ഇന്നത്തെ പ്രത്യേകതകൾ 08-01-2020

0

➡ *ചരിത്രസംഭവങ്ങൾ*_

“`387 – സിയാജ് കാക് വാക്ക പിടിച്ചടക്കുന്നു.

1806 – കേപ് കോളനി ബ്രിട്ടീഷ് കോളനിയായി.

1816 – ഇലാസ്റ്റിറ്റിയിലെ (ഭൗതികശാസ്ത്രം) ഗണിതശാസ്ത്ര പഠനത്തിന് വേണ്ടി പാരിസ് അക്കാദമി ഓഫ് സയൻസസ് ഗ്രാന്റ് പ്രൈസ് സോഫീ ജെർമെയിൻ നേടി

1838 – ആൽഫ്രഡ് വെയിൽ ടെലഗ്രാഫ് പ്രദർശിപ്പിച്ചു.

1912 – ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായി.

1925 – അമേരിക്കയിലെ ചരിത്രത്തിലെ ആദ്യ വനിതാ സുപ്രീം കോടതി ആദ്യമായി യൂത്ത് വുമൻ സുപ്രീംകോടതി ടെക്സസിൽ ചേർന്നു.

1926 – അബ്ദുൾ അസീസ് ഇബ്ന് സൗദ് ഹെജാസിന്റെ രാജാവായി. ഹെജാസിനെ സൗദി അറേബ്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

1959 – ഫിഡൽ കാസ്ട്രോയുടെ ക്യൂബൻ വിപ്ലവം സാന്റിയാഗോ ദെ ക്യൂബയുടെ പിടിച്ചെടുക്കലോടെ പൂർണ്ണമായി.

1972 – ബംഗ്ലാദേശ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷം അറസ്റ്റിലായ ബംഗാൾ നേതാവ് ശൈഖ് മുജിബുർ റഹ്മാനെ പാകിസ്താൻ പ്രസിഡന്റ് സുൾഫിക്കർ അലി ഭൂട്ടോ പുറത്തിറക്കി.

1973 – സോവിയറ്റ് ബഹിരാകാശ ദൗത്യത്തിന് ലൂണ 21 വിക്ഷേപിച്ചു.

2009 – ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി മൻമോഹൻ സിംഗ്‌ രാജ്യത്തിനു സമർപ്പിച്ചു.

2009 – വടക്കൻ കോസ്റ്റ റീക്കയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 15 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.“`

_➡ *ജനനം*_

“`1986 – യാഷ്‌ – ( കന്നഡ സിനിമയിലെ ഒരു അഭിനേതാവായ യഷ് എന്ന നവീൻകുമാർ ഗൌഡ )

1975 – ഹാരിസ്‌ ജയരാജ്‌ – ( പ്രസിദ്ധനായ തമിഴ് സംഗീത സംവിധായകൻ ഹാരിസ് ജയരാജ്‌ )

1951 – ജീജാ മാധവൻ – ( ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ആദ്യ മലയാളി വനിതയുമായ ജീജാ മാധവൻ )

1991 – ജോഷ്‌ ഹേസൽവുഡ്‌ – ( ഓസ്ട്രേലിയയ്ക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന ജോഷ് റെജിനാൾഡ് ഹേസ‌ൽവുഡ് എന്ന ജോഷ് ഹേസ‌ൽവുഡ്‌ )

1980 – റേച്ചൽ എമിലി റിക്കോൾസ്‌ – ( അമേരിക്കൻ നടിയും മോഡലുമായ റേച്ചൽ എമിലി നിക്കോൾസ്‌ )

1942 – സ്റ്റീഫൻ ഹോക്കിംഗ്സ്‌ – ( നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഗവേഷണങ്ങളിലൂടെ കണ്ടുപിടിക്കുകയും, ‘ എ ബ്രീഫ്‌ ഹിസ്റ്ററി ഓഫ്‌ ടൈം-
എന്ന വിഖ്യാത ഗ്രന്ഥം രചിക്കുകയും ചെയ്ത ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ വില്യം ഹോക്കിങ്ങ് )

1935 – എൽവിസ്‌ പ്രെസ്ലി – ( ഗാനങ്ങളുടെ നൂറു കോടിയിലേറെ കോപ്പികൾ വിറ്റുപോയിട്ടുള്ള റോക്ക് ആൻഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ സംഗീതജ്ഞനും നടനുമായ എൽവിസ് ആരോൺ പ്രെസ്‌ലി എന്ന എൽവിസ് പ്രെസ്‌ലി )

1925 – ഡോ രാജാ രാമണ്ണ – ( ഭാരതത്തില്‍ പൊഖ്‌റാനില്‍ നടത്തിയ ആദ്യ ആണവ പരീക്ഷണത്തിന്റെ സൂത്രധാരനും അണുഭൗതികം എന്ന മേഖലയിൽ ശ്രദ്ധേയമായ പരീക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സംഗീതം,സാഹിത്യം, രാഷ്‌ട്രീയം എന്നീ മേഖലകളിലും വ്യക്തിമുദ്രപതിപ്പിച്ച ശാസ്‌ത്രജ്ഞന്‍ ഡോ.രാജാ രാമണ്ണ )

1929 -സയീദ്‌ ജാഫ്രി – ( നൂറ്റിയൻപതിലധികം ബോളിവുഡ്, ബ്രിട്ടീഷ് ചലച്ചിത്രങ്ങൾക്കു പുറമേ ഹോളിവുഡ്ചലച്ചിത്രങ്ങളിലും അഭിനയിച്ച്, സിനിമാ-സീരിയൽ-നാടക രംഗത്ത് രാജ്യാന്തര പ്രശസ്തി നേടിയ നടൻ സയീദ് ജാഫ്രി )

1936 – ജെ എൻ ദീക്ഷിത്‌ – ( മുന്‍ഷി പരമു പിള്ളയുടെ മകനും ഫോറിന്‍ സെക്രട്ടറിയും, നാഷണല്‍ സെക്യുരിറ്റി അഡ്വൈസറും കവിയും എഴുത്തുകാരനും ആയിരുന്ന ജ്യോതിന്ദ്രനാഥ് ദീക്ഷിത്‌ )

1983 – കിം ജോംഗ്‌ ഉൻ – ( ഉത്തര കൊറിയയുടെ നിലവിലെ ഭരണാധികാരി കിം ജോംഗ്‌ ഉൻ )

1939 – നന്ദ – ( തീൻ ദേവിയാൻ, ഗുമംനാം, ദൂൽ കാ ഫൂൽ, ദുൽഹൻ, ബാബി, നയാ സൻസാർ, ജബ് ജബ് ഫൂൽ കിലെ, മസ്ദൂർ, പരിണീത ഉൾപ്പെടെ എഴുപത്തിമൂന്നിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അഭിനേത്രി നന്ദ )

2867 – എമിലി ഗ്രീൻ ബാൾക്‌ – ( സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവും, അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും എഴുത്തുകാരിയും ആയിരുന്ന എമിലി ഗ്രീൻ ബാൾക്ക്‌ )“`

_➡ *മരണം*_

“`1324 – മാർക്കോ പോളോ, – (ഇറ്റാലിയൻ പര്യവേക്ഷകൻ )

1941 – ബേഡൻ പവ്വൽ – ( റോ:യൽ ബ്രിട്ടീഷ് സേനയിൽ ലഫ്‍റ്റനന്റ്-ജനറൽ പദവി വഹിക്കുകയും, ഒ.എം., ജി.സി.എം.ജി., ജി.സി.വി.ഓ.,കെ.സി.ബി. തുടങ്ങിയ ബ്രിട്ടീഷ് ബഹുമതികളാൽ ആദരിക്കപ്പെടുകയും സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനും ലോക ചീഫ് സ്‍കൗട്ടും ആയ ബി-പി, ബേഡൻ പവ്വൽ പ്രഭു എന്നീ പേരുകളിലും അറിയപ്പെടുന്ന റോബർട്ട് സ്റ്റീഫൻസൺ സ്‍മിത് ബേഡൻ പവ്വൽ )

1642 – ഗലീലിയോ – ( വാന നിരീക്ഷകൻ, ജ്യോതിശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച ഇറ്റലിക്കാരന്‍ , ദൂരദർശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തി, നിരീക്ഷണം, പരീക്ഷണം, ഗണിതവത്‌ക്കരണം-ഇവയാണ്‌ ശാസ്‌ത്രത്തിന്റെ പണിയായുധങ്ങളെന്ന്‌ ലോകത്തിന്‌ ആദ്യമായി കാട്ടിക്കൊടുത്തയാള്‍, മതവിരുദ്ധ മായി കോപ്പർനിക്കസ്‌ പ്രപഞ്ചമാതൃക( ഭൂമി ഉരുണ്ടതാണ്, സൂര്യനെ വലം വയ്ക്കുന്നു ) ശരിയാണ് എന്ന്‍ പുസ്തകം എഴുതിയതിനു ജീവ പര്യന്തം തടവിഷിക്ഷ അനുഭവിക്കേണ്ടി വന്ന ഗലീലിയോ ഗലീലി എന്ന ഗലീലിയോ )

1976 – ചൗ എൻ ലായി – ( ആദ്യ ചൈനീസ്‌ പ്രധാനമന്ത്രി )

1996 – ഫ്രാൻസൊ മിത്തറാങ്ങ്‌ – ( മുൻ ഫ്രഞ്ച്‌ പ്രസിഡണ്ട്‌ )“`

_➡ *മറ്റു പ്രത്യേകതകൾ*_

⭕ _അന്തരാഷ്ട്ര ടൈപ്പിങ്ങ് ദിനം_

⭕ _ബൾഗേറിയ, റഷ്യ: Babinden (സുതികർമ്മിണി ദിനം – Midwife day)_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.