പ്രഭാത ചിന്തകൾ 19-02-2020

0

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

🔅 _*ജീവിതം എന്നും നേർരേഖയിൽ സഞ്ചരിക്കുന്ന ഒന്നല്ല….*_ _*അപ്രതീക്ഷിതമായ വളവുകളും തിരിവുകളും കുന്നുകളും ഗർത്തങ്ങളും ജീവിത വഴിയിൽ നാം കണ്ടു മുട്ടിയേക്കാം. ഇവ ഓരോന്നും തരണം ചെയ്യുന്നവരെ നാം വിജയികൾ എന്ന് പറയുന്നു.*_

🔅 _*സ്വന്തം അധ്വാനത്തിലൂടെയും അതിജീവന മാർഗങ്ങളിലൂടെയും ജീവിതത്തിന്റെ പുതിയ സാധ്യതകൾ ആരായാതെ ,ജീവിതത്തിൽ ലോട്ടറി പോലെ എന്തെങ്കിലും അൽഭുതം സംഭവിക്കും എന്ന പ്രതീക്ഷയിൽ മാത്രം കഴിയുന്നവർ എന്നും കാത്തിരിപ്പുകാരായി തന്നെ തുടരാനാണ്‌ സാധ്യതകൾ. ഇവർ നഷ്ടമാക്കുന്നത്‌ സ്വന്തം പ്രതിരോധ ശേഷിയും കാര്യക്ഷമതയും ആണ്‌.*_

🔅 _*എല്ലാ ചോദ്യങ്ങൾക്കും ഉത്തരവും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവും ജീവിതം കാണിച്ചു തന്നു എന്ന് വരില്ല . ജീവിതത്തിലെ പോരായ്മകൾ മുഴുവൻ പരിഹരിക്കാനായെന്നും വരില്ല. . പക്ഷെ ഉത്തരം കിട്ടുന്ന ചോദ്യങ്ങളും കിട്ടാത്ത ചോദ്യങ്ങളും ഒരു പോലെ മനസ്സിനെ പാകപ്പെടുത്തുന്നുണ്ട്‌ . ജീവിതത്തിൽ കൂടുതൽ പ്രതിസന്ധികൾ നേരിടുന്നവർ കൂടുതൽ കരുത്ത്‌ നേടുന്നവർ കൂടിയാണ്‌.*_

🔅 _*ജീവിതത്തിൽ മനസ്സുഖം തരുന്നവയെ മാത്രമല്ല, മനക്കട്ടി തരുന്നവയെ കൂടി സ്വീകരിക്കാനുള്ള വിശാല മനസ്‌ ഉണ്ടാവണം … എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരുന്നവർ മാത്രം അല്ല യഥാർത്ഥ ഗുരു.; ഓരോരുത്തരുടെയും ജീവിതത്തിലെ അൽഭുതങ്ങൾ അവർക്ക്‌ കാണിച്ചു കൊടുക്കുന്നവർ കൂടിയാണ്‌.*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

You might also like

Leave A Reply

Your email address will not be published.