പ്രേം നസീർ സുഹൃത് സമിതി വനിതാ വിഭാഗം സംഘടിപ്പിക്കുന്ന വനിതാ ദിനാഘോഷം മാർച്ച് 7-ന്

0

പ്രേം നസീർ സുഹൃത് സമിതി വനിതാ വിഭാഗം
സംഘടിപ്പിക്കുന്ന വനിതാ ദിനാഘോഷം
മാർച്ച് 7-ന്
പ്രിയ മെമ്പർ മാരെ,
മുൻ കൊല്ലത്തെ പോലെ വനിതാ ദിനാഘോഷം ഈ വർഷവും ആഘോഷിക്കുന്ന വിവരം സന്തോഷ പുരസരം അറിയിക്കട്ടെ.
ഈ വർഷത്തെ ആഘോഷം സുഹൃത് സമിതിയിലെ വനിതാ കൂട്ടായ്മയാണ് സംഘടിപ്പിക്കുന്നത്.പുതിയ ആശയങ്ങളും, പുതിയ പദ്ധതികളുമായാണ് ഈ വനിതാ കൂട്ടായ്മ മുന്നോട്ട് വന്നിരിക്കുന്നത്.
ഇതിനു് കോ-ഓർഡിന്നേറ്റ് വഹിക്കുന്നവർ സമിതി രക്ഷാധികാരി ഡോ: ഗീതാ ഷാനാ വാസ്, എക്സി.. മെമ്പർ ഷംഷുന്നീസ സൈനുലാബ്ദീൻ എന്നിവരാണ്‌. വളരെ നല്ല കാര്യവും ആശയവുമായി വന്ന ഇരുവരെയും സമിതി അഭിനന്ദിക്കുന്നു.
മാർച്ച് 7 ശനിയാഴ്ച പാളയം നന്ദാവനം കൃഷ്ണപിള്ള ഹാളിലാണ് പരിപാടികൾ നടക്കുക.
അന്ന് വൈകുന്നേരം 4.30 ന് സെമിനാർ – വിഷയം – സ്ത്രീ സുരക്ഷയും പരിതസ്ഥിതിയും .
സമിതിയിലെ 15 വനിതകൾക്ക് ഈ വിഷയവുമായി സംസാരിക്കാം. ഓരോ വനിതാ മെമ്പർമാർക്കും മൂന്ന് മിനിറ്റ് സംസാരിക്കാം. പങ്കെടുക്കുന്ന 15 പേർക്കും പ്രശസ്തിപത്രം അന്നേ ദിവസം വൈകുന്നേരത്തെ ചടങ്ങിൽ വെച്ച് സമർപ്പിക്കും.
ഇതിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മാർച്ച് ഒന്ന് വൈകുന്നേരം 5 മണിക്കകം സെക്രട്ടറിക്ക് വാട്സ പ്പിൽ പേര് നൽകുക.
വൈകുന്നേരം 6 മണിക്ക് വനിതാ ദിനാഘോഷ ഉൽഘാടനം, പ്രമുഖരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവ ഉണ്ടാകും.
രാത്രി 8 മണിക്ക് ഭക്ഷണം.
ഈ വനിതാ ദിനാഘോഷ കൂട്ടായ്മയിലേക്ക് എല്ലാ മെമ്പർമാരുടെയും സഹായ സഹകരണം അഭ്യർത്ഥിക്കുന്നു.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓരോരുത്തരും 300 രൂപ വീതം സംഭാവനയായി നൽകുക.
പങ്കെടുക്കുന്നവർ പേര് വിവരം സെക്രട്ടറിയെ അറിയിക്കുക-പുരുഷൻമാർക്ക് തങ്ങളാൽ കഴിയുന്ന സഹായം 300 രൂപക്ക് മേൽ നൽകാം- സെക്രട്ടറി.

You might also like

Leave A Reply

Your email address will not be published.