ഇന്നത്തെ പാചകം 🍳ലുക്കയിമത്‌ ( LUQAIMAT )

0

 

യു എ ഇ പോലുള്ള ഗൾഫ്‌ നാടുകളിൽ തദ്ദേശീയർക്കിടയിൽ വളരെ പ്രചാരം ഉള്ള ഒരു മധുര വിഭവം ആണ്‌ ലുക്കയിമത്‌ . വളരെ രുചികരമായ ഇത്‌ നമുക്കും ഒന്ന് ഉണ്ടാക്കി നോക്കാം._

_______________________________

_*ചേരുവകൾ*_

________________________________

_മൈദ – 2കപ്പ്‌_

_ഇളം ചൂടുവെള്ളം – 1കപ്പ്‌_

_യീസ്റ്റ് – 2ടീസ്പൂൺ_

_തൈര് – 3ടേബിൾസ്പൂൺ_

_പഞ്ചസാര – 5ടേബിൾസ്പൂൺ_

_ഓയിൽ – 3ടേബിൾസ്പൂൺ_

_കോൺ ഫ്ലോർ – 3ടേബിൾസ്പൂൺ_

_സാഫ്‌റോൺ /മഞൾ പൊടി – 1/4ടീസ്പൂൺ_

_റോസ് വാട്ടർ – 1/2ടീസ്പൂൺ (ഓപ്ഷണൽ )_

_ഉപ്പ്‌ – ആവശ്യത്തിന്_

_ഓയിൽ – ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്_

_ഡേറ്റ്സ് സിറപ്പ് /തേൻ -ആവശ്യത്തിന്_

_വെളുത്ത എള്ള് -ആവശ്യത്തിന്_

_________________________________

_*തയ്യാറാകുന്ന വിധം*_

_________________________________

_ഒരു ബൗളിൽ ഇളം ചൂടുവെള്ളം ഒഴിച്ചു അതിൽ പഞ്ചസാര, യീസ്റ്റ് എന്നിവ മിക്സ്‌ ചെയ്യുക._

_ശേഷം അതിലേക്ക്‌ കോൺ ഫ്ലോർ, തൈര് എന്നിവ കൂടി ചേർത്ത്‌ മിക്സ്‌ ആക്കി വക്കുക._

_പിന്നെ സാഫ്‌റോൺ, റോസ് വാട്ടർ, ഉപ്പ്‌, ഓയിൽ എന്നിവ മുകളിലെ കൂട്ടിലേക്ക്‌ മിക്സ്‌ ചെയ്ത്‌ വക്കുക_

_അവസാനം മൈദ കൂടി ചേർത്ത്‌ ഇവ നല്ല പോലെ മിക്സ്‌ ചെയ്ത്‌ വക്കുക._

_ഇത് ഒരു 2മണിക്കൂർ മൂടി വെച്ചതിനു ശേഷം കുറച്ചു കുറച്ചായി എടുത്തു ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക._

_അതിനുശേഷം മുകളിൽ ഡേറ്റ്സ് സിറപ്പ് അല്ലെങ്കിൽ തേൻ ഒഴിച്ചു കുറച്ചു എള്ള് സ്പ്രെഡ് ചെയ്തു സെർവ് ചെയ്യാം._

+——-+——–+———+——-+——-+——-+

You might also like

Leave A Reply

Your email address will not be published.