നാഷണൽ ലോക് അദാലത്ത് 810 കേസുകൾ തീർപ്പാക്കി

0

 

കൊല്ലം. ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ 08.02.2020 ൽ നടന്ന നാഷണൽ ലോക് അദാലത്തിൽ ജില്ലയിൽ 810 കേസുകൾ തീർപ്പായി. ഡി.എൽ.എസ്.എ ചെയർമാനും ജില്ലാ പ്രിൻസിപ്പൽ & സെഷൻസ് ജഡ്ജിയുമായ എസ്.എച്ച് പഞ്ചാപകേശൻ അവർകളുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ വിവിധ ഇനത്തിൽ 4346 കേസുകളാണ് പരിഗണനക്ക് വന്നത്. 85735357 രൂപയ്ക്ക് ധാരണയായി.

150 കേസുകളിലായി വാഹന അപകട നഷ്ടപരിഹാരമായി 41832000 രൂപയും

വിവിധ ബാങ്കുകളുടെ വായ്പ ഇനത്തിൽ 1290 പരാതിയിൽ 336 എണ്ണത്തിൽ തീർപ്പായി 34434942 രൂപയും ,

ആർ.ടി.ഒ ഫൈൻ ഇനത്തിൽ 453 കേസുകൾ പരിഗണിച്ചതിൽ 69 എണ്ണം തീർപ്പാക്കി 113250 രൂപയും

ബി.എസ്.എൻ.എൽ ബിൽ കുടിശിഖ ഇനത്തിലെ 100 കേസുകളിൽ 69 എണ്ണം തീർപ്പാക്കി 108510 രൂപയും,

രജിസ്ട്രേഷൻ വകുപ്പിന്റെ 300 കേസുകൾ പരിഗണിച്ചതിൽ 69 എണ്ണം തീർപ്പാക്കി 623780 /- രൂപയും

ചെക്ക് കേസുകളിൽ 173 എണ്ണം പരിഗണിച്ചതിൽ 11 എണ്ണം തീർപ്പാക്കി 1250929/- രൂപയ്ക്ക് ധാരണയായി

മറ്റ് ഇനങ്ങളിലുള്ള 1205 കേസുകളിൽ 57എണ്ണം തീർപ്പാക്കി 6488946/-രൂപയ്ക്കും അദാലത്തിൽ ധാരണയായി.

കൊല്ലം താലൂക്കിൽ നടന്ന അദാലത്തിന് TLSC ചെയർമാനും പോക്സോ കോടതി ജഡ്ജിയുമായ N. ഹരികുമാർ നേതൃത്വം നൽകി വിവിധ കോടതികളിലെ 2022 കേസുകളിൽ 547 എണ്ണം തീർപ്പാക്കി 59543960 രൂപയുടെ ധാരണയായി.

കരുനാഗപ്പള്ളി താലൂക്കിൽ TLSC ചെയർപേഴ്സനും ഫാമിലി കോടതി ജഡ്ജിയുമായ ബിന്ദുകുമാരി നേതൃത്വം നൽകി 1119 കേസുകളിലായി 90 എണ്ണം തീർപ്പാക്കി 3279980/- യ്ക്ക് ധാരണയായി.

കുന്നത്തൂർ താലൂക്കിൽ TLSC ചെയർമാനും മജിസ്ട്രേറ്റുമായ TV ബിജു നേതൃത്വം നൽകി 150 കേസുകൾ പരിഗണനയ്ക്ക് വന്നതിൽ 17 എണ്ണം തീർപ്പായി. 1860200 രൂപയ്ക്ക് ധാരണയായി

കൊട്ടാരക്കര താലൂക്കിൽ TLSA ചെയർമാനും അഡീഷണൽ ജില്ലാ ജഡ്ജിയുമായ G.ഗിരീഷ് നേതൃത്വം നൽകി. 375 കേസുകൾ പരിഗണനക്ക് വന്നതിൽ 92 എണ്ണം തീർപ്പാക്കി 6440998 രൂപക്ക് ധാരണയായി.

പത്തനാപുരം താലൂക്കിൽ TLSC ചെയർമാനും MACT ജഡ്ജിയുമായ ജയകുമാർ നേതൃത്വം നൽകി 680 കേസുകൾ പരിഗണനക്ക് വന്നതിൽ 64 കേസ് തീർപ്പാക്കി 14610219 രൂപയ്ക്ക് ധാരണയായി.
ജില്ലയിൽ നടന്ന അദാലത്തിന് ജുഡീഷ്യൽ ആഫീസർമാർ, അഭിഭാഷകർ, സോഷ്യൽ വർക്കേഴ്സ്, DLSA ,കോടതി ജീവനക്കാർ , പാരാലീഗൽ വാളണ്ടിയേഴ്സ് ,എന്നിവർ പങ്കെടുത്തു.

DLSA
Kollam

 

You might also like

Leave A Reply

Your email address will not be published.