ഇന്നത്തെ പ്രത്യേകതകൾ 12-02-2020

0

 

➡ _*ചരിത്രസംഭവങ്ങൾ*_

“`1502 – വാസ്കോ ഡെ ഗാമ, ഇന്ത്യയിലേക്കുള്ള തന്റെ രണ്ടാമത്തെ യാത്ര ലിസ്ബണിൽ നിന്നും തുടങ്ങി.

1976 – ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി പദ്ധി 1976 ഫെബ്രുവരി 12 ന്‌ അന്നത്തെ പ്രധാനമന്ത്രി ഇന്ധിരാഗാന്ധി ഉൽഘാടനം ചെയ്തു

1832 – ഇക്വഡോർ ഗാലപ്പാഗോസ് ദ്വീപിനോടോപ്പം കൂട്ടിച്ചേർത്തു.

1855 – മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടു

1912 – ചൈനയിൽ ജോർജിയൻ കലണ്ടർ സമ്പ്രദായം ഔദ്യോഗികമായി അംഗീകരിച്ചു.

1990 – കാർമെൻ ലോറൻസ് ഓസ്ട്രേലിയൻ ചരിത്രത്തിലെ ആദ്യ വനിതാ പ്രീമിയർ ആയിതീർന്നു.

1992 – മംഗോളിയയുടെ ഇപ്പോഴത്തെ ഭരണഘടന നിലവിൽ വന്നു

2002 – യൂഗോസ്ലാവ്യയുടെ മുൻ പ്രസിഡണ്ട് സ്ലോബദാൻ മിലോസെവിച്ചിനെതിരെയുള്ള വിചാരണ ഹേഗിൽ ആരംഭിച്ചു. ഈ വിചാ‍രണ പൂർത്തിയാകും മുൻപേ അദ്ദേഹം മരിച്ചു.“`

➡ _*ജനനം*_

“`1938 – പെരുമ്പടവം ശ്രീധരൻ – ( ഒരു സങ്കീർത്തനം പോലെയടക്കം നിരവധി കൃതികൾ രചിച്ച നോവലിസ്റ്റും,ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരൻ )

1809 – വൈകുണ്ഠ സ്വാമി – ( കന്യാകുമാരി ആസ്ഥാനനായി ദളിതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും അയ്യാവഴി എന്ന പേരിൽ പുതിയ മതം രൂപീകരിക്കുകയും ചെയ്ത പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാമൂഹ്യ പരിഷ്കർത്താവായ വൈകുണ്ഠസ്വാമി )

1939 – അജിത്‌ സിംഗ്‌ – ( മുൻ പ്രധാന മന്ത്രി ചരൺ സിങ്ങിന്റെ മകനും, ഐബിഎംൽ 1960 കളിൽ ജോലി ചെയ്ത പ്രഥമ ഇൻഡ്യക്കാരനും, വ്യോമയാനം, കൃഷി, ഭഷ്യവകുപ്പ്, വ്യവസായ വകുപ്പ് തുടങ്ങിയ മന്ത്രി പദങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്ത രാഷ്ട്രീയ ലോക് ദൽ പാർട്ടിയുടെ സ്ഥാപകൻ അജിത് സിംഗ്‌ )

1984 – വിനയകുമാർ – ( ഒരു ഇൻഡ്യൻ ക്രിക്കറ്റ് കളിക്കാരനായ ആർ വിനയകുമാർ )

1949 – ഗുണ്ടപ്പ വിശ്വനാഥ്‌ – ( ഒരു മുൻകാല ക്രിക്കറ്റ് താരവും ഭാരതത്തിന്റെ ടീം ക്യാപ്റ്റനുമായ ഗുണ്ടപ്പ വിശ്വനാഥ്‌ )

1947 – ആർ ബി ശ്രീകുമാർ – ( 2002 ലെ ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്രമോഡിക്കും ഭരിക്കുന്ന പാർട്ടിയായ ബി.ജെ.പിക്കും വ്യക്തമായ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതിലൂടെ ശ്രദ്ധേയനായി മാറിയ മുൻ ഗുജറാത്ത് ഡി ജി പി യും മലയാളിയും മായ ആർ ബി ശ്രീകുമാർ )

1824 – ദയാനന്ദ സരസ്വതി – ( ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രൂപീകരിക്കപ്പെട്ട ആര്യസമാജസ്ഥാപകന്‍ മൂലശങ്കർ എന്നദയാനന്ദസരസ്വതി സ്വാമി )

1920 – പ്രാൺ – ( 350-ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ബോളിവുഡിലെ മികച്ച അഭിനേതാക്കളിലൊരാളായിരുന്ന പ്രാൺ കൃഷൻ സിക്കന്ദ് എന്ന പ്രാൺ )

1924 – സ്വാമി ധീരേന്ദ്ര ബ്രഹ്മചാരി – ( ഇന്ദിരാഗാന്ധിയുടെ യോഗാധ്യാപകൻ എന്ന നിലയിൽ പ്രശസ്തനും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിലും പുത്രൻ സഞ്ജയ് ഗാന്ധിയിലും ഉള്ള സ്വാധീനം കാരണം അടിയന്തരാവസ്ഥക്കാലത്തെ ഒരു പ്രധാന അധികാര കേന്ദ്രമാകുകയും ഈ ദു:സ്വാധീനത്താൽ ഇന്ത്യൻറാസ്പുട്ടിൻ എന്നും വിളിക്കപ്പെട്ടിരുന്ന സ്വാമി ധീരേന്ദ്ര ബ്രഹ്മചാരി )

1919 – സുഭാഷ്‌ മുഖോപാധ്യായ – ( ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ബംഗാളി കവിയായ സുഭാഷ്‌ മുഖോപാധ്യായ )

1785 – പിയേർ ലൂയി ഡ്യുലേൻ – ( ഏതാണ്ട് എല്ലാ ഖര മൂലകങ്ങളുടേയും അണുഭാരവും ആപേക്ഷികതാപവും തമ്മിലുള്ള ഗുണനഫലം ഒരു സ്ഥിരാങ്കം ആയിരിക്കും എന്ന് ഗണിത-ഭൗതിക ശാസ്ത്രജ്ഞനായ അലക്സിസ് തെരേസ പെറ്റിറ്റുമായി ചേർന്ന് കണ്ടു പിടിക്കുകയും കൂടാതെ വാതകങ്ങളുടെ സംയോഗത്തെ സഹായിക്കുന്ന ചില ലോഹങ്ങളുടെ ഗുണധർമങ്ങൾ (1820),വാതകങ്ങളുടെ ഉച്ച താപസഹസ്വഭാവം (1826), വാതകങ്ങളുടെ ആപേക്ഷിക താപം (1829), ഉയർന്ന താപനിലകളിൽ നീരാവിയുടെ ഇലാസ്തികത (1830), താപമോചക രാസപ്രവർത്തനങ്ങൾ (1838) തുടങ്ങിയ പഠനങ്ങളും നടത്തിയ ഫ്രഞ്ച് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായിരുന്ന പിയേർ ലൂയി ഡ്യുലേൻ )

1809 – ചാൾസ്‌ ഡാർവ്വിൻ – ( ജീവിവർഗ്ഗങ്ങളെല്ലാം പൊതുപൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ പ്രകൃതിനിർദ്ധാരണംഎന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതി ശാസ്ത്രജ്ഞനാണ് ചാൾസ് റോബർട്ട് ഡാർവിൻ )

1871 – സി എഫ്‌ ആൻഡ്രൂസ്‌ (ദീനബന്ധു ) – ( ബ്രിട്ടീഷുകാരനായ ക്രിസ്ത്യൻ മിഷണറി. ഇന്ത്യയുടെ സ്വാതന്ത്ര പ്രസ്ഥാനത്തിന്‌ പിന്തുണ നൽകിയിരുന്നു. ഗാന്ധിജിയുടെ അടുത്ത സുഹൃത്തും ആയിരുന്ന ദീനബന്ധു സി എഫ്‌ ആൻഡ്രൂസ്‌ )

1928 – പല്ലാവൂർ അപ്പുമാരാർ – (പ്രശസ്ത വാദ്യ കലാകാരൻ)

1809 – എബ്രഹാം ലിങ്കൺ – ( അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്ന അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റ് അബ്രഹാം ലിങ്കൺ )“`

➡ _*മരണം*_

“`1804 – ഇമ്മാനുവൽ കാന്റ്‌ – ( പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്ത തത്വ ചിന്തകൻ ആയിരുന്ന ജർമ്മൻ സ്വദേശിയായ ഇമ്മാനുവൽ കാന്റ്‌ )

1943 – മുത്തിരിങ്ങോട്ട്‌ ഭവത്രാതൻ നമ്പൂതിരിപ്പാട്‌ – ( ചന്തുമേനോന്റെ ഇന്ദുലേഖയ്ക്കും ശാരദയ്ക്കും ശേഷം മലയാളത്തിലെസാമൂഹികനോവൽ പ്രസ്ഥാനത്തിന് ലഭിച്ച മുഖ്യ സംഭാവനയായ അപ്ഫന്റെ മകൾ എന്ന സാമൂഹികനോവല്‍ രചിച്ച മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട്‌ )

1981 – വി കരുണാകരൻ നമ്പ്യാർ – ( വാഗ്മിയും. പത്രപ്രവര്‍ത്തകനും ,സോഷ്യലിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകനും ആയിരുന്ന വി കരുണാകരന്‍ നമ്പ്യാർ )

1982 – വി ടി ഭറ്റ്രതിരിപ്പാട്‌ – ( ഒഴുക്കിനെതിരെ നീന്തി സമൂഹത്തിൽ, നമ്പൂതിരിസമുദായത്തിൽ വിശേഷിച്ചും, ഉറച്ച പ്രതിഷ്ഠ നേടിയിരുന്ന, കാലഹരണപ്പെട്ട, പഴയ വിഗ്രഹങ്ങൾ തച്ചുടച്ച് പുതിയവ പ്രതിഷ്ഠിക്കുവാൻ മുൻകയ്യെടുത്ത സാമൂഹ്യനവോത്ഥാ‍ന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുനു വി.ടി. ഭട്ടതിരിപ്പാട്‌ )

1997 – പി ചാത്തു – ( ഹോസ്‌ദുർഗ്ഗ് താലൂക്കിൽ കർഷകസംഘവും, കമ്മ്യൂണ്സ്റ്റു് പാർട്ടിയും കെട്ടിപടുക്കുന്നതിൽ അഹോരാത്രം പ്രയത്നിച്ച ആദ്യകാല കമ്മ്യൂണിസ്റ്റു് പ്രവർത്തകനും കർഷകസംഘം നേതാവുമായിരുന്ന പി ചാത്തു )

2005 – കൃഷ്ണൻ കണിയാംപറമ്പിൽ – ( സി പി ഐ നേതാവും മുൻ മന്ത്രിയും നാട്ടികയിൽ നിന്ന് 3 വട്ടം എം എൽ എ യും ആയിരുന്ന കൃഷ്ണൻ കണിയാംപറമ്പിൽ )

1994 – കെ എം വർഗീസ്‌ – ( അധ്യാപകനും.കവിയും, സാഹിത്യകാരനും , വാഗ്മിയും ആയിരുന്ന മഹാകവി ഇടയാറന്മുള വര്‍ഗ്ഗീസ് എന്നാ കെ എം വർഗീസ്‌ )

2011 – വിപിൻ ദാസ്‌ – ( ഇരുനൂറോളം ചിത്രങ്ങളുടെ ക്യാമറാമാനായി പ്രവർത്തിക്കുകയും രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത പ്രശസ്ത മലയാള സിനിമാ ഛായാഗ്രാഹകനായിരുന്ന വിപിൻദാസ്‌ )“`

➡ _*മറ്റു പ്രത്യേകതകൾ*_

“`⭕ അയ്യാ വൈകുണ്ഠസ്വാമികളുടെ ജന്മദിനം
(നാടാർ സമുദായത്തിൽ പെട്ട സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും നിയന്ത്രിത അവധി

⭕ ഡാർവിൻ ഡേ

⭕ Hug day

⭕ ഐക്യരാഷ്ട്ര സംഘടന: Red Hand day (യുദ്ധത്തിൽ കുട്ടി പട്ടാളത്തെ ഉപയോഗിക്കുന്നതിനെതിരെ അന്തർ രാഷ്ട്രീയ ദിനം)

⭕ ലൈംഗീകവും പ്രജനനപരവുമായ ആരോഗ്യ ബോധവൽക്കരണ ദിനം“`

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.