പ്രഭാത ചിന്തകൾ 🔅22-02-2020

0

 

🔅 _*എത്ര വലിയ മുറിവും ഒരു മികച്ച വൈദ്യന്‌ തുന്നി ചേർക്കാൻ സാധിച്ചേക്കും.. എന്നാൽ നാം ഒരാളുടെ മനസ്സിന്‌ ഏൽപ്പിക്കുന്ന മുറിവ്‌ എത്ര മരുന്ന് വച്ച്‌ കെട്ടിയാലും കൂട്ടി ചേർക്കാൻ ആയെന്ന് വരില്ല.*_

🔅 _*ആരുടെയും വേദനിപ്പിക്കുന്ന ഓർമ്മകളിൽ സ്ഥാനമില്ലാതിരിക്കുക എന്നത്‌ തന്നെ ജീവിതത്തിന്റെ ശ്രേഷ്ഠതയാണ്‌. . സന്തോഷിപ്പിക്കാനും അൽഭുതപ്പെടുത്താനും എല്ലാവർക്കും പറ്റിയെന്ന് വരില്ല. പക്ഷെ മുറിപ്പെടുത്താതിരിക്കാൻ കഴിയും .*_

🔅 _*അപരന്റെ ഇഷ്ടങ്ങളെ സ്വന്തമാക്കുന്നവരും അനിഷ്ടങ്ങൾ അവർക്ക്‌ മേൽ അടിച്ചേൽപ്പിക്കുന്നവരും വേദനകളുടെ നിർമ്മാതാക്കൾ തന്നെ ആണ്‌. മറ്റൊരാളുടെ ജീവിതത്തിൽ നമ്മുടെ ചില ഇടപെടലുകൾ അവർക്ക്‌ വേദനാജനകം ആണ്‌ എന്ന് തോന്നുന്ന പക്ഷം അതിൽ നിന്ന് വിട്ട്‌ നിൽക്കൽ തന്നെ ആണ്‌ ഉത്തമം*_

🔅 _*മനസ്സിന്റെ മുറിവുകൾ ഉണ്ടാക്കാൻ ഒരു വാക്ക്‌ തന്നെ ധാരാളം. എന്നാൽ നൂറു വാക്ക്‌ കൊണ്ടും അവ ഉണങ്ങിയെന്ന് വരില്ല.*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

You might also like

Leave A Reply

Your email address will not be published.