ഇന്നത്തെ പ്രത്യേകതകൾ 🌐31-01-2020

0

 

➡ ചരിത്രസംഭവങ്ങൾ

“`1992 – ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നു

1504 – ഫ്രാൻസ് നേപ്പിൾസ് അരഗോണിനു അടിയറവെച്ചു.

1929 – റഷ്യ ലിയോൺ ട്രോട്സ്കിയെ നാടുകടത്തി.

1930 – 3 എം സ്കോച്ച് ടേപ്പ് ഉല്പ്പാദനമാരംഭിച്ചു.

1950 – അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാൻ ഹൈഡ്രജൻ ബോംബ് നിർമ്മിക്കാനുള്ള ഉദ്ദേശം വെളിപ്പെടുത്തി.

1958 – ജെയിംസ് വാൻ അലൻ ഭൂമിയുടെ വാൻ അലൻ വികിരണ ബെൽറ്റ് കണ്ടെത്തി.

1995 – സമ്പദ്‌വ്യവസ്ഥ സ്ഥിരതയുള്ളതാക്കാൻ ബിൽ ക്ലിന്റൺ മെക്സിക്കോയ്ക്ക് 20 ബില്ല്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ചു.

1606 – ഗൺപൗഡർ പ്ലോട്ട്: പാർലമെന്റിനും കിങ് ജെയിംസിനുമെതിരായി നടത്തിയ ഗൂഢാലോചനയുടെ ഫലമായി ഗൈ ഫോക്സിനെ വധിക്കുന്നു.

1747 – ലണ്ടൻ ലോക്ക് ഹോസ്പിറ്റലിൽ ആദ്യമായി വെനെറൽ ഡിസീസ് ക്ലിനിക്ക് ആരംഭിച്ചു.

1953 – നോർത്ത് സീ ഫ്ലഡ് നെതർലൻഡിൽ 1,800 പേര്രും യുണൈറ്റഡ് കിംഗ്ഡത്തിൽ 300 ലധികം പേരും മരണമടഞ്ഞു.

1966 – ലൂണ പരിപാടിയുടെ ഭാഗമായി ആളില്ലാത്ത ലൂണ 9 ബഹിരാകാശവാഹനം സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചു.

1968 – ഓസ്ട്രേലിയയിൽ നിന്നും നൗറു സ്വാതന്ത്ര്യം നേടി.

2018 – രണ്ട് ബ്ളൂ മൂണും പൂർണ്ണ ചന്ദ്രഗ്രഹണവും സംഭവിച്ചു.“`

➡ _*ജനനം*_

“`1975 – പ്രീതി സിൻഡ – ( മുൻ ബോളിവുഡ്‌ നടിയും ഐ പി എൽ ടീം പഞ്ചാബിന്റെ ഉടസ്ഥരിൽ ഒരാളുമായ പ്രീതി സിൻഡ )

1978 – അമൃത അറോറ – ( ഹിന്ദി ചലച്ചിത്ര നടിയായ അമൃത അറോറ ലഡാക്ക്‌ )

1992 – എമി ജാക്ക്സൻ – ( തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുന്ന ബ്രിട്ടീഷ് മോഡലും ചലച്ചിത്രനടിയുമായ എമി ജാക്സൺ )

1930 – കെ കരുണാകരൻ – ( ഒന്നാം കേരളാ നിയമസഭയിൽ തൃക്കടവൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച സി.പി.ഐ. നേതാവായിരുന്ന കെ കരുണാകരൻ )

1993 – അതിഥി രവി – ( നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച ശേഷം ആംഗ്രി ബേബീസ്‌ ഇൻ ലൗ , അലമാര തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട അതിഥി രവി )

1896 – ദത്താത്രേയ രാമചന്ദ്ര ബേന്ദ്രേ – ( കന്നഡ സാഹിത്യത്തിൽ നവോദയ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ കവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുംരസവേ ജനന, വിരസവേ മരണ, സമരസവേ ജീവന” (രസമാണ് ജനനം, വിരസമാണ് മരണം, സമരസമാണ് ജീവിതം) എന്ന്‍ എഴുതിയ അംബികതനയദത്ത എന്ന ദത്താത്രേയ രാമചന്ദ്ര ബേന്ദ്രെ )

1923 – മേജർ സോമനാഥ്‌ ശർമ്മ – ( ഇന്ത്യയുടെ പരമോന്നത സൈനിക ബഹുമതിയായ പരമവീര ചക്ര ആദ്യമായി നേടിയ വ്യതിയാണ്‌ മേജർ സോമനാഥ ശർമ്മ )

1915 – തോമസ്‌ മെർട്ടൻ – ( ആദ്ധ്യാത്മികത, സാമൂഹ്യനീതി, വിശ്വശാന്തി എന്നീ വിഷയങ്ങളിൽ എഴുപതോളം ഗ്രന്ഥങ്ങൾക്കുപുറമേ ഒട്ടേറെ ഉപന്യാസങ്ങളും, നിരൂപണങ്ങളും എഴുതുകയും, രണ്ടാം ലോകമഹായുദ്ധത്തിലെ വിമുക്തസൈനികരും വിദ്യാർത്ഥികളും ഉൾപ്പെടെ ഒട്ടേറെ അമേരിക്കൻ യുവാക്കളെ സന്യാസജീവിതം തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ച ജനപ്രീതി നേടിയ ദ സെവൻ സ്റ്റോറി മൗണ്ടൻ എന്ന ആത്മകഥ എഴുതുകയും ചെയ്ത അമേരിക്കൻ കത്തോലിക്കാ സന്യാസിയും എഴുത്തുകാരനുമായിരുന്ന തോമസ് മെർട്ടൻ )

1929 – റുഡോൾഫ്‌ ലുഡ്‌വിഗ്‌ മോസ്ബർ – ( ( മോസ്ബർ പ്രതിഭാസം ) എന്ന പ്രതിഭാസം കണ്ടുപിടിച്ചതിന്, 1961 ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനം ലഭിച്ച ജർമൻ ഭൗതിക ശാസ്ത്രജ്ഞൻ റുഡോൾഫ് ലുഡ്‌വിഗ് മോസ്ബർ)“`

➡ _*മരണം*_

“`1948 – ലക്ഷ്മി നാരായണ പുരം വിശ്വനാഥ അയ്യർ രാമസ്വാമി അയ്യർ – ( ദ്രാവിഡഭാഷകളുടെ, പ്രത്യേകിച്ച് മലയാളത്തിന്റെ ഭാഷാശാ സ്ത്രപരമായ ഘടന, ഉല്പത്തി, രൂപാന്തരം തുടങ്ങിയ രംഗങ്ങളിൽ അസാമാന്യമായ നൈപുണ്യം പ്രദർശിപ്പിക്കുകയും, മലയാളത്തിന്റെ രൂപവിജ്ഞാനം, സ്വനിമവിജ്ഞാനം എന്നിവയെക്കുറിച്ച് പ്രൗഢവും ശ്രദ്ധേയവുമായ പഠനങ്ങൾ എഴുതുകയും, കേരളപാണിനീയത്തിന്റെ മേന്മകളും കുറവുകളും എടുത്തുകാണിച്ചുകൊണ്ടു് രാജരാജവർമ്മയുടെ മലയാളഭാഷാസിദ്ധാന്തങ്ങളേയും അനുമാനങ്ങളേയും ആഴത്തിൽ വിശകലനം ചെയത് കേരളപാണിനീയക്കുറിപ്പുകൾ എഴുതുകയും പ്രഗല്ഭ ഭാഷാശാസ്ത്രജ്ഞനും അദ്ധ്യാപകനുമായിരുന്നു ലക്ഷീനാരായണപുരം വിശ്വനാഥയ്യർ രാമസ്വാമി അയ്യർ )

2018 – അശാന്തൻ – ( ചിത്രകാരനും ശിൽപ്പിയും ചിത്രകലാ അധ്യാപകനും ആയിരുന്നു . അന്തരിച്ചപ്പോൾ മൃതദേഹം ഡർബാർ ഹാളിൽ പ്രദർശനത്തിന്‌ വച്ചതിനെതിരെ തൊട്ടടുത്ത ശിവക്ഷേത്ര അധികാരികൾ തർക്കം ഉന്നയിച്ചത്‌ പ്രതിഷേധത്തിന്‌ ഇടയാക്കുകയും ശ്രദ്ധേയമാവുകയും ചെയ്തു )

2004 – സുരയ്യ. ജമാൽ ഷേക്ക്‌ – ( 40- 50 കാലഘട്ടത്തിൽ ഇന്ത്യൻ സിനിമയിൽ നായികയായും ഗായികയായും തിളങ്ങി നിന്ന വ്യക്തിത്വം ആയിരുന്നു സുരയ്യ )

1970 – എം കെ ജിനചന്ദ്രൻ – ( ആധുനിക വയനാടിന്റെ ശില്പികളിൽ പ്രധാനിയും കെ.പി.സി.സി ട്രഷറര്‍ പാർലമെൻറിൽ സൗത്ത് ഇന്ത്യൻ ഭാഗത്തുനിന്നുള്ള അംഗങ്ങൾക്കുള്ള ചീഫ് വിപ്പ് ,എന്നി പദവികള്‍ വഹിച്ച ലോക്സഭാംഗമായിരുന്ന എം.കെ. ജിനചന്ദ്രൻ )

1969 – മെഹർ ബാബ – ( നാൽപ്പത്തിനാലു വർഷം മരണം വരെ മൗനവൃതം ആചരിക്കുകയും ശിഷ്യർ അദ്ദേഹത്തിന്റെ ആഒഗ്യങ്ങളും ഭാവങ്ങളും ആസ്പദമാക്കി “ഈശ്വരൻ സംസാരിക്കുന്നു” എന്ന പുസ്തകം രചിക്കുകയും ചെയ്ത ദൈവത്തിന്റെ അവതാരം എന്ന് ലോകമെമ്പാടുമുള്ള അനുയായികൾ വിശ്വസിക്കുന്ന മെഹർ ബാബ എന്ന മെഹർ വാൻ ഷെറിയാർ ഈരാണി )

1981 – വില്യം ഗോപാലവ – ( സിലോണിന്റെ അവസാനത്തെ ഗവർണർ ജനറലും, 1972-ൽ ശ്രീലങ്ക, റിപ്പബ്ലിക് ആയതിനു ശേഷം രാജ്യത്തിന്റെ ആദ്യത്തെ (നോൺ എക്സിക്യുട്ടീവ്) പ്രസിഡണ്ടുമായിരുന്ന വില്യം ഗോപാലവ )

1987 – മിൻജുർ കനകസഭാവതി ഭക്തവൽസലം – ( ഒരു വക്കീലും, രാഷ്ട്രീയ നേതാവും സ്വാതന്ത്ര്യ സമര സേനാനിയും മദ്രാസ് സംസ്ഥാനത്തിലെ അവസാനത്തെ കോൺഗ്രസ്സ് മുഖ്യമന്ത്രിയും ആയിരുന്ന മിൻജൂർ കനക സഭാപതി ഭക്തവത്സലം )

2009 – നാഗേഷ്‌ – ( തമിഴ് ചലച്ചിത്രലോകത്തെ ഏറ്റവും പ്രമുഖരായ ഹാസ്യതാരങ്ങളിൽ ഒരാളും സ്വന്തം കഥ യെന്നു പറയപ്പെടുന്ന സർവർ സുന്ദരം എന്ന ഹിറ്റ് ചിത്രത്തിൽ നായകനായി അഭിനയിച്ച നാഗേഷ് എന്ന ചേയൂർ കൃഷ്ണ റാവു ഗുണ്ടു റാവു )

1933 – ജോൺ ഗാൾസ്‌വർത്തി – ( ദ ഫോർസൈറ്റ് സാഗാ അടക്കം പതിനേഴ് നോവലുകളും പന്ത്രണ്ട് കഥാസമാഹാരങ്ങളും ഏതാനും കവിതകളും പ്രസിദ്ധീകരിച്ച പ്രമുഖ ഇംഗ്ലീഷ് നോവലിസ്റ്റും നാടകരചയിതാവും നോബൽ സമ്മാനജേതാവുമായിരുന്ന ജോൺ ഗാൾസ്‌വർത്തി )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _നൌറു : സ്വാതന്ത്ര്യ ദിനം_

⭕ _അമർ തിഥി (മെഹർ ബാബയുടെ ചരമദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.