18-01-1966 അബ്ദുന്നാസർ മഅദനി – ജന്മദിനം

0

കേരളത്തിലെ രാഷ്ട്രീയ കക്ഷിയായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (പി.ഡി.പി.) നേതാവ്. 1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഒൻപതു വർഷം വിചാരണത്തടവുകാരനായി തമിഴ്‌നാട്ടിൽ ജയിലിൽ കഴിഞ്ഞു. 2007 ഓഗസ്റ്റ് 1-ന്‌ ഈ കേസിൽ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി മഅദനിയെ വെറുതേ വിട്ടു. ഇപ്പോൾ 2008 ജൂലൈ 25ലെ ബംഗളൂരു സ്ഫോടന പരമ്പര കേസിൽ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയും, കഴിഞ്ഞ 3 വർഷക്കാലമായി ബംഗ്ലൂരുവിൽ ജാമ്യവ്യവസ്ഥയോടെ കഴിയുന്നു *ജീവിത രേഖ* 1966 ജനുവരി 18-ന്‌ കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി പഞ്ചായത്തിൽ തോട്ടുവാൽ മൻസിലിൽ അബ്ദുസമദ്‌ മാസ്‌റ്ററുടെയും അസ്‌മാബീവിയുടെയും മകനായി ജനനം. വേങ്ങ വി.എം.എൽ.എസ്. -ലെ വിദ്യാഭ്യാസശേഷം കൊല്ലൂർവിള മഅ്‌ദനുൽഉലൂം അറബികോളജിൽ നിന്നും മഅദനി ബിരുദം നേടി. ചെറുപ്പത്തിൽ തന്നെ പ്രസംഗത്തിൽ മികവ്‌ കാട്ടിയ മഅദനി പതിനേഴാം വയസ്സിൽ തന്നെ അറിയപ്പെടുന്ന ഒരു മതപ്രഭാഷകനായി മാറി. പിൽക്കാലത്ത് മൈനാഗപ്പള്ളിയിലെ അൻവാർശേരി യത്തീംഖാനയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു.

You might also like

Leave A Reply

Your email address will not be published.