന്ന് അറിയപ്പെടുകയും ചരമദിനം വായനാദിനമായി ആചരിക്ക്പെടുകയും ചെയ്യുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി എൻ പണിക്കർ )

1917 – എൻ നീലകണ്ടര്‌ പണ്ടാരത്തിൽ. – ( ഒന്നും, രണ്ടും കേരളനിയമസഭകളിൽ നെടുമങ്ങാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു എൻ. നീലകണ്ഠര് പണ്ടാരത്തിൽ )

1921 – കെ എ ബാലൻ – ( സ്വാതന്ത്ര്യ സമരപ്രസ്താനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും, ചെത്തു തൊഴിലാളി ഫെഡറേഷന്റെ പ്രസിഡന്റ്,വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,സി.പി.ഐ. സംസ്ഥാന കൗൺസിലംഗം, എന്നി നിലകളിലും വടക്കേക്കര നിയോജകമണ്ഡലത്തെ കേരളനിയമസഭയിൽ പ്രതിനിധീകരിക്കുകയും ചെയ്ത അഭിഭാഷകനായിരുന്ന കെ.എ. ബാലൻ )

1927 – അടൂർ ഭാസി – ( മലയാള സിനിമാ ഹാസ്യത്തിന് ഒരു പുതിയ ദിശ നൽകുകയും ആദ്യ കാല ബ്ലാക്ക് & വൈറ്റ് മലയാളചിത്രങ്ങളിലെ ഹാസ്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്ന നടനും അഭിനയം കൂടാതെ രചയിതാവ്, പത്ര പ്രവർത്തകൻ, ഗായകൻ , നിർമാതാവ് എന്നീ നിലകളിലും പ്രവർത്തിച്ച സി.വി. രാമൻപിള്ളയുടെ കൊച്ചുമകൻ അടുർ ഭാസി )

1929 – തുപ്പേട്ടൻ – ( കേരള സാഹിത്യ അക്കാഡമി പുരസ്ക്കാരം നേടിയ നാടകകൃത്തും സംവിധായകനുമായ തുപ്പേട്ടൻ എന്ന എം.സുബ്രഹ്മണ്യൻ നമ്പൂതിരി )

1647 – ജോൺ ഡി ബ്രിട്ടൊ – ( ക്രിസ്തുമത പ്രചാരകരിൽ നിന്ന് വ്യത്യസ്തനായി ഹൈന്ദവ സന്യാസിമാരെ അനുകരിച്ച് കാഷായ വേഷം ധരിക്കുകയും സസ്യഭുക്കാകുകയും ,”അരുൾ ആനന്ദർ” എന്ന പേരു സ്വീകരിക്കുകയും സമൂഹത്തിൽ തിരസ്‌കൃതരായിപ്പോയ നിരവധിയാളുകളെ സഭയിൽ ചേർക്കുകയും, വധശിക്ഷക്ക് വിധിച്ച്, പ്രേഷിതവഴിയിൽ ഭാരതത്തിൽവച്ചു രക്തസാക്ഷിത്വം വരിച്ച ചുരുക്കം വിശുദ്ധരിൽ ഒരാളായിരുന്ന ജോൺ ഡി ബ്രിട്ടോ )

1892 – അകുതാഗാവ ര്യൂനോസുകെ – ( റാഷോമൻ എന്ന ചെറുകഥ എഴുതുകയും ചലച്ചിത്രമായി ലോകശ്രദ്ധയാകർഷിക്കുകയും ചെയ്ത അകാലത്തില്‍ ആത്മഹത്യ ചെയ്ത ജാപ്പനീസ് ചെറുകഥാകൃത്തും കവിയും ഉപന്യാസകാരനുമായ അകുതാഗാവ ര്യൂനോസുകേ )

1930 – രാമപ്രസാദ്‌ ഗോയങ്ക – ( പ്രമുഖ വ്യവസായിയും ആർ.പി.ജി എൻറർപ്രൈസസ് ഗ്രൂപ്പിന്റെ ഉടമയുമായിരുന്നു രാമപ്രസാദ് ഗോയങ്ക )

1953 – എം കെ സ്റ്റാലിൻ – ( ഡി എം കെ നേതാവും തമിഴ്‌നാട്‌ നിയമസഭയിലെ നിലവിലെ പ്രതിപക്ഷ നേതാവും .അന്തരിച്ച എം കരുണാനിധിയുടെ പുത്രനും ആയ എം കെ സ്റ്റാലിൻ )

1922 – യിസ്‌ഹാക്ക്‌ റാബിൻ – ( ഇസ്‌റയേൽ മുൻ പ്രധാനമന്ത്രിയും നോബൽ സമ്മാന ജേതാവും ആയ യിസ്‌ഹാക്ക്‌ റാബിൻ )

1944 – ബുദ്ധദേവ്‌ ഭട്ടാചാർജ്ജി – ( സി പി എം നേതാവും മുൻ ബംഗാൾ മുഖ്യമന്ത്രിയും ആയ ബുദ്ധദേവ്‌ ഭട്ടാചാർജി )“`

➡ _*മരണം*_

“`1989 – വസന്ത്‌ ദാദ പാട്ടീൽ – ( മഹാരാഷ്ട്രയിലെ ആദ്യത്തെ ശക്തനായ മറാത്ത നേതാവും, മുഖ്യമന്ത്രിയും രാജസ്ഥാൻ ഗവർണറും ആയിരുന്ന വസന്ത് ദാദ പാട്ടീൽ )

2017 – താരക്‌ മേത്ത – ( പ്രമുഖ ഗുജറാത്തി കോളമിസ്റ്റും, ഹാസ്യസാഹിത്യകാരനും നാടകകൃത്തുമായ താരക് മേത്ത )

1911 – ജേക്കബ്‌സ്‌ ഹെൻറിക്കസ്‌ വാൻ ഹോഫ്‌ – ( രസതന്ത്രത്തിനുള്ള ആദ്യ നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ ആണ് ജേക്കബ്സ് ഹെൻറിക്കസ് വാൻ ഹോഫ്‌ )

2014 – ബംഗാരു ലക്ഷ്മൺ – ( ബി ജെ പി മുൻ ദേശീയ അധ്യക്ഷൻ ആയിരുന്ന ബംഗാരു ലക്ഷ്മൺ )

1983 – ആർതർ കോസ്‌ലർ – ( ഡാർക്നസ്സ് അറ്റ് നൂൺ എന്ന സോവിയറ്റ് വിരുദ്ധകൃതി രചിച്ച ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം സ്റ്റാലിൻവിരുദ്ധതകാരണം രാജിവച്ച സാഹിത്യകാരനും പത്രപ്രവർത്തകനും ആയ ഹംഗറിയിലെ ബുഡാപെസ്റ്റിൽ ജനിച്ച ആർതർ കോസ്ലർ )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _Zero discrimination day_

⭕ _ഐസ് ലാൻഡ്: ബിയർ ദിനം (1989 ൽ (ബിയർ നിരോധനം നിർത്തലാ ക്കിയതിന്റെ ഓർമ്മയ്ക്ക്.)_

⭕ _World compliment day_

⭕ _ബോസ്നിയ ആന്റ് ഹെർസെഗോവിന: സ്വാതന്ത്ര്യ ദിനം_

⭕ _അമേരിക്ക: ദേശീയ പന്നി ദിനം_

⭕ _സെൽഫ് ഇൻജുറി അവെയർനസ് ഡേ_

⭕ _പടിഞ്ഞാറൻ ഓസ്ട്രേലിയ – തൊഴിലാളി ദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵

You might also like

Leave A Reply

Your email address will not be published.