🌶 ഇന്നത്തെ പാചകം 🍳ഉരുളക്കിഴങ്ങ് ഹല്‍വ

0

 

ആർക്കാണ്‌ ഹലുവകൾ ഇഷ്ടമില്ലാത്തത്‌ ?_
_വിവിധ ഹരം ഹലുവകൾ കഴിച്ചിട്ടുള്ളവർ ആണ്‌ നാം.. ഇന്ന് നാം തയ്യാറാക്കുന്നത്‌ ഉരുളക്കിഴങ്ങ്‌ ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന രുചികരമായ ഒരു ഹൽവയാണ്‌. വീട്ടിൽ വച്ച്‌ ആർക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്‌ ._

_________________________________

_*ചേരുവകള്‍*_

________________________________

_ഉരുളക്കിഴങ്ങ് വേവിച്ചത് -3 എണ്ണം_

_റൊട്ടി -2 കഷണം_

_പഞ്ചസാര -ഒന്നര കപ്പ്_

_നെയ്യ് -3 ടേബിള്‍ സ്പൂണ്‍_

_ഉണക്ക മുന്തിരിങ്ങ -10 എണ്ണം_

_പാല്‍ -ഒന്നര കപ്പ്_

_ചെറി -4 എണ്ണം_

_അണ്ടിപരിപ്പ് -10 എണ്ണം_

_ഏലക്കാപ്പൊടി -അര ടീസ്പൂണ്‍_

_പച്ചരി -1 ടേബിള്‍ സ്പൂണ്‍_

_ജിലേബി കളര്‍ -1 നുള്ള്_

________________________________

_*പാചകം ചെയ്യുന്ന വിധം*_

________________________________

_നെയ്യ് ചൂടാകുമ്പോള്‍ പച്ചരിയിട്ടു നന്നായി പൊരിക്കുക._

_ഉരുളക്കിഴങ്ങ് പൊടിച്ചത്, പാല് , റൊട്ടി പൊടിച്ചത് ഇവ നന്നായി കട്ടയില്ലാതെ യോജിപ്പിച്ച് പൊരിച്ച പച്ചരിയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക._

_ഇതിലേക്ക്‌ പഞ്ചസാരയും ചേര്‍ത്ത് അടിയില്‍ പിടിയ്ക്കാതെ ചെറുതീയില്‍ ഇളക്കുക._

_ഇതിലേക്ക്‌ അണ്ടിപരിപ്പ്, മുന്തിരിങ്ങ , ഏലക്കാപ്പൊടി ഇവ ചേര്‍ക്കുക._

_ഒരു ടേബിള്‍ സ്പൂണ്‍ പാലില്‍ കളര്‍ കലക്കി ഇതിലേക്ക്‌ ചേർക്കാം_

_കയ്യില്‍ ഒട്ടാത്ത പരുവത്തില്‍ നെയ്‌പുരട്ടിയ പാത്രത്തില്‍ കോരി നിരത്തി ആറുമ്പോള്‍ മുറിച്ചെടുക്കുക._

_രണ്ടായി മുറിച്ച ചെറി കൊണ്ട് ഹലുവ അലങ്കരിക്കാം._

+——+——-+——-+——+——+——-+

You might also like

Leave A Reply

Your email address will not be published.