01-12-2019 ഇന്നത്തെ പ്രത്യേകതകൾ

0

 

ഇന്ന് 2019 ഡിസംബർ 01, 1195 വൃശ്ഛികം 15, 1441 റബീഉൽ ആഖിർ 03 , ഞായർ*_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

_*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 1 വർഷത്തിലെ 335 (അധിവർഷത്തിൽ 336)-ാം ദിനമാണ്‌*_

_➡ *ചരിത്രസംഭവങ്ങൾ*_

“`1640 – പോർട്ടുഗൽ സ്പെയിനിൽനിന്ന് സ്വതന്ത്രമായി.

1822 – പീറ്റർ ഒന്നാമൻ ബ്രസീലിന്റെ ചക്രവർത്തിയായി അവരോധിക്കപ്പെട്ടു.

1963 – നാഗാലാൻഡ്‌ ഇന്ത്യയിലെ പതിനാറാമത്‌ സംസ്ഥാനമായി നിലവിൽവന്നു.

1965 – ഇന്ത്യൻ അതിർത്തി രക്ഷാസേന (ബി. എസ്‌. എഫ്‌.) രൂപീകൃതമായി.

1981 – എയ്ഡ്സ് വൈറസ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.“`

_➡ *ജന്മദിനങ്ങൾ*_

“`1960 – ഉദിത്‌ നാരായൺ – ( ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, നേപ്പാളി, സിന്ധി, മലയാളം, ഭോജ്പൂരി, ഒഡിയ, ബംഗാളി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിക്കുകയും 3 തവണ ദേശീയ അവാർഡും 5 തവണ ഫിലിംഫെയർ അവാർഡും ലഭിച്ച ഉദിത് നാരായൺ )

1980 – മുഹമ്മദ്‌ കൈഫ്‌ – ( മുമ്ൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം അംഗം മുഹമ്മദ്‌ കൈഫ്‌ )

1954 – മേധാ പട്‌കർ – ( നർമ്മദാ നദിയെ രക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയ കൂട്ടായ്മയായ നർമ്മദ ബചാവോ ആന്ദോളൻ എന്ന സംഘടനയുടെ സ്ഥാപകനേതാവും, പുരോഗമനവാദികളുടെ ദേശീയ സംഘടനയായ നാഷണൽ അലയൻസ് ഓഫ് പ്യൂപ്പിൾ മൂവ്മെന്റ് എന്ന സംഘടനയുടെ ദേശീയ കൺവീനറുമായ മേധ പട്കർ )

1933 – എസ്‌ ആർ പുട്ടണ്ണ കനഗാൾ – ( കന്നട ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും ആയിരുന്ന സുബ്രാവതി രാമസ്വാമി സീതാരാമ ശർമ അധവാ എസ്.ആർ. പുട്ടണ്ണ കനഗാൾ )

1934 – ബിജോയ്‌ കൃഷ്ണ ഹാൻഡിക്ക്‌ – ( ആസാമിലെ ജോർഹാത് മണ്ഡലത്തിൽ നിന്നു തുടർച്ചയായി അഞ്ച് തവണ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്രമന്ത്രിസഭയിൽ രാസവസ്തു, വളം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രിയും,ഖനനം, വടക്കു കിഴക്കൻ മേഖലാ വികസനം എന്നീ വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്ന ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമായിരുന്ന ബിജോയ് കൃഷ്ണ ഹാൻഡിക്‌ )

1918 – ഷെയ്ഖ്‌ സായിദ്‌ ബിൻ സുൽത്താൻ അൽ നഹ്യാൻ – ( ആധുനിക യുഎഇയുടെ സ്ഥാപകനും, യുഎഇയിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരികളിൽ ഒരാളും ആയിരുന്ന, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാൻ )

1963 – അർജുന രണതുംഗ – ( ശ്രീലങ്കൻ ക്രിക്കറ്റ്‌ താരം. )“`

_➡ *ചരമവാർഷികങ്ങൾ*_

“`2018 – ജോർജ്‌ എച്ച്‌ ഡബ്ലിയു ബുഷ്‌ – ( അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തിഒന്നാമത്തെ രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആണ് ജോർജ് ഹെർബെർട്ട് വോക്കർ ബുഷ്‌. റിപ്പബ്ലിക്കൻ പാർട്ടി-യിൽ അംഗം ആയിരുന്ന അദ്ദേഹം 1989 മുതൽ 1993 വരെ അമേരിക്ക-യുടെ രാഷ്രപതി ആയിരുന്നു. 1981 മുതൽ 1989 വരെ അദ്ദേഹം രാജ്യത്തിന്റെ ഉപരാഷ്ട്രപതി ആയും പ്രവർത്തിച്ചു. 2 -ആം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു അമേരിക്കയുടെ രാഷ്ര്ടപതി ആയ അവസാനത്തെ ആൾ ആണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ മക്കൾ ആയ ജോർജ് ഡബ്ല്യു. ബുഷ്‌ അമേരിക്കയുടെ 43-മത് രാഷ്രപതി ആയും ജെബ് ബുഷ്‌ ഫ്ലോറിഡ-യുടെ ഗവർണർ ആയും തിരഞ്ഞെടുക്കപ്പെട്ടു.)

1990 – വിജയലക്ഷ്മി പണ്ഡിറ്റ് – ( യു എൻ ജനറൽ അസംമ്പ്ളിയുടെ ആദ്യവനിതാ അധ്യക്ഷയും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളിലൊരാളുമായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ്. ജവഹർലാൽ നെഹ്‌റുവിന്റെ സഹോദരിയും ഇന്ത്യൻ നയതന്ത്രജ്ഞയും ആണ്. ഒന്നും മൂന്നും നാലും ലോക്‌സഭകളിലെ അംഗമായിരുന്നു )

2002 – അബു എബ്രഹാം – (മികച്ച പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായിരുന്ന അബു എന്ന തൂലിക നാമത്തിലറിയപ്പെടുന്ന അബു ഏബ്രഹാം അഥവ അട്ടുപുറത്ത് മാത്യു ഏബ്രഹാം )

2004 – സി കുഞ്ഞിക്കൃഷ്ണൻ നായർ – ( ഒന്നാം കേരളനിയമസഭയിൽ കാസർഗോഡ് നിയോജക മണ്ഡലത്തേയും രണ്ടാം കേരളനിയമസഭയിൽ പയ്യന്നൂർ നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച കോൺഗ്രസ്സ് നേതാവായിരുന്ന സി. കുഞ്ഞിക്കൃഷ്ണൻ നായർ )

2011 – മനോജ്‌ ആലപ്പുഴ – ( പട്ടാളം, മീശ മാധവൻ, നരസിംഹം, രാവണപ്രഭു തുടങ്ങി 50 ഓളം സിനിമകളിലെ വസ്ത്രാലങ്കാരകനായിരുന്ന മനോജ് ആലപ്പുഴ )

2010 – ഡോ : നെല്ലിക്കൽ മുരളീധരൻ – ( കവിയും കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയിലെ മലയാളം വിഭാഗം മേധാവിയുമായിരുന്ന ഡോ നെല്ലിക്കല്‍ മുരളീധരൻ )

2015 – മാർഗി സതി – ( ഫ്രാൻസ്, ഇറ്റലി, അമേരിക്ക, ജർമനി, സ്വിറ്റ്സർലാൻഡ് തുടങ്ങിയ വിദേശരാജ്യങ്ങളിൽ കൂടിയാട്ടമവതരിപ്പിച്ച പ്രശസ്തയായ നങ്ങ്യാർകൂത്ത്-കൂടിയാട്ടം കലാകാരി മാർഗ്ഗി സതി )

1974 – സുചേത കൃപലാനി – ( ഉത്തർ പ്രദേശിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ലോകസഭാംഗമാകുകയും, ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ സി.ബി ഗുപ്ത രാജിവച്ചതിനെ തുടർന്നു ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാകുകയും ചെയ്ത സുചേതാ കൃപലാനി )

1947 – എച്ച്‌ ഡി ഹാർഡി – ( കേംബ്രിഡ്ജിൽ നിന്നുള്ള ഗണിത ശാസ്ത്ര അധ്യാപകൻ. ശ്രീനിവാസ രാമുനുജത്തിന്റെ കണ്ടുപിടുത്തങ്ങൾ ലോകത്തിന്‌ മുന്നിൽ അവതരിപ്പിച്ചത്‌ എച്ച്‌ ഡി ഹാർഡി ആയിരുന്നു )

2009 – എസ്‌ കെ സിംഗ്‌ – ( ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയും, അരുണാചൽ പ്രദേശ്‌ ഗവർണറും ആയിരുന്ന എസ്‌. കെ. സിങ്‌ എന്ന് അറിയപ്പെടുന്ന ശൈലേന്ദ്ര കുമാർ സിംഗ്‌ )

2015 – ഉസ്താദ്‌ സാബരി ഖാൻ – ( അമേരിക്കയിലും യൂറോപ്പിലും സാരംഗിയെ പരിചയപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ച പദ്മഭൂഷൺ ജേതാവായ സാരംഗി വാദകൻ ഉസ്താദ് സാബരി ഖാൻ )

1973 – ഡേവിഡ്‌ ബെൻ ഗുരിയൻസ്‌ – ( ഇസ്രായേലിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെൻ-ഗുരിയൻസ്‌ )“`

_➡ *മറ്റു പ്രത്യേകതകൾ*_

⭕ _*ലോക എയ്‌ഡ്‌സ്‌ ദിനം.*_

⭕ _ബി എസ്‌ എഫ്‌ രൂപീകരണ ദിനം_

⭕ _പനാമ : അധ്യാപക ദിനം_

⭕ _ഘാന: കർഷക ദിനം_

⭕ _ഛാഡ്: സ്വാതന്ത്ര്യ – ജനാധിപത്യ ദിനം_

⭕ _മ്യാൻമാർ :ദേശീയ ദിനം_

⭕ _പോർട്ടുഗൽ: സ്വാതന്ത്ര്യ പുനർ സ്ഥാപന ദിനം_

⭕ _ഐസ്ലാൻഡ്: സ്വയം ഭരണ അധികാര ദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.