പൗരത്വ നിയമ ഭേദഗതിയും അനന്തര ഫലങ്ങളും” എന്ന വിഷയത്തിലൂന്നി മഹൽ ശാക്തീകൃത തലം വരെ പ്രതിപാദിച്ചു കൊണ്ട് ജസ്റ്റിസ് ( റിട്ടയേഡ് ) കമാൽ പാഷ ഉദ്ഘാടനം ചെയ്തു. മംഗലപുരം ഇമാം സമീർ ബാഖവി, പാലോട് ഇമാം മൻസൂർ മൗലവി തുടങ്ങി ജില്ലയിലെ ഒട്ടേറെ ഇമാമുമാരുടെയും മഹൽ പരിപാലകരുടെയും മുഴുനീള സാന്നിദ്ധ്യം. ചേരമാൻ ജുമാ മസ്ജിദ് ഇമാം സൈഫുദ്ധീൻ അൽഖാസിമി അധ്യക്ഷത വഹിച്ചു. സി എം എ റഷീദ് (മാതൃകാ മഹല്ലുകൾക്കു ഫെസ്റ്റിന്റെ മൂന്നു മൊഡ്യൂളുകൾ), ഡോക്ടർ പി നസീർ* (ന്യൂനപക്ഷ കമ്മീഷനും മഹല്ലുകളും), പാളയം ഇമാം സുഹൈബ് മൗലവി ( ഉമ്മത്തിന്റെ നിയോഗ ദൗത്യം ), എൻ എം ഹുസ്സൈൻ ( പരിഹാരത്തിലേക്ക്… ) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. ഒട്ടേറെ മഹല്ലുകളുടെ ശാക്തീകൃത ഗുണാനുഭവങ്ങൾ പങ്കു വെക്കാനെനിക്കും അവസരം ലഭിച്ചു. *കരമന ബയാർ* ആശംസ നേർന്നു. *ഡോക്റ്റർ ഷനിൽ* സ്വാഗതവും, *നിസ്താർ അബ്ദുൽ റബ്ബ്* നന്ദിയും പറഞ്ഞു. *FEST കോഓർഡിനേറ്റർ* സി എം എ റഷീദിന്റെ നേതൃത്വത്തിലുള്ള ഏതാനും ത്യാഗികളുടെ മാസങ്ങൾ നീണ്ട കഠിനാദ്ധ്വാനത്തിന്റെ സംതൃപ്തിദായക മുഹൂർത്തം. തലസ്ഥാന നഗരിയിൽ “മാതൃകാമഹൽവൽക്കരണത്തിന്റെ അനുഗ്രഹീത തുടക്കം കൂടിയാണിത്
പടച്ച തമ്പുരാൻ തുണക്കട്ടെ
( അഡ്വ എസ് മമ്മു തളിപ്പറമ്പ )