ഹാഷിം റസൂൽ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവർത്തനരംഗത്ത് കരുണയുടെ മനസ്സുമായി അരക്ഷിത യുടെ കണ്ണീരൊപ്പാൻ തൻറെ അധ്വാനത്തിന് നല്ലൊരു വിഹിതം വിനിയോഗിച്ചു

0

ഹാഷിം റസൂൽ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവർത്തനരംഗത്ത് കരുണയുടെ മനസ്സുമായി അരക്ഷിത യുടെ കണ്ണീരൊപ്പാൻ തൻറെ അധ്വാനത്തിന് നല്ലൊരു വിഹിതം വിനിയോഗിച്ചു പോരുന്ന ഹാഷിം റസൂൽ സ്വാർത്ഥത ഏറിവരുന്ന ഈ കാലഘട്ടത്തിൽ മത ജാതി വർഗ്ഗ വർണ്ണ വിവേചനങ്ങൾക്ക് അധികമായി മാനുഷികമൂല്യങ്ങൾക്ക് വളരെ പ്രാധാന്യം നൽകി ആൾക്കൂട്ടത്തിൽ ഏകനായി കടന്നുപോകുന്ന

തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂട് കിണറ്റുമുക്ക് എന്ന ദേശത്ത് താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളിയായ ഹാഷിം റസൂൽ എന്ന സഹോദരനെ ഏകദേശം എട്ട് വർഷത്തോളമായി തൻറെ ഉപജീവനമാർഗ്ഗം ആയ ഓട്ടോറിക്ഷയിൽ RCC യിൽ എത്തുന്ന നിരാലംബരായ നിർധനരായ രോഗികളെ അവരുടെ വീടുകളിലും ബസ്സ് റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഫ്രീ ആയിട്ട് കൊണ്ട് വിടുന്നു.കൂടാതെ നിർദ്ധനരായ കാൻസർ രോഗികളുടെ വീടുകളിൽ ഭക്ഷണകിറ്റ് വിതരണവും തൻറെ ഓട്ടോറിക്ഷയിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്നുള്ള ഒരു വിഹിതം മാറ്റി വച്ച് RCC യിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണ വിതരണവും നടത്തി വരുന്നു. ദൈവം തമ്പുരാൻ ഇദ്ധേഹത്തേയും കുടുബത്തേയും അനുഗ്രഹിക്കട്ടെ.

You might also like

Leave A Reply

Your email address will not be published.