നമ്മുടെ സമൂഹത്തിൽ വളരെ ആഴത്തിൽ തന്നെ ഇറങ്ങി ചെന്ന് നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ജീവിത പ്രശ്നങ്ങളിൽ സാന്ത്വനം നൽകി

0

പ്രിയപ്പെട്ടവരെ,

നമ്മുടെ സമൂഹത്തിൽ വളരെ ആഴത്തിൽ തന്നെ ഇറങ്ങി ചെന്ന് നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ജീവിത പ്രശ്നങ്ങളിൽ സാന്ത്വനം നൽകി, അവരെ കൈ പിടിച്ച് പടി പടിയായി ഉയർത്തി വരുകയെന്നതാണ് ഭാരതിയം ട്രസ്റ്റ് വിഭാവനം ചെയ്തിട്ടുള്ള പ്രവർത്തന രീതിയും, കഴിഞ്ഞ കുറെ വർഷങ്ങളായി ഞങ്ങൾ സാക്ഷാത്ക്കരിച്ച് വരുന്നതും.

സൗജന്യഭവന നിർമ്മാണ പദ്ധതി, തൊഴിൽ ഉപകരണ സഹായ പദ്ധതി, വിവിധ ചികിത്സാ സഹായ പദ്ധതികൾ, കൂടാതെ ആവശ്യമനുസരിച്ച് ഫുഡ് കിറ്റ് വിതരണം, ക്യാൻസർ രോഗികൾക്കും, മറ്റ് മഹാരോഗങ്ങളിലും പെട്ട് വിഷമം അനുഭവിക്കുന്നവർക്കും യഥാ സമയം മരുന്നു എത്തിക്കുക, തൊഴിലുപകരണങ്ങൾ നൽകി വ്യക്തികളെ ഒരു സ്ഥിര വരുമാനത്തിന് സജ്ജമാക്കുക, പ്ലേ സ്കൂൾ മുതൽ പ്ലസ് ടു തലം വരെയുള്ള കലാപ്രവർത്തകരെ സൗജന്യമായി ദേശിയ നിലവാരമുള്ള കലോത്സവ വേദിയിലൂടെ എല്ലാ വർഷവും മത്സരിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ട് വരിക തുടങ്ങിയ എളിയ പ്രവർത്തനങ്ങളാണ് ഭാരതീയം ട്രസ്റ്റ് ഇത് വരെയായി ചെയ്ത് പോരുന്നത്.

ഭാരതീയം പുതുതായി നമ്മുടെ സമൂഹത്തിന് വേണ്ടി അവതരിപ്പിക്കുന്ന പദ്ധതിയാണ് “മംഗല്യ സഹായ കുടുംബ സുരക്ഷാ പദ്ധതി”

സമൂഹത്തിലെ നിർധനരായ പെൺമക്കളുടെ
വിവാഹങ്ങൾ നടത്തി കൊടുക്കുന്നതിനൊപ്പം അവർക്ക് ഒരു നിശ്ചിത മാസ വരുമാനം കൂടി ഉറപ്പാക്കി, കുടംബത്തിന്റെ ഭാവി സാമ്പത്തിക സുരക്ഷ കൂടി ഒരുക്കി കൊടുക്കുന്ന പദ്ധതിയാണ് മംഗല്യ സഹായ കുടംബ സുരക്ഷ പദ്ധതി.

കള്ളിക്കാട് പഞ്ചായത്തിൽ പന്ത, ഉലയൻകോണം റോഡരികത്ത് വീട്ടിൽ പരേതനായ ചന്ദ്രന്റെയും, ഗിരിജയുടെയും മകൾ ജയശ്രീ, കുന്നത്ത്കാൽ പഞ്ചായത്തിൽ, കാരക്കോണം പണ്ടാരത്തുവിള
പുത്തൻ വീട്ടിൽ സെൽവരാജിന്റെയും അമ്മിണിയുടെയും മകൾ ജെനി, തിരുവനന്തപുരം നഗരസഭയിലെ,പാച്ചല്ലുർ പന്നത്തുറ ജി ജി കോളനിയിൽ മണിയന്റെയും പത്മിനിയുടെയും മകൾ വിദ്യയുമാണ് ഭാരതീയത്തിന്റെ മംഗല്യ സഹായ കുടുംബ സുരക്ഷ പദ്ധതിയിലെ ആദ്യ വിവാഹ ഉത്സവത്തിലെ വധുമാർ.

2019 ഡിസംബർ 22 ഞായറാഴ്ച പാറശ്ശാല പാലിയോട് SS ആഡിറ്റോറിയത്തിൽ വച്ച് സാമുഹിക സാംസ്ക്കാരിക രാഷ്ട്രിയ നേതാക്കളുടെയും വിവിധ പ്രമുഖരുടെയും മഹത് സാന്നിദ്ധ്യത്തിൽ രാവിലെ 10 മണി മുതൽ വിവാഹങ്ങൾ നടത്തുകയാണ്.
|
പ്രസ്തുത മംഗള കർമ്മത്തിന് താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു.

സ്നേഹപൂർവ്വം

കരമന ജയൻ

ചെയർമാൻ
ഭാരതീയം ട്രസ്റ്റ്

You might also like

Leave A Reply

Your email address will not be published.