ഇന്നത്തെ പ്രത്യേകതകൾ 08-02-2020

0

 

➡ ചരിത്രസംഭവങ്ങൾ

“`1622 – ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമൻ രാജാവ്‌ ഇംഗ്ലീഷ് പാർലമെന്റ് പിരിച്ചു വിട്ടു.

1807 – എയ്‌ലോ യുദ്ധം – നെപ്പോളിയൻ ജെനറൽ ബെനിങ്സ്സെന്റെ നേതൃത്വത്തിലുള്ള റഷ്യയെ തോൽപ്പിച്ചു.

1837 – അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡണ്ടായി റിച്ചാർഡ് ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു.

2005 – ഇസ്രയേലും പാലസ്തീനും വെടിനിർത്തലിന് ധാരണയായി.

1238 – മംഗോളുകൾ റഷ്യൻ നഗരമായ വ്ളാഡിമിർ കത്തിച്ചു.

1622 – ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമൻ രാജാവ്‌ ഇംഗ്ലീഷ് പാർലമെന്റ് പിരിച്ചു വിട്ടു.

1807 – എയ്‌ലോ യുദ്ധം – നെപ്പോളിയൻ ജെനറൽ ബെനിങ്സ്സെന്റെ നേതൃത്വത്തിലുള്ള റഷ്യയെ തോൽപ്പിച്ചു.

1936 – ജവഹർലാൽ നെഹ്രു കോൺഗ്രസ്‌ അധ്യക്ഷൻ ആയി

1837 – അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡണ്ടായി റിച്ചാർഡ് ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു.

1885 – ആദ്യത്തെ സർക്കാർ അംഗീകൃത ജാപ്പനീസ് കുടിയേറ്റക്കാർ ഹവായിയിലെത്തി.

2005 – ഇസ്രയേലും പാലസ്തീനും വെടിനിർത്തലിന് ധാരണയായി.

2014 – മെദിനയിലെ ഒരു ഹോട്ടലിൽ തീപിടിച്ച് 13 ഈജിപ്ഷ്യൻ തീർത്ഥാടകർ മരിച്ചു, 130 പേർക്ക് പരിക്കേറ്റു.“`

➡ _*ജനനം*_

“`1903 – പ്രൊ : വാഴക്കുന്നം – ( കേരളത്തിലെ മാജിക്കിന്റെ പിതാവ്‌ എന്ന് അറയപ്പെടുന്ന വാഴക്കുന്നം നീലകണ്ഠൻ നമ്പൂതിരി )

1935 – ജയ അരുണാചലം – ( സ്ത്രീകളുടെ ക്ഷേമത്തിനായി തമിഴ്നാട്ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വർക്കിംഗ് വിമെൻസ് ഫോറം എന്ന സംഘടനയുടെ സ്ഥാപകയും സാമുഹൃ പ്രവർത്തകയും ആയ ജയ അരുണാചലം )

1963 – മുഹമ്മദ്‌ അസറുദ്ദീൻ – ( ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ലിപ് ഫീൽഡർമാരിലൊരാളും ആയ മൊഹമ്മദ് അസഹ്റുദ്ദിൻ )

1897 – ഡോ : സാക്കിർ ഹുസൈൻ – ( ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ വിദഗ്ദന്മാരിൽ ഒരാളായിരുന്നയാളും അടച്ചുപൂട്ടുന്ന സ്ഥിതിയിലായ ജാമിയ ഇസ്ലാമിയ സർവ്വകലാശാലയുടെ നേതൃത്വപദവിയില്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ വിദ്യാഭ്യാസസമ്പ്രദായത്തിന് ധാരാളം സംഭാവനകൾ നൽകുകയും വിദ്യാഭ്യാസമേഖലയിൽ സമൂലമായ മാറ്റങ്ങൾക്ക് ശ്രമിക്കുകയും അലിഗഡ് മുസ്ലീം സർവ്വകലാശായയുടെ വൈസ് ചാൻസലർ ആകുകയും രാജ്യത്തെ മുൻനിര ഉന്നത പഠന വിദ്യാലയമായി അതിനെ ഉയർത്താൻ ശ്രമം നടത്തുകയും,ബീഹാർ ഗവർണ്ണർ, ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നി പദവികള്‍ അലങ്കരിക്കുകയും ചെയ്ത സാക്കിർ ഹുസൈൻ )

1819 – ജോൺ റസ്കിൻ – ( ഗാന്ധിജിയെ ആകർഷിച്ച അൺ‌ടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥം രചിച്ച പ്രസിദ്ധ ഇംഗ്ലീഷ് പണ്ഡിതനും കലാ വിമർശകനും സാമൂഹ്യ ചിന്തകനുമായിരുന്ന ജോൺ റസ്കിൻ )

1867 – മാക്സ്‌ ഡിസ്സോയിർ – ( പ്രകൃതി നിർമിതവും ശാസ്ത്രനിർമിതവുമായ വസ്തുക്കളും, ബൗദ്ധികവും സാമൂഹികവുമായ ആശയങ്ങളും രചനകളും കലാമൂല്യമുള്ളവയാണെന്നും, ഇവയുടെ ഓരോ അംശവും അതിന്റെ പൂർണതയ്ക്ക് അനിവാര്യമാണെന്നും അഭിപ്രായപ്പെട്ട ജർമൻ തത്ത്വചിന്തകനായ മക്സ് ഡിസ്സോയിർ )

1903 – തുങ്കു അബ്ദുൽ റഹ്മാൻ – ( യുണൈറ്റഡ് മലേയ് നാഷണൽ ഓർഗനൈസേഷൻ ( രൂപവത്കരണത്തിലും പ്രവർത്തനത്തിലും പ്രധാനമായ പങ്കു വഹിക്കുകയും, 1952-ൽ ആ സംഘടനയുടെ പ്രസിഡന്റായും മലയൻ ഫെഡറൽ ഭരണ നിർവഹണ സമിതിയിലും നിയമ സഭയിലും അംഗമായും തെരഞ്ഞെടുക്കപ്പെടുകയും, പിന്നീട് മലേഷ്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാകുകയും ചെയ്ത തുങ്കു അബ്ദുൽ റഹ്മാൻ )

1834 – ദിമിത്രി മെൻഡലിയേവ്‌ – ( ആദ്യത്തെ ആവർത്തന പട്ടിക അവതരിപ്പിച്ച റഷ്യക്കാരൻ ആയ ശാസ്ത്രകാരൻ ആയ ദിമിത്രി മെൻഡലിയേവ്‌ )

1921 – ലാന ടേണർ – ( ദ് പോസ്റ്റ്മാൻ ആൾവെയ്സ് റിങ്ക്സ് ട്വൈസ് (1946), ദ് ബാഡ് ആൻഡ് ദ് ബ്യൂട്ടിഫുൾ (1952 ) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും, അഭിനയമികവിനെക്കാളേറെ പ്രകടനപരതകൊണ്ട് ഒരു ഇതിഹാസ നടിയായി മാറുകയും ചെയ്ത അമേരിക്കൻ ചലച്ചിത്രനടി ലാന ടേണർ )

1941 – ജഗജിത്‌ സിംഗ്‌ – ( ഭാരതത്തിലെ പ്രശസ്ത ഗസൽ ഗായകനും സംഗീതജ്ഞനുമാണ് ജഗ്ജീത് സിങ് )“`

➡ _*മരണം*_

1993 – എ.പി. കളയ്ക്കാട് ( കെ അയ്യപ്പൻ പിള്ള.) – ( വെളിച്ചം കിട്ടി, സംക്രാന്തി, ഇടുക്കി, പോർക്കലി,ചാഞ്ചാട്ടം, അഗ്നിഹോത്രം , കന്നിക്കുളപ്പാല തുടങ്ങിയ കൃതികള്‍ രചിച്ച സാഹിത്യകാരന്‍ എ.പി. കളയ്ക്കാട് എന്ന പേരിലെഴുതിയ കെ. അയ്യപ്പൻപിള്ള )

1996 – ഇ പി സുഷമ – ( നിഴലുകളെ പിന്തുടരുന്നവർ, കഥയില്ലായ്മകൾ, സ്വന്തം നീലിമ തുടങ്ങിയ ആദർശവും വ്യക്തിത്വവും നിറഞ്ഞ കഥകളും ,കൂടാതെ കവിതകളും, ലേഖനങ്ങളും “പാഞ്ചാലി” എന്നൊരു നാടകവും, എഴുതിയ പാരലല്‍ കോളേജ് അധ്യാപിക, കൈരളീസുധ വാരികയുടെ സബ് എഡിറ്റര്‍, അംഗവൈകല്യമുള്ള കുട്ടികളെ സഹായിക്കാന്‍ വേണ്ടി വാടാനപ്പള്ളിയില്‍ രുപീകൃതമായ സദ്ഭവനില്‍ ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ച, ആയുസ്സ് കുറവായിരുന്നെങ്കിലും താന്‍ ജീവിച്ചിരുന്നു എന്ന്‍ മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കുന്നതിനു ആത്മാര്‍ഥതയും വ്യക്തിത്വവും നിറഞ്ഞ ധാരാളം തെളിവുകള്‍ കഥകള്‍ സമ്മാനിച്ച അകാലത്തിൽ പൊലിഞ്ഞു പോയ ഇ.പി. സുഷമ )

2016 – നിദാ ഫാസലി – ( ഉർദു, ഹിന്ദി, ഗുജറാത്തി ഭാഷകളിലായി 24 പുസ്തകങ്ങൾ എഴുതിയ പ്രസിദ്ധ കവിയും സിനിമാ ഗാനരചയിതാവു മായിരുന്ന മുഖ്തദ ഹസൻ നിദാ ഫാസലി എന്ന നിദ ഫാസലി )

1996 – ലിഡിയ കോർണിയോവ്‌ന ചുകോവ്‌സ്‌ക – ( സോവിയറ്റ് എഴുത്തുകാരിയും കവിയും ആയിരുന്ന ലിഡിയ കോർണിയോവ്ന ചുകോവ്സ്ക )

1998 – ഹാൾദോർ ലാൿനെസി – ( 1955-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച സാഹിത്യകാരനും, കാശ്മീരിൽ നിന്നുള്ള മഹാനായ നെയ്ത്തുകാരൻ (ഠെ ഗ്ഗ്രീറ്റ്‌ വ്വീവർ ഫ്രൊം ക്കഷ്മിർ) തുടങ്ങിയ നോവലുകൾ രചിച്ച ഹാൾദോർ ലാക്നെസി )

1995 – കൽപ്പന ദത്ത – ( സായുധ സമരത്തിന്റെ ഭാഗമായി ചിറ്റഗോംഗ് ആയുധശാല ആക്രമണത്തിൽ പങ്കെടുത്ത ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമായിരുന്ന കൽപ്പന ദത്ത (കൽപ്പന ജോഷി )

1971 – കെ എം മുൻഷി – ( പ്രമുഖനായ ഗുജറാത്തി സാഹിത്യകാരനും രാഷ്‌ട്രതന്ത്രജ്ഞനും ഇന്ത്യൻ ഭരണഘടനയുടെ ശില്‌പികളിലൊരാളുമാണ് കന്യാലാൽ മനേക്‌ലാൽ മുൻഷി എന്ന കെ.എം. മുൻഷി )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _വിവാഹാർത്ഥന ദിനം_ _( propose day )_

⭕ _പരിനിർവാണ ദിവസം ബ്രുദ്ധമതം )_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.