രാജാവ്​ ഹമദ്​ ബിന്‍ ഇൗസ ആല്‍ ഖലീഫ ഇൗജിപ്​ത്​ സന്ദര്‍ശനത്തി​​െന്‍റ ഭാഗമായി ഇൗജിപ്​ത്​ പ്രസിഡന്‍റ്​ അബ്​ദുല്‍ ഫത്താഹ്​ അല്‍സീസിയുമായി കൂടിക്കാഴ്​ച നടത്തി

0

ഉജ്ജ്വലമായ സ്വീകരണമാണ്​ ഹമദ്​ രാജാവിനും ഒപ്പമുള്ളവര്‍ക്കും​ ഇൗജിപ്​ത്​ ഗവണ്‍മ​െന്‍റ്​ ഒരുക്കിയിരുന്നത്​. സ്വീകരണത്തിനും ഹൃദ്യമായ ആതിഥ്യത്തിനും ഹമദ്​ രാജാവ്​ പ്രസിഡന്‍റിനെ നന്ദി അറിയിച്ചു. ചരിത്രപരമായ ഇരുരാജ്യങ്ങളുടെയും അഗാധ ബന്ധത്തെ എടുത്തുപറഞ്ഞ ഹമദ് ​രാജാവ്​, മേഖല നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ ഉഭയകക്ഷി സഹകരണവും ഏകോപനവും കൂടുതല്‍ ദൃഢപ്പെടുത്തുന്നതിലെ താല്‍പര്യവും മുന്നോട്ടു​െവച്ചു.
പ്രസിഡന്‍റ്​ അബ്​ദുല്‍ ഫത്താഹ്​ അല്‍സീസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇൗജിപ്​തിലെ വികസന മുന്നേറ്റവ​ും വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളും അഭിനന്ദനാര്‍ഹമാണ്​. ബഹ്​റൈന്​ പിന്തുണ നല്‍കുന്ന ഇൗജിപ്​തി​​െന്‍റ അചഞ്ചലമായ നിലപാടുകളും വികസനങ്ങള്‍ക്ക്​ പതിറ്റാണ്ടുകളായി നല്‍കുന്ന പിന്തുണയും അവിസ്​മരണീയമാണ്​. അറബ്​ ദേശീയ സുരക്ഷയുടെ സംരക്ഷണത്തിനും അറബ്​ മേഖലയിലെ പ്രശ്​നങ്ങളെ തരണം ചെയ്യുന്നതിലും ഇൗജിപ്​തിന്​ ചരിത്രത്തിലെ മാര്‍ഗദീപത്തി​​െന്‍റ സ്ഥാനമാണ്​.
കൂടാതെ പശ്ചിമേഷ്യയിലെ സമാധാനവും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിലെ ഇൗജിപ്​തി​​െന്‍റ പ്രധാനപങ്കും അഭിനന്ദനാര്‍ഹമാണ്​. ബന്ധപ്പെട്ട രാജ്യങ്ങളുടെ അഭിവൃദ്ധി ഉറപ്പുവരുത്തുന്നതിനും ഈജിപ്തി​​െന്‍റ ജല സുരക്ഷയെ സംരക്ഷിക്കുന്നതിനുമായി സാദ്​ അല്‍ നഹ്​ദ (ഡാം നവീകരണം) വിഷയം പരിഹരിക്കുന്നതി​​െന്‍റ പ്രാധാന്യത്തെയും ഹമദ്​ രാജാവ്​ എടുത്തുപറഞ്ഞു.
ഹമദ്​ രാജാവി​​െന്‍റ സന്ദര്‍ശനത്തെ അഭിനന്ദിക്കുകയും രാജാവിന്​ അഭിവാദ്യങ്ങള്‍ നേരുകയും ചെയ്​ത പ്രസിഡന്‍റ്​ അബ്​​ദുല്‍ ഫത്താഹ്​, ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അന്തര്‍ലീനമായ ബന്ധത്തെ പരാമര്‍ശിച്ചു. ഉഭയകക്ഷി ബന്ധത്തെ ഉൗട്ടിയുറപ്പിക്കുന്നതില്‍ ഹമദ്​ രാജാവ്​ മാര്‍ഗംതെളിക്കുന്നതായി പ്രസിഡന്‍റ്​ അബ്​ദുല്‍ ഫത്താഹ് ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും സഹോദരരായും സഹകരണത്തി​​െന്‍റ സവിശേഷ മാതൃകയായും മുന്നോട്ട്​ പോകുകയാണ്​. ദേശീയ പ്രശ്​നങ്ങള്‍ പരിഹരിക്കുന്നതിലെ രാജാവി​​െന്‍റ വിവേകപൂര്‍ണമായ നിലപാടുകളും അഭിനന്ദനാര്‍ഹമാണ്​.
ഇരുരാജ്യങ്ങളുടെയും പരസ്​പര സഹകരണം, സമസ്​ത മേഖലകളിലെയും ബന്ധം, പൊതുവിഷയങ്ങള്‍ എന്നിവയും ഇരുവര​ും ചര്‍ച്ച ചെയ്​തു. യമന്‍ സര്‍ക്കാറും സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലും തമ്മിലുള്ള റിയാദ് കരാറിനെ അവര്‍ പ്രശംസിച്ചു.
യമന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനും യമനിലുടനീളം സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാന്‍ സല്‍മാന്‍ രാജാവും സൗദി കിരീടാവകാശിയും ​ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും ഹമദ്​ രാജാവും ഇൗജിപ്​ത്​ പ്രസിഡന്‍റും അഭിനന്ദിച്ചു. നിര്‍ണായക കരാറി​​െന്‍റ യാഥാര്‍ഥ്യത്തിന്​ ​യമന്‍ പ്രസിഡന്‍റ്​ അബ്​ദുര്‍റബ്ബ്​ മന്‍സൂര്‍ ഹാദിക്കും യു.എ.ഇ സര്‍ക്കാറിനും അവര്‍ നന്ദി പറഞ്ഞു. യമ​​െന്‍റ സമാധാനത്തിനും ഹൂതികളുടെ വെല്ലുവിളികളെ ഇല്ലാതാക്കാനും ​ റിയാദ്​ കരാര്‍ വഴിയൊരുക്കുമെന്നും ഇരുവര​ും പ്രത്യാശ പ്രകടിപ്പിച്ചു.

You might also like

Leave A Reply

Your email address will not be published.