➡ _*ചരിത്രസംഭവങ്ങൾ*_
“`1793 – ജോർജ്ജ് വാഷിങ്ടൺ അമേരിക്കയുടെ ആദ്യ മന്ത്രിസഭ വിളിച്ചു ചേർത്തു.
1836 – കോൾട്ട് റിവോൾവറിനുള്ള പേറ്റന്റ് സാമുവൽ കോൾട്ട് നേടി.
1837 – പ്രാവർത്തികമായ ആദ്യ വൈദ്യുതമോട്ടോറിന്റെ പേറ്റന്റ് തോമസ് ഡാവൻപോർട്ട് നേടി.
1870 – മിസിസിപ്പിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗം ഹിറാം റോഡ്സ് റിവൽസ്, അമേരിക്കൻ കോൺഗ്രസിലെ ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജനായി.
1921 – ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിൽസി, റഷ്യ പിടിച്ചടക്കി.
1925 – ജപ്പാനും സോവ്യറ്റ് യൂണിയനും നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.
1932 – അഡോൾഫ് ഹിറ്റ്ലർ ജർമ്മൻ പൗരത്വം നേടി. അങ്ങനെ പ്രസിഡണ്ട് (Reichspräsident) സ്ഥാനത്തേക്ക് മൽസരിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു.
1948 – ചെക്കൊസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം ഏറ്റെടുത്തു. അതോടെ മൂന്നാം റിപ്പബ്ലികിന്റെ കാലത്തിന് അന്ത്യമായി.
1951 – ആദ്യത്തെ പാൻ ആഫ്രിക്കൻ കായികമൽസരങ്ങൾ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ നടന്നു.
1954 – ഗമാൽ അബ്ദുൾ നാസർ ഈജിപ്തിന്റെ പ്രധാനമന്ത്രിയായി.
1956 – സോവ്യറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസിൽ നികിത ക്രൂഷ്ചേവ് , ജോസഫ് സ്റ്റാലിന്റെ നടപടികളെ വിമർശിച്ചു.“`
➡ _*ജനനം*_
“`1947 – കെ പി എ സി ലളിത – ( കെ പി എ സി നാടകങ്ങളിലൂടെ അഭിനയ രംഗത്ത് എത്തുകയും 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ച, ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുന്ന മലയാള ചലച്ചിത്ര വേദിയിലെ ഒരു മികച്ച നടിയും സംഗീത നാടക അക്കാഡമിയുടെ ചെയർപേഴ്സണുമായ കെ പി എ സി ലളിത )
1973 – ഗൗതം വാസുദേവ് മെനോൻ – ( കാക്ക കാക്ക, വേട്ടയാട് വിളയാട്, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും ഫഹദ് ചിത്രം ‘ട്രാൻസിൽ’ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത മലയാളി ഗൗതം വാസുദേവ് മെനോൻ )
1981 – ഷാഹിദ് കപൂർ – ( ഹിന്ദി ചലചിത്ര നടനും മോഡലുമായ ഷാഹിദ് കപൂർ )
1938 – ഫാറൂഖ് എഞ്ചിനീയർ – ( ഇന്ത്യക്കു വേണ്ടി ക്രിക്കറ്റ് കളിച്ച മികച്ച വിക്കറ്റ് കീപ്പറായിരുന്ന ഫറൂക്ക് എഞ്ചിനീയർ )
1949 – വി മധുസൂദനൻ നായർ – ( മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നായ നാറാണത്തു ഭ്രാന്തന്റെ രചയിതാവും കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ച വി മധുസൂദനൻ നായർ )
(1897 – ഷെവലിയർ – ഡോ : പി ജെ തോമസ് – ( 1945 മുതൽ 48 വരെ ഇന്ത്യാഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവും, മലയാളത്തിലെ ആദ്യത്തെ സാമ്പത്തികശാസ്ത്ര ഗ്രന്ഥമായ ധനതത്ത്വശാസ്ത്രം എന്ന കൃതി രചിക്കുകയും രാജ്യസഭയിലും മദ്രാസ് നിയമനിർമ്മാണസഭയിലും അംഗമായിരിക്കുകയും ഐക്യരാഷ്ട്രസഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സഭാംഗമായിരിക്കുകയും ചെയ്ത സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ഷെവലിയർ ഡോ. പി.ജെ. തോമസ് )
1904 – കെ ദാമോദരൻ – ( കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനും ‘പാട്ടബാക്കി’ എന്ന നാടകരചനയിലൂടെയും അദ്ദേഹം പ്രശസ്തനായി എഴുത്തുകാരനുമായിരുന്ന കേരള മാർക്സ് എന്നറിയപ്പെട്ടിരുന്ന കെ. ദാമോദരൻ )
1905 – പള്ളിപ്പാട്ട് കുഞ്ഞികൃഷ്ണൻ – ( നമ്മുടെ സാഹിത്യകാരന്മാര്‍ എന്നാ പേരില്‍ പതിനാലു ഭാഗങ്ങളിലായി അറുപതോളം സാഹിത്യകാരന്മാരുടെ ജീവച്ചരിത്രം എഴുതിയ കവിയും ചെറുകഥാകൃത്തും ആയിരുന്ന പള്ളിപാട്ട് കുഞ്ഞികൃഷ്ണൻ )
1923 – എസ് കുമാരൻ – ( പുന്നപ്രവയലാർ സ്വതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ എം.പി യും (രാജ്യസഭാംഗം) മാരാരിക്കുളം മുൻ എം.എൽ.എ. യുമായിരുന്നു എസ്. കുമാരൻ )
1925 – ജി പി കൊയ്‌രാള – ( നേപ്പാളി രാഷ്ട്രീയ പ്രവർത്തകനും, നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡണ്ടും . 1991 മുതൽ 1994 വരെ, 1998 മുതൽ 1999 വരെ, 2000 മുതൽ 2001 വരെ, 2006 മുതൽ 2008 വരെ എന്നീ കാലയളവുകളിലായി നാലു തവണ നേപ്പാളിന്റെ പ്രധാനമന്ത്രിയായിരുന്നിട്ടുള്ള ജി.പി. കൊയ്‌രാള എന്ന ഗിരിജ പ്രസാദ് കൊയ്‌രാള )
1974 – ദിവ്യ ഭാരതി – ( തമിഴ്, തെലുങ്ക്, ഹിന്ദിഎന്നീ ഭാഷകളിലെ ഒരു പ്രമുഖ നടിയായിരുന്ന ദിവ്യ ഭാരതി )
1894 – മെഹർ ബാബ – ( സൊരാഷ്ട്രീയ വിശ്വാസി ആയിരുന്ന മെഹർബാബ സ്വയം ദൈവം എന്ന് അവകാശപ്പെടുകയും ജീവിതാവസാനം വരെ മൗന വൃതം തുടരുകയും ചെയ്തു )
1888 – ജോൺ ഫോസ്റ്റർ ഡള്ളസ് – ( മധ്യപൂർവദേശത്തെ കമ്യൂണിസ്റ്റു പ്രഭാവം തടയാൻ ലക്ഷ്യമിട്ട ഐസനോവർ സിദ്ധാന്തം രൂപകല്പന ചെയ്യുന്നതിൽ ശക്തമായ പങ്കുവഹിച്ചിരുന്ന നയതന്ത്രജ്ഞനും യു. എസ്സിലെ മുൻ സ്റ്റേറ്റ് സെക്രട്ടറിയും മായിരുന്ന ജോൺ ഫോസ്റ്റർ ഡള്ളസ് )
1952 – വില്യം ജോസഫ് ഡൺലപ് – ( മോട്ടോർ സൈക്കിൾ റെയ്സിങ്ങിൽ ചാംമ്പ്യനും 24 പ്രാവിശ്യം ഉൾസ്റ്റർ ഗ്രാൻഡ് പ്രീ യും 26 പ്രാവിശ്യം മാൻ ടി ടി മീറ്റും ജയിച്ച ഐറിഷ് താരം ജോയ് ഡൺലപ് എന്ന വില്യം ജോസഫ് ഡൺലപ് )“`
➡ _*മരണം*_
“`1970 – മന്നത്ത് പത്മനാഭൻ – ( കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിക്കുകയും നായർ സർവീസ് സൊസൈറ്റി സ്ഥാപിക്കുകയും ചെയ്ത ഭാരത കേസരി മന്നത്ത് പത്മനാഭൻ )
2000 – കുതിരവട്ടം പപ്പു – ( അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി, വെള്ളാനകളുടെ നാട് , അവളുടെ രാവുകൾ, നരസിംഹം തുടങ്ങി 1500-ഓളം ചിത്രങ്ങളിൽ ഹാസ്യരസപ്രാധാന്യമുള്ള കഥാപാത്രങ്ങളെയും (ഒരു സ്പാനറും താമരശ്ശേരി ചുരവും കൊണ്ട് പ്രേക്ഷക മനസ്സുകളെ ഒന്നടങ്കം വാരി പുൽകിയ ഒരഭിനേതാവ്) കണ്ണുകളെ ഈറനണിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളെയും അവതരിപ്പിച്ച പദ്മദളാക്ഷന്‍ എന്ന കുതിരവട്ടം പപ്പു )
2007 – പി ഭാസ്കരൻ – ( ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ,ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാന്‍,കെ.എഫ്.ഡി.സിയുടെ ചെയർമാന്‍,ദേശാഭിമാനി ദിനപത്രത്തിന്റെപത്രാധിപര്‍ , ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും മലയാളഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ ഭാസ്കരൻ മാസ്റ്റർ, എന്ന പി.ഭാസ്കരൻ )
2007 – പുത്തേഴത്ത് ഭാസ്കര മെനോൻ – ( ജയകേരളം’വാരികയിലൂടെ സാഹിത്യപ്രവർത്തനം ആരംഭിക്കുകയും പിന്നീട് ‘കൈരളീസുധ’ മാസിക സ്വന്തമായി പ്രസിദ്ധീകരിക്കുകയും ചെയ്ത തുടർന്ന് സുലഭ ബുക്‌സിനു രൂപം കൊടുക്കുകയുഒ വ്യാസമഹാഭാരതത്തിന് കവികുലപതി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നിര്‍വ്വഹിച്ച പ്രശസ്‌ത തര്‍ജ്ജമയെ അടിസ്‌ഥാനമാക്കി മഹാഭാരത സംഗ്രഹം എഴുതിയ പുത്തേഴത്ത് ഭാസ്ക്കരമേനോൻ )
2013 – ഡോ ടി എ രാധാകൃഷ്ണൻ – ( വിദേശത്ത് വൈദികവൃത്തിയില്‍ ഉന്നത വിദ്യാഭ്യാസം നേടിയശേഷം സ്വന്തം ഗ്രാമത്തില്‍ പ്രാക്ടീസ് ചെയ്യുകയും കഥകളിയില്‍ അതിരറ്റ കമ്പം മൂലം കേരള കലാമണ്ഡലത്തിന്റെ ഉപാധ്യക്ഷനാകുകയും , ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപ്തനാകുകയും മൂന്ന് അനാഥാലയങ്ങള്‍ നടത്തുകയും ചെയ്ത തോപ്പില്‍ ഇഞ്ചോരവളപ്പില്‍ രാധാകൃഷ്‌ണന്‍ എന്ന ഡോ.ടിഎ രാധാകൃഷ്ണൻ )
2015 – വിൻസെന്റ് – ( ഭാർഗവീനിലയം, മുറപ്പെണ്ണ്, നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധർവക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങൾ, വയനാടൻ തമ്പാൻ, കൊച്ചു തെമ്മാടി തുടങ്ങിയ ചലച്ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച മലയാള ചലച്ചിത്രസംവിധായകനും,മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടള്ള എ. വിൻസെന്റ് )
1899 -പോൾ ജൂലിയസ് ഫ്രെഹർ റോയറ്റർ – ( ടെലിഗ്രാഫി ഉപയോഗിച്ച് ന്യൂസ് റിപ്പോർട്ടിങ്ങ് ആദ്യമായി നടപ്പാക്കുകയും റോയട്ടർ വാർത്ത എജൻസിയുടെ സ്ഥാപകനും ആയിരുന്ന പോൾ ജൂലിയസ് ഫ്രെഹർ റോയറ്റർ )
1914 – ജോൺ ടെനിയേൽ – ( പഞ്ച് എന്ന ഹാസ്യമാസികക്കു വേണ്ടി രണ്ടായിരത്തിലേറെ കാർട്ടൂണുകളും നിരവധി കാരിക്കേച്ചറുകളും അനേകം രാഷ്ട്രീയ കാർട്ടൂണുകളും രചിച്ച കാർട്ടൂണിസ്റ്റും,ലൂയിസ് കരോളിന്റെ ആലീസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർലാന്റ, ഈസൊപ്സ് ഫേബിൾസ് , ലല്ലാറൂഖ് ,ത്രൂ ദ് ലുക്കിംഗ് ഗ്ളാസ്സ് ,തുടങ്ങി മുപ്പതോളം ഗ്രന്ഥങ്ങൾക്കു ചിത്രീകരണം നിർവഹിച്ച ഇല്ലസ്ട്രേറ്ററും ,ജലച്ചായ ചിത്രകാരനും ആയിരുന്ന ജോൺ ടെനിയേൽ )
2001 – ഡോൺ ബ്രാഡ്‌മാൻ – ( ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്ന സുപ്രസിദ്ധനായ ഓസ്ട്രേലിയൻ ക്രിക്കറ്റ്കളിക്കാരന്‍ സർ ഡൊണാൾഡ് ജോർജ് ബ്രാഡ്മാൻ എന്ന ഡൊണ്‍ ബ്രാഡ്മാൻ )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _മന്നം ചരമദിനം!_
⭕ _കുവൈറ്റ് ദേശീയ ദിനം_
⭕ _ഹംഗറി: മെമ്മോറിയൽ ഡേ ഫോർ വിക്റ്റിംസ് ഓഫ് കമ്മ്യൂണിസ്റ്റ് ഡിക്റ്റേറ്റർഷിപ്പ്_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴