🅾️ *സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തി. പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയുമാണ് അനുവദിച്ചത്. മറ്റുനിറങ്ങളോ എഴുത്തോ, ചിത്രപ്പണികളോ, അലങ്കാരങ്ങളോ പാടില്ല. മുന്‍വശത്ത് ടൂറിസ്റ്റ് എന്നുമാത്രമേ എഴുതാവൂ. ഓപ്പറേറ്ററുടെ പേര് പിന്‍വശത്ത് പരമാവധി 40 സെന്റീമീറ്റര്‍ ഉയരത്തില്‍ എഴുതാം. ടൂറിസ്റ്റ് ബസ് നടത്തിപ്പുകാര്‍ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാനാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍. ശ്രീലേഖ അധ്യക്ഷയായ സ്റ്റേറ്റ് ട്രാന്‍സപോര്‍ട്ട് അതോറിറ്റിയുടേതാണ് (എസ്.ടി.എ.) തീരുമാനം. പുതിയതായി റജിസ്റ്റര്‍ ചെയ്യുന്ന ബസുകളും ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കുന്നവയും നിയമാനുസൃതമായ നിറത്തിലേക്ക് മാറണം.ഒരുവിഭാഗം ടൂര്‍ ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് എസ്.ടി.എ. ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. ടൂറിസ്റ്റ് ടാക്‌സി വാഹനങ്ങള്‍ക്ക് അനുവദിച്ച വെള്ളനിറമാണ് കോണ്‍ട്രാക്‌ട് കാരേജ് ബസുകള്‍ക്കും ബാധകമാക്കിയത്. ചാരനിറത്തിലെ വരയ്ക്ക് പത്ത് സെന്റീമീറ്റര്‍ വീതിയാണ് അനുവദിച്ചിട്ടുള്ളത്. നിയന്ത്രണമില്ലാത്തതിനാല്‍ ബസ്സുടമകള്‍ അവര്‍ക്കിഷ്ടമുള്ള ചിത്രങ്ങളാണ് ബസുകളില്‍ പതിച്ചിരുന്നത്. മോഡലുകളുടെയും സിനിമാതാരങ്ങളുടെയും ചിത്രങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിച്ച് അപകടമുണ്ടാക്കുന്നുവെന്ന കണ്ടെത്തലാണ് ഏകീകൃത നിറത്തിലേക്ക് എത്തിച്ചത്. ടൂറിസ്റ്റ് ബസുകളുടെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് പേരിനും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.*
🅾️ *പൗരത്വനിയമഭേദഗതി വിരുദ്ധ പരാമര്‍ശങ്ങളോട് ഗവര്‍ണര്‍ സഭയില്‍ വിയോജിച്ചത് നയപ്രഖ്യാപനപ്രസംഗത്തിന്റെ ഭാഗമാകില്ല. ഗവര്‍ണറുടെ ആ വാക്കുകള്‍ സഭാരേഖയില്‍ ഉള്‍പ്പെടുത്തണമോയെന്ന് പരിശോധിച്ച് തീരുമാനിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രസംഗത്തിനിടെ അനൗപചാരികമായ അഭിപ്രായങ്ങള്‍ ഗവര്‍ണര്‍മാര്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. മുന്‍ ഗവര്‍ണര്‍ പി. സദാശിവം ശാന്തരായില്ലെങ്കില്‍ ഇറങ്ങിപ്പോകാന്‍ അംഗങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാരിനോട് വിയോജിക്കുന്നെന്ന ഒരു ഗവര്‍ണര്‍ അഭിപ്രായപ്പെടുന്നത് ആദ്യമാണ്. മുന്‍ ഉദാഹരണങ്ങളില്ലാത്തിനാല്‍ എന്തുചെയ്യണമെന്ന് ഇപ്പോള്‍ സഭയ്ക്ക് നിശ്ചയമില്ല*
🅾️ *ഗവര്‍ണറുടെ എതിരഭിപ്രായം സഭാരേഖകളില്‍ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്തുനല്‍കി. വെബ്കാസ്റ്റിങ്ങില്‍നിന്ന് ഇതൊഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ വെബ്കാസ്റ്റിങില്‍നിന്ന് സഭ ഇത് നീക്കിയിട്ടില്ല.*
🅾️ *വാഹനാപകടമുണ്ടായി ആദ്യ 48 മണിക്കൂറിലെ ചികിത്സാചെലവുകള്‍ വഹിക്കാന്‍ പദ്ധതി തുടങ്ങുമെന്ന് നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. കേരളത്തിന്റെ അധികാരപരിധിക്കുള്ളില്‍ അപകടത്തിനിരയായവര ടെ 50,000 രൂപയില്‍ കൂടാത്ത ചികിത്സാചെലവുകളാണ് വഹിക്കുക. ‘ഗോള്‍ഡന്‍ അവര്‍ മെഡിക്കല്‍ ട്രീറ്റ്‌മെന്റ്’ എന്നപേരില്‍ പദ്ധതി നടപ്പാക്കും. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍നിന്ന് കാക്കനാടുവരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാംഇടനാഴിയുടെ (പിങ്ക് ലൈന്‍) പണി ഇക്കൊല്ലംതുടങ്ങും.* *യാത്രക്കാരുടെ സഞ്ചാരം തടസ്സമില്ലാത്തതാക്കാന്‍ അന്തിമമായി ഇത് തിരുവനന്തപുരം-കാസര്‍കോട് അര്‍ധഅതിവേഗ റെയില്‍പാതയായ സില്‍വര്‍ലൈനുമായും ബന്ധിപ്പിക്കും*
*സില്‍വര്‍ലൈന്‍ പദ്ധതി അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. പൂര്‍ണമായും ഹരിതപദ്ധതിയായാണ് വിഭാവനംചെയ്യുന്നത്. ഇന്ത്യയിലെ ആദ്യ സൗരോര്‍ജ ഇലക്‌ട്രിക് റോ-റോ സര്‍വീസും കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന കേരളത്തിലെ ആദ്യ ജലബസും ഇക്കൊല്ലം തുടങ്ങുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.*
*മറ്റു പ്രഖ്യാപനങ്ങള്‍*
* *കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കുന്ന കൃഷിരീതികള്‍ക്ക് ഊന്നല്‍*
* *നെല്‍വയല്‍ ഉടമകള്‍ക്ക് സാമ്പത്തിക സഹായം.*
* *കൃഷിഭവനുകളില്‍ ഫ്രണ്ട് ഓഫീസ് വരും*
* *കൃഷിയിടങ്ങളില്‍ ഓട്ടോമേഷന്‍ പ്രോത്സാഹനം*
* *വിദഗ്ദ്ധ തൊഴില്‍, കൃഷിയുപകരണങ്ങള്‍ വാടകയ്ക്കെടുക്കല്‍, ഉപകരണങ്ങളുടെയും യന്ത്രസാമഗ്രികളുടെയും അറ്റകുറ്റപ്പണി, പരിപാലനം എന്നിവയ്ക് കൃഷിശ്രീ ഏകജാലക വിതരണസംവിധാനം.*
* *മാതൃകാ വെറ്ററിനറി സ്ഥാപനങ്ങള്‍ വികസിപ്പിക്കും*
* *സഹകരണ സംഘങ്ങളുടെ ഉത്‌പന്നങ്ങള്‍ ‘കോ-ഓപ് മാര്‍ക്ക്’ എന്ന ബ്രാന്‍ഡിലാക്കും.*
* *കാലാവസ്ഥാ വ്യതിയാന ലഘൂകരണം, അതിജീവനം എന്നിവയിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ ഉജ്വല്‍ ഫെലോഷിപ്പ് പ്രോഗ്രാം.*
* *പാരിസ്ഥിതിക വിഷയങ്ങളില്‍ ഗവേഷണ പ്രോജക്ടുകള്‍ക്ക് പരിസ്ഥിതിശാസ്ത്രം, എന്‍ജിനിയറിങ് ബിരുദാനന്തര ബിരുദവിദ്യാര്‍ഥികള്‍ക്ക് വിദ്യാപോഷിണി ഫെലോഷിപ്പ്.*
* *ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ നയം*
* *എല്ലാ മറൈന്‍ ജില്ലകളിലും ഫിഷറീസ് സ്റ്റേഷന്‍*
* *ഗുണമേന്മയുള്ള മത്സ്യലഭ്യത ഉറപ്പാക്കല്‍, ശുചിത്വമുള്ള സാഹചര്യത്തില്‍ മത്സ്യവില്‍പ്പന പ്രോത്സാഹനം, മത്സ്യത്തിന് ന്യായവില ഉറപ്പാക്കല്‍ എന്നിവയ്ക്ക് നിയമം*
* *ഇ-റേഷന്‍കാര്‍ഡ് ഇക്കൊല്ലം. അപേക്ഷകര്‍ക്ക് റേഷന്‍കാര്‍ഡുകള്‍ പ്രിന്റെടുക്കാം*
* *കടുവ പുനരധിവാസകേന്ദ്രം തുടങ്ങും*
* *താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളുടെ രേഖകള്‍ ഡിജിറ്റൈസ് ചെയ്യും*
* *പ്രമാണ രജിസ്‌ട്രേഷനില്‍ ബ്ലോക്ക്ചെയിന്‍ സാങ്കേതികത സംയോജിപ്പിക്കും*
* *തിരുവനന്തപുരത്ത് പൊഴിയൂരില്‍ പുതിയ മത്സ്യബന്ധനതുറമുഖം*
* *അഴിമുഖങ്ങള്‍ വര്‍ഷം മുഴുവന്‍ തുറന്നുവെക്കാന്‍ റിവര്‍ ട്രെയിനിങ് വര്‍ക്‌സ് പദ്ധതി*
* *ഗര്‍ഭിണികളുടെ മാനസികാരോഗ്യത്തിന് അമ്മമനസ്സ്, ആത്മഹത്യാപ്രതിരോധ പരിപാടി, ആദിവാസി, തീരദേശമേഖലകള്‍ക്ക് പ്രത്യേക മാനസികാരോഗ്യപരിപാടി എന്നിവ ഈ വര്‍ഷം*
* *ഭക്ഷ്യശുചിത്വ നിലവാരമുയര്‍ത്താന്‍ സംവിധാനം*
* *സര്‍വകലാശാലകളിലെ പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും ഏകീകൃതരീതിയിലും യഥാസമയത്തുംവരുന്ന അക്കാദമിക് സെഷന്‍ മുതല്‍*
* *സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപകര്‍ക്ക് മാന്യമായ സേവന-വേതനം*
* *പുതിയ ഹൗസിങ് നയം ഈവര്‍ഷം.*
* *സ്ത്രീ ത്തൊഴിലാളികള്‍ക്കായി കൈത്തറി കുടുംബേക്ഷമപദ്ധതി*
* *തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ട കാമ്ബസില്‍ നാലരലക്ഷം ചതുരശ്രയടിയില്‍ പുതിയ ഐ.ടി. കെട്ടിടം*
* *കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ മൂന്നുലക്ഷം ചതുരശ്രയടിയില്‍ രണ്ടാമത്തെ ഐ.ടി. കെട്ടിടം*
* *ടെക്‌നോസിറ്റിയില്‍ എ.ആര്‍-വി.ആര്‍. സൗകര്യങ്ങളോടെ ഡിജിറ്റല്‍ മ്യൂസിയം*
* *തിരഞ്ഞെടുത്ത നദീതടങ്ങള്‍ക്കായി പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികള്‍*
* *പ്രധാന സംസ്ഥാനപാതകള്‍ നാലുവരിയാക്കും*
* *ട്രാവന്‍കൂര്‍ പൈതൃകപദ്ധതി ഈ വര്‍ഷം*
* *തീവ്രവാദം തടയാന്‍ ആഭ്യന്തരവകുപ്പില്‍ കൗണ്ടര്‍ ഇന്റലിജന്റ്‌സ് പദ്ധതി*
* *വെള്ളപ്പൊക്കം ലഘൂകരിക്കുന്ന വിദഗ്ദ്ധസ്ഥാപനങ്ങളെയും ഭൂവിനിയോഗ മാനേജ്‌മെന്റ് വിദഗ്ധരെയും ഉള്‍പ്പെടുത്തി വെള്ളപ്പൊക്കവും മണ്ണൊലിപ്പും തടയല്‍ പദ്ധതി*
* *തിരുവനന്തപുരത്ത് 30 കോടി ചെലവില്‍ ഡാംസേഫ്റ്റി ആസ്ഥാനം*
* *വനിതകള്‍ കുടുംബനാഥകളായ വീടുകളില്‍ അപ്രതീക്ഷിത പ്രതിസന്ധിയുണ്ടായാല്‍ പരമാവധി 50,000 രൂപവരെ ഒറ്റത്തവണ സാമ്പത്തിക സഹായം നല്‍കുന്ന അതിജീവികപദ്ധതി*
🅾️ *മണിക്കൂറുകളോളം അഗ്നിശമന സേനകളെയും പൊലീസിനെയും മറ്റ് അധികൃതരെയും വെള്ളം കുടിപ്പിച്ച മെട്രോ മിക്കിക്ക് പുതിയ ഉടമസ്ഥയെ കിട്ടി. വൈറ്റില ജംഗ്ഷന് സമീപം മെട്രോ പില്ലറില്‍ കുടുങ്ങിക്കിടന്നാണ് മെട്രോ മിക്കി അഗ്‌നിശമന സേനാംഗങ്ങളെയും പൊലീസിനെയും വെള്ളം കുടിപ്പിച്ചത്. ഇടപ്പള്ളി സ്വദേശി റിഷാനയാണ് പൂച്ചക്കുട്ടിയെ ദത്തെടുത്തിരിക്കുന്നത്. ഒരാഴ്ച്ചയോളം പില്ലറില്‍ കുടുങ്ങിക്കിടന്ന പൂച്ചയെ ജനുവരി 19 നാണ് ഫയര്‍ ഫോഴ്‌സും മൃഗസ്‌നേഹികളും കൂടി രക്ഷിച്ചത്. രക്ഷപ്പെട്ടതു മുതല്‍ പനമ്പിള്ളി നഗറിലെ മൃഗാശുപത്രിയിലായിരുന്നു പൂച്ചക്കുട്ടി. സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് (എസ് പി സി എ) അധികൃതരാണ് പൂച്ചയ്ക്ക് മെട്രോ മിക്കി എന്ന് പേരിട്ടത്.ടാബി ഇനത്തില്‍ പെട്ട പൂച്ചക്കുഞ്ഞാണിത്. നിരവധി അപേക്ഷകരില്‍ നിന്നാണ് റിഷാനയ്ക്ക് നറുക്ക് വീണത്. എറണാകുളം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ വെച്ചാണ് മെട്രോ മിക്കിയെ റിഷാനയ്ക്ക് കൈമാറിയത്. മൃഗക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എസ് പി സി എ നിരവധി നിബന്ധനകളോടെയാണ് റിഷാനയ്ക്ക് പൂച്ചയെ കൈമാറിയത്. മിക്കിയുടെ സുഖവിവരം എല്ലാ മാസവും കൃത്യമായി അറിയിക്കണമെന്ന് റിഷാനയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. റിഷാനയ്‌ക്കൊപ്പം മിക്കി ഇണങ്ങിയോ എന്നറിയാന്‍ അധികൃതര്‍ അടുത്ത ദിവസം ഇടപ്പള്ളിയിലെ വീട്ടിലെത്തും. മെട്രോ മിക്കിയെ ദത്തെടുക്കാന്‍ താല്പര്യം അറിയിച്ച് നിരവധി പേരാണ് എത്തിയത്.*
🅾️ *സിസ്റ്റര്‍ അഭയയുടെ മരണകാരണം തലയ്ക്കേറ്റ അടിയാണെന്ന് ഫൊറന്‍സിക് വിദഗ്ധന്റെ മൊഴി. ഫൊറന്‍സിക് വിദഗ്ധനായ ഡോ എസ് കെ പഥകാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദ്ദേഹം മൊഴി നല്‍കിയത്. അഭയക്കേസില്‍ ഡമ്മി പരീക്ഷണം നടത്തിയ ഫൊറന്‍സിക് വിദഗ്ധനാണ് ഡോ എസ് കെ പഥക്. തലയിലുണ്ടായ മുറവുകള്‍ കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായതല്ല. അഭയയെ കൊലപ്പെടുത്തിയ ശേഷമാണ് കിണറ്റിലിട്ടതെന്ന് ഫൊറന്‍സിക് വിദഗ്ധനായ കന്തസ്വാമിയും നേരത്തെ മൊഴി നല്‍കിയിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരം നടത്തുന്നത്. ബോധാവസ്ഥയില്‍ ഒരാള്‍ കിണറ്റില്‍ ചാടുമ്പോഴും അബോധാവസ്ഥയില്‍ ഒരാള്‍ കിണറ്റില്‍ വീഴുമ്പോഴും ഉണ്ടാകുന്ന പരിക്കുകള്‍ ശാത്രീയമായി തെളിക്കാനാണ് ഡോ പഥകിനെ കൊണ്ട് സിബിഐ ഡമ്മി പരിശോധന നടത്തിയത്.കേസിന്റെ തുടര്‍ വിസ്താരം ശനിയാഴ്ച തുടങ്ങും. 1992 മാര്‍ച്ച് 27 ന് കേട്ടയത്തെ പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ഫാ തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫി എന്നിവരാണ് കേസില്‍ വിചാരണ നേരിടുന്ന പ്രതികള്‍*
🅾️ *കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസ്സോസിയേഷന്‍(കെ.ജി.എം.ഒ.എ) 2019ലെ മാധ്യമ, മികച്ച ഡോക്ടര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെജിഎംഒഎയുടെ 53 ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഫെബ്രവരി രണ്ടിന് വൈകുന്നേരം നാല് മണിക്ക് കൊല്ലം റാവിസ് ഹോട്ടലില്‍ വെച്ച് അവാര്‍ഡുകള്‍ ആരോഗ്യമന്ത്രി വിതരണം ചെയ്യും.*
🅾️ *തൃപ്പൂണിത്തുറ നടക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. പടക്കങ്ങളില്‍ ഒന്ന് ആളുകള്‍ക്കിടയിലേക്ക് വന്ന് പൊട്ടുകയായിരുന്നു പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. സാരമായി പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.*
🅾️ *പൗരത്വ നിയമത്തിനെതിരെ റാലിയില്‍ പങ്കെടുത്ത യുവാവിന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) നിഷേധിച്ചു. മഹല്ല് കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച റാലിയിലാണ് യുവാവ് പങ്കെടുത്തത്. യുസി കോളജിനു സമീപം കടൂപ്പാടം തൈവേലിക്കകത്ത് ടി.എം അനസിനാണ് ആലുവ ഈസ്റ്റ് പൊലീസ് പിസിസി നിഷേധിച്ചത്. മെക്കാനിക്കല്‍ ഡിപ്ലോമക്കാരനായ അനസ് കൊച്ചി ഷിപ്യാര്‍ഡില്‍ കരാറുകാരന്റെ കീഴില്‍ ജോലി ചെയ്യുന്നതിനു വേണ്ടി ചൊവ്വാഴ്ച പിസിസിക്ക് അപേക്ഷിച്ചിരുന്നു. ബുധനാഴ്ച വൈകിട്ടു സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയപ്പോഴാണു തരാന്‍ പറ്റില്ലെന്ന് പൊലീസ് അറിയിച്ചത്. യാതൊരു ക്രിമിനല്‍ കേസിലും പ്രതിയല്ലാത്ത യുവാവിന് റാലിയില്‍ പങ്കെടുത്തെന്ന കാരണമാണ് പൊലീസ് കണ്ടെത്തിയത്.സംഭവം അറിഞ്ഞ് വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എ അടക്കം ഒട്ടേറെയാളുകള്‍ പ്രതിഷേധവുമായി രാത്രി പൊലീസ് സ്റ്റേഷനിലെത്തി. അന്‍വര്‍ സാദത്ത് എംഎല്‍എയും വിഷയത്തില്‍ ഇടപെട്ടു. സംഭവം വഷളാകുമെന്ന് മനസ്സിലാക്കിയതോടെ പിസിസി നല്‍കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.*
🅾️ *അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ കുടുംബാംഗങ്ങളെ യുഎപിഎ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി, ഭര്‍ത്താവ് ഷാലിവാഹനന്‍, മകന്‍ സുധാകരന്‍ എന്നിവരാണു പിടിയിലായത്. തമിഴ്‌നാട്ടിലെ സേലത്തുനിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. 2002 ല്‍ സേലം ഉത്തന്‍ഗിരിയിലുണ്ടായ ബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിവാസകം. തമിഴ്‌നാട് ധര്‍മഗിരി ജില്ലയിലെ മതിക്കന്‍ പാളയം സ്റ്റേഷനില്‍ ആയുധനിയമ പ്രകാരമുള്ള കേസിലും പ്രതിയായിരുന്നു. 2013ല്‍ ജാമ്യത്തില്‍ പുറത്തിറങ്ങി മുങ്ങിയ മണിവാസകത്തെക്കുറിച്ചു പിന്നീടു വിവരം ലഭിക്കുന്നത് അട്ടപ്പാടിയിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോഴായിരുന്നു.*
🅾️ *കൊറോണ വൈറസ് ലോകവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് കേരളത്തിലെത്തിയ 173 പേര്‍ കൂടി നിരീക്ഷണത്തില്‍. ആകെ നിരീക്ഷത്തിലുള്ള 806 പേരില്‍ 10 പേര്‍ മാത്രമാണ് നിലവില്‍ ആശുപത്രികളിലുള്ളത്. ചൈനയില്‍ വ്യാപാര ഇടപാടിനു പോയി മടങ്ങിവന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പനിയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയപ്പോഴാണ് കൊറോണ വൈറസ് സംശയത്തെതുടര്‍ന്ന് അഡ്മിറ്റ് ചെയ്തത്. ഈ മാസം ഒന്നിന് ചൈനയില്‍ പോയി 17ാം തീയതിയാണ് ഇദ്ദേഹം നാട്ടില്‍ മടങ്ങിയെത്തിയത്. രക്തസാംപിള്‍ വൈറോളജി ലാബിലേക്ക് അയച്ച് പരിശോധന നടത്തിയ ശേഷം മാത്രമെ ഇദ്ദേഹത്തെ വിട്ടയയ്ക്കൂ.കേരളത്തിലെ മുഴുവന്‍ ജില്ലകളിലും കൊറോണ വൈറസ് പ്രതിരോധത്തിനുള്ള സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്*
🅾️ *കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതികള്‍ അകമ്പടി വന്ന പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. അക്രമത്തില്‍ ആറു പോലീസുകാര്‍ക്ക് പരിക്കേറ്റു. ബലപ്രയോഗത്തിനൊടുവില്‍ പോലീസ് പ്രതികളെ കീഴടക്കി. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ വാര്‍ഡറെ ആക്രമിച്ച കേസിലെ പ്രതികളായ കോഴിക്കോട് സ്വദേശി രാഹുല്‍ രാജ്, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. രാഹുലിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും മുഹമ്മദ് ഷാഫിയെ തൃശ്ശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നുമാണ് കൂത്തുപറമ്പ് കോടതിയിലേക്ക് കൊണ്ടുവന്നത്.പ്രതികള്‍ രണ്ടുപേരും ഒരേസമയം ശൗചാലയത്തില്‍ പോകണമെന്നാവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചത് തടഞ്ഞതോടെ ഇവര്‍ പോലീസുകാരുടെ യൂണിഫോം വലിച്ചുകീറുകയും കല്ലുകൊണ്ട് മര്‍ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം തിരികെ സ്റ്റേഷനിലെത്തിച്ചു.*
🅾️ *കണ്ണൂര്‍ നഗരമധ്യത്തിലെ ഒന്‍പത് കടകളില്‍ കവര്‍ച്ചയും കവര്‍ച്ചശ്രമവും. കണ്ണൂര്‍ ടി.ടി.ഐ. ഫോര്‍ മെന്‍ പരിസരത്തെ സുപെക്സ് കോംപ്ലക്സിലെ കടകളിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ചയെന്ന് കരുതുന്നു. രാവിലെ കടകള്‍ തുറക്കാനെത്തിയവരാണ് മോഷണവിവരം അറിയുന്നത്. ഇവിടെയുള്ള ഫോട്ടോസ്റ്റാറ്റ് കട കുത്തിത്തുറന്ന് 10,000 രൂപയോളം കവര്‍ന്നു.വിവരമറിഞ്ഞ് ടൗണ്‍ പോലീസും ശ്വാനസേനയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നഗരത്തിലെ കവര്‍ച്ചക്കാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.*
🅾️ *കോഴിക്കോട് നല്ലളം ആരീക്കാടിലെ ജുവലറി ഉടമയില്‍നിന്ന് 80 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ ചെട്ടിപ്പടി കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. കിഷോറിന് പുറമേ സുമോദ്, സുമേഷ്, സുഭാഷ് എന്നിവരാണ് പോലീസ് പിടിയിലായത്. ജനുവരി 13നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജുവലറി ഉടമ കടയടച്ച് പണവും സ്വര്‍ണവും അടങ്ങിയ ബാഗുമായി ഒരു പച്ചക്കറി കടയിലെത്തി സാധനം വാങ്ങുന്നതിനിടയില്‍ ബൈക്കില്‍ സൂക്ഷിച്ച ബാഗ് പ്രതികള്‍ തന്ത്രപൂര്‍വ്വം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. നഗരത്തിലേ ഒരു ഹോട്ടലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ തോക്കുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് മോഷണ കേസ് പ്രതികളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.*
🅾️ *നിയമം ലംഘിച്ച് മണല്‍ വാരുന്നവര്‍ക്കുള്ള പിഴ 25,000 രൂപയില്‍ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തും. കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും സംബന്ധിച്ച നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ ഉയര്‍ത്തുന്നതിനുള്ള നിയമ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. തുടര്‍ച്ചയായ നിയമ ലംഘനത്തിന് ഓരോ ദിവസത്തേക്കും അധികമായി ചുമത്തുന്ന പിഴ ആയിരം രൂപയില്‍ നിന്ന് 50,000 രൂപയായി വര്‍ധിപ്പിക്കും. നിലവിലുള്ള നിയമപ്രകാരം കണ്ടുകെട്ടിയ മണല്‍ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ നിര്‍മ്മിതി കേന്ദ്രത്തിന് അഥവാ കലവറയ്ക്ക് വില്‍ക്കേണ്ടതാണ്.*
🅾️ *ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ദേശീയ സമ്പദ് വ്യവസ്ഥയുടെ മാന്ദ്യത്തെപ്പറ്റി വിമര്‍ശനം. കേന്ദ്രസര്‍ക്കാരിനെ നേരിട്ട് കുറ്റപ്പെടുത്താതെയാണ് പരാമര്‍ശങ്ങള്‍. പൗരത്വനിയമ ഭേദഗതിയെക്കുറിച്ചുള്ള 18-ാം ഖണ്ഡികയോട് ഗവര്‍ണര്‍ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും സാമ്പത്തിക സ്ഥിതി പ്രതിപാദിച്ചപ്പോള്‍ സമാനനിലപാട് എടുത്തില്ല. സംസ്ഥാന സര്‍ക്കാര്‍ പലതും ആത്മാര്‍ഥമായി ചെയ്യുമ്പോൾ മുന്നോട്ടുള്ള പാതയില്‍ കാര്യമായ തടസ്സങ്ങളുണ്ടെന്നു പറഞ്ഞാണ് ദേശീയ സമ്പദ് വ്യവസ്ഥയിലെ മാന്ദ്യത്തെക്കുറിച്ച് പറയുന്നത്. മാന്ദ്യത്തില്‍ ആശങ്കയുണ്ട്. ഇത് മുമ്പെങ്ങും ഉണ്ടാകാത്തതാണെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.*
🅾️ *സംസ്ഥാനത്തെ മെഡിക്കല്‍, എന്‍ജിനീയറിങ് ഉള്‍പ്പെടെ പ്രഫഷനല്‍ ഡിഗ്രി കോഴ്സുകളില്‍ പിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് േഫ്ലാട്ടിങ് സംവരണ രീതി തുടരാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി. ജലീല്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.*
🅾️ *മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.കമലം(96) അന്തരിച്ചു. കോഴിക്കോട് നടക്കാവിലെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗബാധിതയായിരുന്നു. എം.കമലത്തിെന്റ നിര്യാണത്തെ തുടര്‍ന്ന് കോഴിക്കോട് നടത്താനിരുന്ന മനുഷ്യഭൂപടം പരിപാടി മാറ്റിയതായി കെ.പി.സി.സി അറിയിച്ചു. ജില്ലയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിെന്റ ചരിത്രത്തിലെ പ്രമുഖ വനിത നേതാക്കളിലൊരാളായിരുന്നു കമലം. 1982-87 കാലഘട്ടത്തില്‍ കരുണാകരന്‍ മന്ത്രിസഭയിലാണ് അവര്‍ സഹകരണമന്ത്രി സ്ഥാനം വഹിച്ചത്. വനിതാ കമ്മീഷണന്‍ ചെയര്പേഴ്സന്, കെ.പി.സി.സി വൈസ് പ്രസിഡന്‍റ്, ജനറല്‍സെക്രട്ടറി, എ.ഐ.സി.സി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.*
🅾️ *കാസര്‍കോട് കേന്ദ്ര സര്‍വകലാശാല ഹിന്ദി അധ്യാപകന് ഡോ. സി.പി. വിജയകുമാരനെ വിദ്യാര്‍ഥിനികളുടെ പീഡനപരാതിയില്‍ പിരിച്ചുവിട്ട നടപടി സുപ്രീംകോടതി റദ്ദാക്കി. നിയമവിരുദ്ധമായ നടപടിയിലൂടെയാണ് അധ്യാപകനെ പിരിച്ചുവിട്ടതെന്ന് ജസ്റ്റിസ് എ.എം. ഖന്‍വില്‍കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു. പിരിച്ചുവിട്ടത് ശരിവെച്ച കേരള ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെയും ഡിവിഷന് ബെഞ്ചിന്റെയും വിധി റദ്ദാക്കി. ഇത്തരമൊരു പരാതി ലഭിച്ചാല്‍ നടത്തേണ്ട ആഭ്യന്തര അന്വേഷണം സര്‍വകലാശാല നടത്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.*
🅾️ *പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് പകരം ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരുന്ന കമ്പോസ്റ്റബിൾ കാരിബാഗുകള്‍ സംസ്ഥാനത്ത് നിരോധിച്ചു. പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് തിങ്കളാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിപണിയില്‍ വ്യാജ കമ്പോസ്റ്റബിൾ കവറുകള്‍ വ്യാപകമായി ഇറങ്ങുന്നതിനാലാണ് നടപടി. 60-80 ദിവസം ദ്രവിക്കാന്‍ സമയമെടുക്കുന്ന കമ്പോസ്റ്റബിൾ കവറുകള്‍ ചോളം, കരിമ്പ് ചണ്ടികള്‍ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്.*
🅾️ *നാലാമത് ടി എന്‍ ജി പുരസ്‌കാരം കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാറിന്. കോഴിക്കോട് കാരപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന പുരസ്‌കാരദാന ചടങ്ങില്‍ എം ടി വാസുദേവന്‍ നായര്‍ പുരസ്‌കാരം ഇന്ന് സമ്മാനിക്കും. വൈകിട്ട് 5.30ന് നടക്കുന്ന പുരസ്‌കാരവിതരണച്ചടങ്ങ് വിദ്യാഭ്യാസമന്ത്രി സി രവിന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്ന ടിഎന്‍ ഗോപകുമാറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ടിഎന്‍ജി പുരസ്‌കാരം ഇക്കുറി പൊതുവിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനയ്ക്കാണ് നല്‍കുന്നത്. അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന കോഴിക്കോട്ടെ സര്‍ക്കാര്‍ സ്‌കൂളുകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ‘പ്രിസം പദ്ധതി’ ആവിഷ്‌കരിച്ച് നടപ്പാക്കിയതിനാലായണ് എ പ്രദീപ് കുമാര്‍ എംഎല്‍എയ്ക്കാണ് ഈ വര്‍ഷത്തെ ടിഎന്‍ജി പുരസ്‌കാരം ലഭിച്ചത്.*
🅾️ *യുവാവിന്റെ മരണ വാർത്ത അറിഞ്ഞ് പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. മസ്കറ്റിൽ വച്ച് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച ചാത്തന്നൂർ സ്വദേശി സജൻലാലിന്റെ (50) പിതാവ് സുരേന്ദ്രൻ (79) ആണ് ഹൃദയാഘാതം മൂലം മരിച്ചത്*
*🇮🇳 ദേശീയം 🇮🇳*
—————————–>>>>>>>.
🅾️ *ചെന്നൈ – ബാംഗളൂർ- മൈസൂർ പാത അതിവേഗ റെയിൽ ഇടനാഴി പദ്ധതിയിൽ പെടുത്തി റെയിൽവെ.*
🅾️ *കൊറോണ വൈറസുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജപ്രചാരണം നടത്തുന്നതായി കണ്ടെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരിലാണ് വ്യാജ പ്രചാരണം. കൊറൊണവൈറസ് സംബന്ധിച്ച് സ്വീകരിക്കേണ്ട മുന്നറിയിപ്പുകള്‍ സംബന്ധിച്ചാണ് വ്യാജപ്രചാരണം നടന്നത്. ഡോ. ശരദ് കസര്‍ലെ എന്നയാളുടെ പേരില്‍ ജനുവരി 28നാണ് പ്രചാരണം തുടങ്ങിയത്. കൊറോണയെ സംബന്ധിച്ചുള്ള വ്യാജ വിവരങ്ങളും ലക്ഷണങ്ങളും നിര്‍ദേശങ്ങളുമാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ 11 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നും പ്രചാരണത്തില്‍ പറയുന്നു. എന്നാല്‍ ഇത്തരമൊരു പ്രചാരണം തങ്ങള്‍ ഇറക്കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ചൈനയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശം മാത്രമാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്. ഈ നിര്‍ദേശത്തെ വളച്ചൊടിച്ചാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയത്*
🅾️ *നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കെ കേസിലെ പ്രതി വിനയ് ശര്‍മ രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കി.അതിനാല്‍ പ്രതികളുടെ വധശിക്ഷ ഇനിയും വൈകും. വിനയ് ശര്‍മയുടെ അഭിഭാഷകന്‍ എ.പി സിങ്ങാണ് ദയാഹര്‍ജി സമര്‍പ്പിച്ച വിവരം അറിയിച്ചത്. കേസിലെ മറ്റൊരു പ്രതി മുകേഷ് കുമാര്‍ സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെയാണ് മുകേഷ് കുമാര്‍ സിങ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ദയാഹര്‍ജിയില്‍ വേഗത്തില്‍ തീരുമാനമെടുത്തുവെന്നു കരുതി അതു രാഷ്ട്രപതി കൃത്യമായി മനസ്സിലാക്കാതെയാണെന്നുള്ളത് അംഗീകരിക്കാനാകില്ലെന്നാണ് ബെഞ്ച് പറഞ്ഞത്.*
🅾️ *സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ നിര്‍ദേശങ്ങളിലൊന്നായ സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെ ബിഎസ്‌എന്‍എല്ലിന്റെ രാജ്യത്തെ ഏറ്റവുംവലിയ കൂട്ടവിരമിക്കല്‍ നാളെ നടക്കും. 78,559 ജീവനക്കാരാണ് നാളെ സ്വയം വിരമിച്ച് പിരിഞ്ഞുപോകുന്നത്. ഒരു മാസത്തെ ശമ്പളക്കുടിശ്ശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. എല്ലാ ജീവനക്കാര്‍ക്കും ജനുവരി ആദ്യം കൊടുക്കേണ്ട ഡിസംബറിലെ ശമ്പളം ബുധനാഴ്ച വരെ വിതരണം ചെയ്തിട്ടില്ല. കൂട്ടവിരമിക്കലിനുശേഷം 85,344 ജീവനക്കാരാണ് ശേഷിക്കുക. 1.63 ലക്ഷം ജീവനക്കാരുള്ള കമ്പനിയുടെ ഏറ്റവുംവലിയ ബാധ്യത ജീവനക്കാരുടെ എണ്ണക്കൂടുതലാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.വിരമിക്കല്‍ ആനുകൂല്യത്തിന്റെ പകുതി തുക മാര്‍ച്ച് 31-നു മുമ്പും ബാക്കി ജൂണ്‍ 30-നു മുമ്പും നല്‍കും. കുടിശ്ശിക ശമ്പളത്തുക ഫെബ്രുവരിയില്‍ നല്‍കുമെന്നാണ് വിവരം.ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്നതുകൊണ്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനവും പരിപാലനവും അടക്കമുള്ള കാര്യങ്ങള്‍ പുറംജോലി കരാര്‍ കൊടുക്കാനാണ് തീരുമാനം. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടേയുള്ളൂ.*
🅾️ *തന്നെ വിമര്‍ശിക്കുന്നവരെ സ്വാധീനമുപയോഗിച്ച് നിശബ്ദരാക്കാന്‍ ഒരു ഭീരു ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ വിമര്‍ശിച്ചതിന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് വിമാനകമ്പനികൾ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ പ്രതികരിച്ചാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. നാല് പ്രമുഖ എയര്‍ലൈന്‍ കമ്പനികളാണ് കുനാലിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് അര്‍ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കൊമേഡിയന്‍ കുമാല്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, ദേശീയവാദിയാണോ എന്നത് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്രയുടെ ചോദ്യം.ചോദ്യങ്ങള്‍ക്ക് അര്‍ണബ് മറുപടി നല്‍കിയില്ല. തുടര്‍ന്ന് അര്‍ണബ് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ വീഡിയോയില്‍ പറയുന്നു. കുനാല്‍ അര്‍ണബിനെ ഭീരുവെന്നും വിളിച്ചു രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണ് താനിത് ചെയ്യുന്നതെന്നും കുനാല്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് കുനാല്‍ കമ്രയ്ക്ക് വിമാനകമ്പനിയായ ഇന്‍ഡിഗോ ആറ് മാസത്തേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി. പിന്നാലെ, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നീ വിമാനക്കമ്പനികളും കുനാല്‍ കമ്രയ്ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.*
🅾️ *ഒരിടവേളയ്ക്ക് ശേഷം ആന്ധ്രയിലെ മുന്‍ മന്ത്രി വൈ.എസ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം വീണ്ടും ചര്‍ച്ചയാവുന്നു. പിതാവിന്റെ കൊലപാതകത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച് മകള്‍ സുനീത റെഡ്ഡി സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം വീണ്ടും വാര്‍ത്തകളിലിടം നേടിയത്. സുനീത റെഡ്ഡിയും ഭര്‍ത്താവ് രാജശേഖര്‍ റെഡ്ഡിയുമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഏറെ വിവാദമായ കേസ് ഇതുവരെ സിബിഐക്ക് വിടാത്ത മുഖ്യമന്ത്രി വൈഎസ് ജഗമോഹന്‍ റെഡ്ഡിക്കെതിരെയും ഹര്‍ജിയില്‍ സംശയം ഉന്നയിക്കുന്നുണ്ട്. കൊലപാതകത്തിന് പിന്നില്‍ കടപ്പ എംപി വൈഎസ് അവിനാശ് റെഡ്ഡിയും പിതാവ് വൈഎസ് ഭാസ്‌കര റെഡ്ഡിയുമാണെന്നാണ് സുനീതയുടെ ആരോപണം.*
🅾️ *രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ജെ.എന്‍.യുവിലെ ഗവേഷണ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. സുരക്ഷ കണക്കിലെടുത്ത് ചീഫ് മെട്രോപോളിറ്റണ്‍ മജിസ്‌ട്രേറ്റ് പുരുഷോത്തം പട്‌നായിക്കിന്റെ വസതിയിലാണ് ഷര്‍ജീലിനെ ഹാജരാക്കിയത്. പട്യാല ഹൗസ് കോടതിയില്‍ ഷര്‍ജീലിനെ ഹാജാരാക്കാന്‍ പോലീസ് ശ്രമിച്ചുവെങ്കിലും കോടതി പരിസരത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ നീക്കം ഉപേക്ഷിച്ചു.*
🅾️ *പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഡോ.കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു . മുംബൈയിലായിരുന്നു അറസ്റ്റ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡിസംബര്‍ 12നാണ് കഫീല്‍ ഖാന്‍ അലിഗഢ് സര്‍വകലാശാലയില്‍ സി.എ.എക്കെതിരെ പ്രസംഗിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കായാണ് കഫീല്‍ ഖാന്‍ മുംബൈയില്‍എത്തിയത്. ഷഹീന്‍ബാഗ് സമരത്തിന് പിന്തുണ നല്‍കി മുംബൈയിലും സമാന രീതിയില്‍ സമരം ആരംഭിച്ചിരുന്നു. ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനായാണ് കഫീല്‍ ഖാന്‍ മുംബൈയിലെത്തിയത്.*
*🌎 അന്താരാഷ്ട്രീയം 🌍*
—————————–>>>>>>>>>>
🅾️ *പരമ്പരാഗത സ്‌കോട്ടിഷ് ഗാനം, ‘ഓള്‍ഡ് ലാങ് സൈനെ’ ആലപിച്ചുകൊണ്ട് ബ്രിട്ടനോട് വിടച്ചൊല്ലി യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ബ്രെക്‌സിറ്റ് ബില്ലിന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതോടെയാണ് ബ്രിട്ടന് ചേംബര്‍ വിട്ട് പോയത്. 751 അംഗ പാര്‍ലമെന്റില്‍ 621 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 49 പേര്‍ എതിര്‍ത്തു. 13 പേര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.ഉടമ്പടി വ്യവസ്ഥകള്‍ക്കു പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കിയതോടെ ബ്രെക്‌സിറ്റിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി. ഈ മാസം 31ന് രാത്രി 11നാണ് ബ്രെക്‌സിറ്റ് നടപ്പാകുന്നത്.*
*പ്രധാനപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റികളെല്ലാം തന്നെ കഴിഞ്ഞയാഴ്ച ബില്‍ അംഗീകരിച്ച് ഒപ്പിട്ടിരുന്നു. ബ്രിട്ടന്റെ ഇരു പാര്‍ലമെന്റ് ഹൗസുകളും പാസാക്കിയ ബില്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും ഒപ്പുവച്ചതോടെ നിയമമായി. യൂറോപ്യന്‍ പാര്‍ലമെന്റില്‍ 73 അംഗങ്ങളാണ് ബ്രിട്ടനെ പ്രതിനിധീകരിക്കുന്നത്. ഇവരുടെ അവസാനത്തെ സമ്മേളനം കൂടിയായിരുന്നു ബുധനാഴ്ചത്തേത്. 47 വര്‍ഷത്തെ യൂറോപ്യന്‍ ബന്ധം അവസാനിപ്പിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്നും പിന്‍വാങ്ങി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാതാകുന്ന സാഹചര്യത്തില്‍ ശനിയാഴ്ച രാവിലെ ബ്രസല്‍സിലെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തും. ബ്രസല്‍സിലെ ബ്രിട്ടീഷ് മ്യൂസിയത്തിനു മുന്നിലാകും പിന്നീട് ഈ പാതാക സ്ഥാപിക്കുക.*
🅾️ *ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചുള്ള മരണം 170 ആയി. പതിനാറിലധികം രാജ്യങ്ങളിലായി 6062 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. പട്ടാളത്തോട് അടിയന്തരമായി രംഗത്തിറങ്ങാന്‍ ചൈന ആവശ്യപ്പെട്ടു.*
🅾️ *കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സൈന്യത്തോട് രംഗത്തിറങ്ങാന്‍ ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങ് നിര്‍ദ്ദേശം നല്‍കി. വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്യാന്‍ ഷി സൈന്യത്തോട് ആവശ്യപ്പെട്ടതായി ഷിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തെയും മറ്റും സഹായിക്കാന്‍ നിലവില്‍ സൈന്യത്തിന്റെ സേവനമുണ്ട്. കണക്കുകള്‍ പ്രകാരം ഇതുവരെ 170 പേരാണ് കൊറോണ ബാധയില്‍ ചൈനയില്‍ മരണപ്പെട്ടത്. ആറായിരത്തോളം പേര്‍ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ തുടരുകയാണ്.ദിവസങ്ങള്‍ കഴിയുന്തോറും കൂടുതല്‍ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ സൈന്യത്തിന്റെയും സഹായം ചൈനീസ് ഭരണംകൂടം തേടിയത്. ചൈനയ്ക്ക് പുറമേ പതിനേഴ് വിദേശ രാജ്യങ്ങളിലും ഇതിനോടകം വൈറസ് ബാധ സംശയിച്ച് നിരവധി പേര്‍ നിരീക്ഷണത്തിലുണ്ട്. ചൈനക്കാര്‍ക്ക് പുറമേ ചൈനയിലുള്ള രണ്ട് ഓസ്ട്രേലിയക്കാര്‍ക്കും നാല് പാകിസ്താന്‍കാര്‍ക്കും ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ചൈനയിലുള്ള വിദേശികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കൊറോണവൈറസ് മൂലമുണ്ടാകുന്ന ന്യൂമോണിയ 5,974 പേരില്‍ സ്ഥിരീകരിച്ചതായി ചൈനയിലെ ആരോഗ്യവിഭാഗം അധികൃതര്‍ ബുധനാഴ്ച അറിയിച്ചിരുന്നു. 31 പ്രവിശ്യകളില്‍ നിന്ന് ചൊവ്വാഴ്ച രാത്രി വരെയുള്ള സംയുക്തമായ കണക്കാണിത്. ഹ്യൂബായ് തലസ്ഥാനമായ വൂഹനില്‍ മാത്രം 125 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 3,554 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,239 പേര്‍ ഗുരുതര നിലയിലാണ്.*
🅾️ *നിയന്ത്രിക്കാനാകാതെ പടരുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ ചൈന റഷ്യയുടെ സഹായം തേടി. വൈറസിന്റെ ജനിതകഘടന ചൈന റഷ്യയ്ക്ക് കൈമാറിയതായി റഷ്യന്‍ ഔദ്യോഗികമാധ്യമം ബുധനാഴ്ച റിപ്പോര്‍ട്ടുചെയ്തു. വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമം തങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും എന്നാല്‍, അതിന് മൂന്നുമാസത്തോളം വേണ്ടിവരുമെന്നും യു.എസ്. വ്യക്തമാക്കി. എന്നാല്‍, ഇതിനകം തങ്ങള്‍ വാക്‌സിന്‍ കണ്ടെത്തിയതായി ഹോങ് കോങ് പകര്‍ച്ചവ്യാധി വിദഗ്ധന്‍ യുവെന്‍ ക്വോക്ക് യങ് അവകാശപ്പെട്ടു. എന്നാല്‍, മൃഗങ്ങളില്‍ ഈ മരുന്ന് പരീക്ഷിക്കാന്‍ ഇനിയും മാസങ്ങളും മനുഷ്യനില്‍ പരീക്ഷിക്കാന്‍ ഒരുവര്‍ഷവും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.കൊറോണ വൈറസിനെ ഓസ്ട്രേലിയ ലാബില്‍ വളര്‍ത്തിയെടുത്തതായും റിപ്പോര്‍ട്ടുണ്ട്. പ്രതിരോധമരുന്ന് നിര്‍മാണത്തില്‍ ഇത് നിര്‍ണായകമാകും*
🅾️ *ഗൂഗിള്‍ ചൈനയിലെ എല്ലാ ഓഫീസുകളും അടിയന്തരമായി അടച്ചുപൂട്ടി. ഹോംങ്‌കോംങിലേയും തായ്‌വാനിലേയും ഓഫീസുകളും ഇതിനൊപ്പം അടച്ചിട്ടുണ്ട്. കൊറോണവൈറസ് ചൈനയുടെ സാമ്പത്തിക മേഖലയേയും ബാധിക്കുന്നതിന്റെ സൂചനയാണിത്. മക് ഡൊണാള്‍ഡിന്റേതടക്കമുള്ള നിരവധി റെസ്റ്റോറന്റുകളും ഇതിനോടകം അടച്ചുപൂട്ടിയിട്ടുണ്ട്.വുഹാനിലുള്ള നാല് പാകിസ്താനിവിദ്യാര്‍ഥികള്‍ക്കും ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തുദിവസത്തിനുള്ളില്‍ വൈറസ് ബാധ ഏറ്റവുംരൂക്ഷമായ തലത്തിലെത്തുമെന്നും അതിനുശേഷം സ്ഥിതി നിയന്ത്രണവിധേയമാകുമെന്നും ചൈനയിലെ ഉന്നത ആരോഗ്യവിദഗ്ധന്‍ ജോങ് നാന്‍ഷാന്‍ പറഞ്ഞു. ബ്രിട്ടീഷ് എയര്‍വേസ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, കാത്തേ പസഫിക്, ലയണ്‍ എയര്‍ എന്നീ അന്താരാഷ്ട്ര വിമാനസര്‍വീസ് കമ്പനികൾ ചൈനയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. യു.എസ്., ജപ്പാന്‍, ഫ്രാന്‍സ്, ദക്ഷിണകൊറിയ, മൊറോക്കോ, ജര്‍മനി, കസാഖ്‌സ്താന്‍, ബ്രിട്ടന്‍, കാനഡ, റഷ്യ, നെതര്‍ലന്‍ഡ്‌സ്, മ്യാന്‍മാര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ വുഹാനില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ വിമാനത്തില്‍ തിരിച്ച് നാട്ടിലെത്തിച്ചു. ഇവരെ നിരീക്ഷണത്തിനായി താത്കാലിക കേന്ദ്രങ്ങളിലേക്കാണയച്ചത്.*
🅾️ *ഇന്ത്യയുടെ പൗരത്വനിയമഭേദഗതിക്കെതിരേ യൂറോപ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളില്‍ ചര്‍ച്ച തുടങ്ങി. വ്യാഴാഴ്ചയാണ് ഇതില്‍ വോട്ടെടുപ്പ്. പാര്‍ലമെന്റിലെ ഒന്നാമത്തെ വലിയകക്ഷിയായ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി, രണ്ടാം കക്ഷി പ്രോഗ്രസീവ് അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് ആന്‍ഡ് ഡെമോക്രാറ്റ് സഖ്യം എന്നിവരാണ് തിങ്കളാഴ്ച പ്രമേയങ്ങള്‍ കൊണ്ടുവന്നത്. പൗരത്വനിയമഭേദഗതി ഭിന്നതയുണ്ടാക്കുന്നതും വിവേചനപരവുമാണെന്നാണ് പ്രമേയം ആരോപിക്കുന്നത്. 751 അംഗ പാര്‍ലമെന്റിലെ 559 അംഗങ്ങളുടെ പിന്തുണ പ്രമേയങ്ങള്‍ക്കുണ്ടെന്നും പറയുന്നു. അന്താരാഷ്ട്ര ഉടമ്പടി ലംഘിക്കുന്നതും സാമൂഹികമായി വിവേചനമുണ്ടാക്കുന്നതുമായ നിയമത്തില്‍നിന്ന് പിന്തിരിയണമെന്നും പൗരത്വനിയമഭേദഗതി റദ്ദാക്കണമെന്നും മോദി സര്‍ക്കാരിനോട് പ്രമേയം ആവശ്യപ്പെടുന്നു.*
*⚽ കായികം 🏏*
—————————->>>>>>>>>>
🅾️ *ഐ എസ് എല്ലിൽ ഇന്ന് ബാംഗളൂർ ഹൈദരാബാദിനെ നേരിടും*
🅾️ *ഐ.എസ്.എല്‍. ഫുട്ബോളില്‍ ഗോവയുടെ പടയോട്ടം തുടരുന്നു. ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ ഒഡിഷ എഫ്.സി.യെ 4-2ന് തകര്‍ത്ത് ഗോവ പട്ടികയില്‍ ഒന്നാമതെത്തി. ജാക്കിചന്ദ് സിങ് ഇരട്ടഗോള്‍ നേടിയപ്പോള്‍ കോറോമിനാസിന്റെ ഗോളും വിനീത് റായിയുടെ സെല്‍ഫ് ഗോളും ഗോവയുടെ വിജയം പൂര്‍ത്തിയാക്കി.*
🅾️ *കോപ ഇറ്റാലിയയില്‍ ഇന്റര്‍ മിലാന് തകര്‍പ്പന്‍ വിജയം. ഇന്നലെ കോപ ഇറ്റാലിയ ക്വാര്‍ട്ടറില്‍ നടന്ന മത്സരത്തില്‍ ഫിയൊറെന്റിനയെ ആണ് ഇന്റര്‍ മിലാന്‍ തോല്‍പ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തില്‍ മറുപടിയില്ലാത്ത ഗോളുകള്‍ക്കായിരുന്നു കോണ്ടെയുടെ ടീമിന്റെ വിജയം. 44ആം മിനുട്ടില്‍ കാന്‍ഡ്രെവ ആണ് ആദ്യം ഇന്ററിന് ലീഡ് നല്‍കിയത്. രണ്ടാം പകുതിയില്‍ ഒരു ഗംഭീര സ്ട്രൈക്കിലൂടെ ബരെല ഇന്ററിന്റെ വിജയവും ഉറപ്പിച്ചു.*
🅾️ *സ്പെയിനിലെ തങ്ങളുടെ മികച്ച ഫോം റയല്‍ മാഡ്രിഡ് തുടരുന്നു. ഇന്നലെ കോപ ഡെല്‍ റേയില്‍ ഇറങ്ങിയ റയല്‍ മാഡ്രിഡ് എതിരാളികളായ റയല്‍ സരഗോസയെ എളുപ്പത്തില്‍ തന്നെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ വിജയം. പ്രധാന താരങ്ങള്‍ പലര്‍ക്കും വിശ്രമം നല്‍കിയാണ് റയല്‍ ഇന്നലെ ഇറങ്ങിയത്. എന്നിട്ടും എളുപ്പത്തില്‍ ജയം കണ്ടെത്താന്‍ സിദാന്റെ ടീമിനായി.*
🅾️ *ലീഗ് കപ്പ് സെമി ഫൈനലിന്റെ രണ്ടാം പാദം വിജയിച്ചു എങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫൈനല്‍ കാണാതെ പുറത്ത്. ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍പ്പിച്ചത്. എന്നാല്‍ അദ്യ പാദത്തില്‍ യുണൈറ്റഡ് 3-1ന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ 3-2ന്റെ അഗ്രിഗേറ്റ് വിജയം സ്വന്തമാക്കി സിറ്റി ഫൈനലിലേക്ക് കുതിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ മധ്യനിര താരം മാറ്റിച് നേടിയ ഗോളാണ് യുണൈറ്റഡിന്റെ വിജയ ഗോളായി മാറിയത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് നിരവധി അവസരങ്ങള്‍ മത്സരത്തില്‍ ലഭിച്ചു എങ്കിലും ഗംഭീര പ്രകടനം നടത്തിയ യുണൈറ്റഡ് കീപ്പര്‍ ഡി ഹിയയെ മറികടക്കാന്‍ സിറ്റിക്ക് ആയില്ല. ഫൈനലില്‍ ആസ്റ്റണ്‍ വില്ലയെ ആകും മാഞ്ചസ്റ്റര്‍ സിറ്റി നേരിടുക.*
🅾️ *ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ ഓവറാണ് ഇന്ത്യക്ക് വിജയം നേടികൊടുത്തതെന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ന്യൂസിലാന്‍ഡിനെതിരായ മത്സരം സൂപ്പര്‍ ഓവറില്‍ എത്തിച്ചത് മുഹമ്മദ് ഷമിയുടെ ഓവറായിരുന്നു. തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ അവസാന രണ്ട് പന്തുകളില്‍ സിക്സറടിച്ച് രോഹിത് ശര്‍മ്മ ഇന്ത്യക്ക് വിജയം നേടി കൊടുത്തിരുന്നു. മത്സരത്തില്‍ തന്റെ രണ്ടു സിക്സുകളല്ല മറിച്ച് മുഹമ്മദ് ഷമിയുടെ ഓവറാണ് ഇന്ത്യക്ക് ജയം നേടികൊടുത്തതെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു. മഞ്ഞ് ഉള്ള സമയത്ത് 9 റണ്‍സ് പ്രതിരോധിക്കുക എളുപ്പമായിരുന്നില്ലെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ന്യൂസിലാന്‍ഡ് നിരയില്‍ ഏറ്റവും മികച്ച രീതിയില്‍ ബാറ്റ് ചെയുന്ന താരത്തെയും ഏറ്റവും പരിചയ സമ്പത്തുള്ള താരത്തെയുമാണ് ഷമി പുറത്താക്കിയതെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.*
🅾️ *ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വരാനിരിക്കുന്ന പുതുതലമുറയുടെ ദിനങ്ങള്‍ അടയാളപ്പെടുത്തി ഡൊമനിക് തീം. ലോക ഒന്നാം നമ്പർ താരം റാഫേല്‍ നദാലിനെ 4 സെറ്റും 4 മണിക്കൂറും 10 മിനിറ്റും നീണ്ട മത്സരത്തില്‍ ആണ് അഞ്ചാം സീഡായ ഓസ്ട്രിയന്‍ താരം ജയം കണ്ടത്. അസാധ്യമായ ടെന്നീസ് അനായാസം കളിച്ച തീം മത്സരത്തില്‍ നദാലിനെ നിരന്തരം സമ്മര്‍ദ്ദത്തില്‍ ആക്കി. മികച്ച സര്‍വീസുകളും ഫോര്‍ ഹാന്റ് വിന്നറുകളും പാഴിച്ച തീമിന്റെ ബാക്ക് ഹാന്റ് ഷോട്ടുകള്‍ കാഴ്ച്ചക്ക് വിരുന്നായി. ആദ്യ സെറ്റില്‍ ആദ്യമെ തന്നെ തന്റെ സര്‍വ്വീസ് ബ്രൈക്ക് ചെയ്ത നദാല്‍ക്ക് എതിരെ 5-3 ല്‍ നിന്ന് തിരിച്ചു വന്ന തീം സെറ്റ് ടൈബ്രെക്കറിലേക്ക് നീട്ടി. ഒരു മണിക്കൂറില്‍ അധികം നീണ്ട ഈ സെറ്റ് ടൈബ്രെക്കറിലൂടെ നേടിയ തീം വരാനിരിക്കുന്നത് എന്ത് എന്ന വ്യക്തമായ സൂചന നല്‍കി.ജര്‍മ്മനിയുടെ 7 സീഡ് അലക്‌സാണ്ടര്‍ സെവര്‍വ്വ് ആണ് തീമിന്റെ സെമിഫൈനല്‍ എതിരാളി. പുതുതലമുറയിലെ ഈ രണ്ട് സൂപ്പര്‍ താരങ്ങളുടെ മത്സരം ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഫൈനലില്‍ ഫെഡറര്‍ ജ്യോക്കോവിച്ച് മത്സരവിജയി ആവും ഇവരെ നേരിടുക എന്നതും ആവേശമുണര്‍ത്തുന്ന വസ്തുത ആണ്.*
🅾️ *കുപ്പൂത്ത് അഖിലേന്ത്യാ സെവന്‍സില്‍ ഇന്നലെ സബാന്‍ കോട്ടക്കല്‍ വിജയക്കൊടി പാറിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ കെ എഫ് സി കാളികാവ് ആയിരുന്നു സബാന്‍ കോട്ടക്കലിന്റെ എതിരാളികള്‍. മികച്ച പ്രകടനം തന്നെ കാഴ്ചവെച്ച സബാന്‍ കോട്ടക്കല്‍ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. കുപ്പൂത്തില്‍ ഇന്ന് ഫ്രണ്ട്സ് മമ്പാടും അല്‍ മിന്‍ഹാല്‍ വളാഞ്ചേരിയും തമ്മിലാണ് പോരാട്ടം.*
🅾️ *എവര്‍ട്ടന്റെ ബ്രസീലിയന്‍ താരം റിച്ചാര്‍ളിസന് വേണ്ടി വന്‍ തുക വാഗ്ദാനം ചെയ്ത് ബാഴ്സലോണ. എവര്‍ട്ടന്‍ തരത്തിനായി സ്പാനിഷ് ഭീമന്മാര്‍ 100 മില്യണ്‍ യൂറോ വാഗ്ദാനം ചെയ്തു എങ്കിലും എവര്‍ട്ടന്‍ അത് നിരസിക്കുകയായിരുന്നു എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുവാരസിന്റെ പരിക്കോടെ പുതിയ സ്‌ട്രൈകറെ തേടുന്നതിന്റെ ഭാഗമായാണ് ബാഴ്സ ഈ ശ്രമം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.*
🅾️ *ഏറെ കാലം നീണ്ടു നിന്ന ട്രാന്‍സ്ഫര്‍ പോരാട്ടം അവസാനിച്ചു. പോര്‍ച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസ് ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തം. 55 മില്യണ്‍ യൂറോ നല്‍കിയാണ് താരത്തെ സ്പോര്‍ട്ടിങ് ലിസ്ബനില്‍ നിന്ന് ഒലെയുടെ ടീം സ്വന്തമാക്കിയത്.25 വയസ്സുകാരനായ ബ്രൂണോ ഫെര്‍ണാണ്ടസ് പോര്‍ച്ചുഗല്‍ ദേശീയ ടീം അംഗമാണ്.*
*🎥 സിനിമാ ഡയറി 🎥*
————————->>>>>>>>>>
🅾️ *സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശസ്തമായ ഒരു സിനിമ ഗ്രൂപ്പ് ആണ് സിനിമാ പാരഡൈസോ ക്ലബ്. സിനിമ ആസ്വാദകരും, സിനിമ നടന്‍ മാരും, സംവിധായകരും എല്ലാം ഈ ഗ്രൂപ്പില്‍ ഉണ്ട്. സിനിമ ചര്‍ച്ചകളും, സിനിമ റിവ്യൂകളുമെല്ലാം വരുന്ന ഈ ഗ്രൂപ്പ് എല്ലാ വര്‍ഷവും സിപിസി അവാര്‍ഡുകള്‍ എന്ന പേരില്‍ അവാര്‍ഡുകള്‍ സമ്മാനിക്കാറുണ്ട്. ഇത്തവണയും അവര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗ്രൂപ്പുകളിലെ മെമ്പർമാരുടെ വോട്ടും ജൂറിയുടെ തീരുമാനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. മികച്ച നടന്‍, നദി, സിനിമ, സംവിധയകാന്‍, ഛായാഗ്രാഹകന്‍ എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ ആണ് സിപിസി നല്‍കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുത്തു. മികച്ച നടിയായി അന്നാ ബെന്‍. ഹെലന്‍, കുമ്പളങ്ങി നൈറ്റ്‌സ് ഇവയിലെ പ്രകടനമാണ് മികച്ച നടിയാക്കിയത്. റോഷന്‍ മാത്യു മികച്ച സഹനടനും, ഗ്രേസ് ആന്റണി മികച്ച സഹാനദിയുമായി. തിരക്കഥാകൃത്ത് ശ്യം പുഷ്‌ക്കരന്‍,പശ്ചാത്തല സംഗീതം സുഷിന്‍ ശ്യം, കോസ്റ്റിയൂം ഡിസൈനര്‍ രമ്യ സുരേഷ് , സിനിമാട്ടോഗ്രാഫര്‍ ഗിരീഷ് ദാമോദരന്‍, എഡിറ്റര്‍ സൈജു ശ്രീധരന്‍ എന്നിവരാണ് ഇത്തവണ അവാര്‍ഡ് നേടിയത്. മികച്ച സംവിധയകനായി വൈറസ് സംവിധാനം ചെയ്ത ആഷിഖ് അബു നേടി. കുമ്പളങ്ങി നൈറ്റ്‌സ് ആണ് മികച്ച ചിത്രം. അവാര്‍ഡുകള്‍ ഫെബ്രുവരി 16ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.*
🅾️ *ഫഫദ്-നസ്രിയ താരജോടികള്‍ ഒന്നിക്കുന്ന ട്രാന്‍സ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഇപ്പോളിതാ ചിത്രത്തിലെ ആദ്യ ഗാനവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.’നൂല് പോയ നൂറു പട്ടങ്ങള്‍” എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ അഭിനയം തന്നെയാണ് ഗാനരംഗത്തിലെ മുഖ്യ ആകര്‍ഷണം. പാട്ടിന്റെ ഒടുവിലായി നസ്രിയയും പ്രത്യക്ഷപ്പെടുന്നുണ്ട്. ജീവിക്കാനായുള്ള തത്രപ്പാടുമായി മുന്നോട്ടു പോകുന്ന ഒരു മോട്ടിവേഷണല്‍ സ്പീക്കറിന്റെ രൂപത്തിലാണ് ഫഹദ് ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ ആയാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്.*
🅾️ *നടന്‍ രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. താരത്തെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയുള്ള നടപടി വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. 2002 മുതലുള്ള നികുതി വെട്ടിപ്പ് കേസുകളാണ് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചത്. ഒരു കോടി രൂപയില്‍ താഴെയുള്ള കേസുകളില്‍ നടപടി വേണ്ടെന്ന കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. 2002ല്‍ 61.12 ലക്ഷം രൂപയും, 2003ല്‍ 1.75 കോടിയും, 2004ല്‍ 33.93 ലക്ഷം രൂപയുമാണ് വരുമാനമായി രജനീകാന്ത് കാണിച്ചിരുന്നത്. എന്നാല്‍, ഏഷ്യയില്‍ തന്നെ ഏറ്റവും താരമൂല്യമുള്ള രജനീകാന്തിന്‍റെ വരുമാനത്തിന്‍റെ പത്തിലൊന്ന് പോലും രേഖയിലില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.*
🅾️ *വിജയ് ബാബുവിനെ നായകനാക്കി ജാംസ് ഫിലിം ഹൗസിന്റെ ബാനറില്‍ റെമി റഹ്മാന്‍ നിര്‍മ്മിച്ച് ഇര്‍ഷാദ് ഹമീദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഒരു വടക്കന്‍ പെണ്ണ്’ പ്രദര്‍ശനത്തിന് തയാറായി. തുളസി എന്ന സ്ത്രീയുടെ ജീവിതയാത്രയില്‍ മൂന്ന് പുരുഷന്മാര്‍ സൃഷ്ടിക്കുന്ന സ്വാധീനമാണ് പ്രമേയം. വിജയ് ബാബു, ഗാഥ, ശ്രീജിത്ത് രവി, ഇര്‍ഷാദ്, സോനാനായര്‍, തുടങ്ങിയവര്‍ കഥാപാത്രങ്ങളാകുന്നു.*
________________________________
©️ Red Media 7034521845
🅾️➖🅾️➖🅾️➖🅾️➖🅾️➖🅾️