വാള്‍ട്ട് ഡിസ്‌നി നിര്‍മിക്കുന്ന ഏറ്റവും പുതിയ അനിമേഷന്‍ ചിത്രമാണ് ഫ്രോസണ്‍ 2 ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

0

ചിത്രം സംവിധാനം ചെയ്യുന്നത് ജെന്നിഫര്‍ ലീയും ക്രിസ് ബക്കും ചേര്‍ന്നാണ്. 2013-ല്‍ പുറത്തിറങ്ങിയ ഫ്രോസണ്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ഈ ചിത്രം.

ആദ്യ സിനിമയുടെ സംഭവങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തിന് ശേഷം, എല്‍സ വടക്ക് നിന്ന് അവളെ വിളിക്കുന്ന ഒരു വിചിത്ര ശബ്ദം കേള്‍ക്കാന്‍ തുടങ്ങുന്നു. അവളുടെ സഹോദരി അന്ന, ക്രിസ്റ്റോഫ്, ഒലാഫ്, സ്വെന്‍ എന്നിവരോടൊപ്പം എല്‍സയുടെ മാന്ത്രികശക്തിയുടെ ഉത്ഭവം കണ്ടെത്തുന്നതിനും, അവരുടെ രാജ്യം സംരക്ഷിക്കുന്നതിനുമായി അവര്‍ തങ്ങളുടെ ജന്മനാടായ അരെന്‍ഡെല്ലെക്കപ്പുറം ഒരു പുതിയ യാത്ര ആരംഭിക്കുന്നതാണ് രണ്ടാംഭാഗത്തിലെ കഥ.ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും ശബ്ദം നല്‍കുന്നത്. അന്നയ്ക്ക് ക്രിസ്റ്റെന്‍ ബെല്ലും, ഒലാഫിന് ജോഷ് ഗാദും, ക്രസ്റ്റോഫിന് ജൊനാഥന്‍ ഗ്രോഫുമാണ് ശബ്ദം നല്‍കുന്നത്. ഫ്രോസണ്‍ 2 നവംബര്‍ 22ന് തിയറ്ററുകളിലെത്തും. 2013-ല്‍ ഓസ്കാര്‍ ലഭിച്ച ചിത്രമാണ് ഫ്രോസണ്‍. മികച്ച അനിമേറ്റഡ് ചിത്രത്തിനും, മികച്ച ഗാനത്തിനുള്ള ഓസ്കാറൂമാണ് ചിത്രത്തിന് ലഭിച്ചത്.

You might also like

Leave A Reply

Your email address will not be published.