പ്രഭാത ചിന്തകൾ 🔅25-02-2020

0

 

🔅 _*നമുക്ക്‌ എല്ലാവർക്കും നാം അർഹിക്കുന്ന. ജീവിതം തന്നെ ആണൊ ലഭിച്ചിട്ടുള്ളത്‌ ? അടിസ്ഥാനപരമായി നാം എന്താണൊ അതാകാൻ നമുക്ക്‌ സാധിക്കാത്തതാണ്‌ നമ്മുടെ പരാജയം.*_

🔅 _*അർഹിക്കുന്നതിനെക്കാൾ താഴ്‌ന്ന സ്ഥലത്തും നിലവാരത്തിലും ജീവിക്കാൻ വിധിക്കപ്പെടുന്നവരുണ്ട്‌.. അത്‌ തിരിച്ചറിയാൻ പോലും അവർക്ക്‌ സാധിക്കണം എന്നില്ല.പറക്കാൻ അറിയാവുന്ന പലരും ഓടുകയും ഓടാൻ കഴിയാവുന്ന പലരും ഇഴയുകയും ചെയ്യുന്നുണ്ട്‌. ഓരോരുത്തർക്കും അവരുടേതായ കഴിവുകൾ തീർച്ചയായും ഉണ്ട്‌. അത്‌ മനസ്സിലാക്കാനും പൂർത്തിയാക്കാനും കഴിയുന്നില്ല എന്നതാണ്‌ സത്യം.*_

🔅 _*കൂടെയുള്ളവന്റെ സാധ്യതകൾ കണ്ടെത്തുകയും അവരുടെ കഴിവുകളെ ബഹുമാനിക്കുകയും ചെയ്യുന്നവരാണ്‌ യഥാർത്ഥ സുഹൃത്തും മാർഗദർശിയും.*_

🔅 _*നമ്മുടെ പറന്നുയരാനുള്ള ചിറകുകളുടെ സാധ്യതകൾ ഇല്ലാതാക്കുന്നത്‌ എന്തായാലും, ആരായാലും , അവ പ്രയോജനകരം ആയിരിക്കില്ല.*_

🔅 _*പറക്കാൻ ചിറക്‌ മാത്രം ഉണ്ടായാൽ മതിയാവില്ല..ആകാശം കൂടി ലഭ്യമായാലെ അവക്ക്‌ പറക്കാൻ ആവുകയുള്ളു. ചിറകുള്ള പക്ഷിക്ക്‌ പറന്നുയരാനുള്ള ആകാശം കൂടി ഒരുക്കുന്നവരാണ്‌ യഥാർത്ഥ സ്നേഹിതർ.*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

You might also like

Leave A Reply

Your email address will not be published.