01-12-1947 ജി.എച്ച്. ഹാർഡി – ചരമദിനം

0

 

കേംബ്രിജിലെ അധ്യാപകനായിരുന്ന ഗണിതശാസ്ത്രജ്ഞനായിരുന്നു ജി.എച്ച്‌. ഹാർഡി. ഇദ്ദേഹത്തിന്റെ സംഭാവനകൾ സംഖ്യാസിദ്ധാന്തത്തിലും വിശ്ലേഷണത്തിലുമാണ്.

*ജീവിതരേഖ*

ഇംഗ്ലണ്ടിൽ 1877 ഫെബ്രുവരി 7 നു അദ്ദേഹം ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് അദ്ധ്യാപകനായിരുന്നു .രണ്ടുവയസ്സുള്ളപ്പോൾ തന്നെ 10 ലക്ഷം വരെയുള്ള സംഖ്യകൾ തെറ്റുകൂടാതെ എഴുതിയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഗണിത ശാസ്ത്ര പഠനത്തിനായി വിഞ്ചസ്റ്റർ കോളേജ് ഹാർഡിക്ക് സ്കോളർഷിപ്പ് നൽകി.വിദ്യാഭ്യാസാനന്തരം അദ്ദേഹം, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ട്രിനിറ്റി കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1931 മുതൽ 1942 വരെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. 70 വയസ്സുള്ളപ്പോൾ 1947 ഡിസംബർ 1 ന് ഇംഗ്ലണ്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു.

ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ കണ്ടുപിടിത്തങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് G H ഹാർഡിയാണ്.1914 മുതൽ രാമാനുജനുമായി ഇദ്ദേഹം ബന്ധം പുലർത്തിയിരുന്നു. രാമാനുജന്റെ അസാധാരണ കഴിവ് ഹാർഡി തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ അവർ അടുത്ത സുഹൃത്തുക്കളായി മാറി. പോൾ എഡ്രോസുമായുള്ള അഭിമുഖത്തിൽ രാമാനുജന്റെ കണ്ടുപിടിത്തങ്ങളെക്കുറിച്ച് ഹാർഡി സംസാരിച്ചിരുന്നു.

You might also like

Leave A Reply

Your email address will not be published.