നവമ്പർ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ദേശീയ എൻ.സി.സി. ദിനം

0

 

നാഷണൽ കേഡറ്റ് കോർ

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സ്‌കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ആയതിനാൽ സ്വയം സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്. എൻ.സി.സി .യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്. ഹൈസ്‌ക്കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുമാണ് വിദ്യാർത്ഥികളെ എൻ.സി.സി.യിൽ ചേർക്കുന്നത്. എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസ്സുകളും, ലഘു ആയുദ്ധങ്ങൾ ഉപയോഗിച്ചുള്ള പരേഡും ചിട്ടയായ ക്ലാസ്സും നൽകുന്നു. പരിശീലനത്തിന് ശേഷം പട്ടാളത്തിൽ ചേരണം എന്ന വ്യവസ്ഥഇല്ല എന്ന് മാത്രമല്ല. നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികളെ അംഗീകരിക്കുന്ന കീഴ്വഴക്കവും എൻ.സി.സി.യിൽ ഉണ്ട്.

ഒത്തൊരുമയും അച്ചടക്കവും (एकता और अनुशासन) എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. രാജ്യത്ത് എൻ.സി.സി. 1948 ജുലായ് 15-ന് സ്ഥാപിക്കപ്പെട്ടു.1917-ൽ തുടങ്ങിയ ‘യൂണിവേഴ്‌സിറ്റി കോർപ്‌സ്’-ആണ് എൻ.സി.സി.യുടെ മുൻഗാമി. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. എൻ.സി.സി. ഒരു ഇന്ത്യൻ അർധ സൈനിക വിഭാഗമായി പരിഗണിക്കാം. 1946-ൽ നിയമിക്കപ്പെട്ട എച്ച്.എൻ.ഖുസ്രു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് സ്ഥാപിക്കപ്പെട്ടത്. ഡിസംബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് എൻ.സി.സി ദിവസമായി ആചരിക്കുന്നത്.

1946-ൽ നിയമിക്കപ്പെട്ട എച്ച്.എൻ.ഖുസ്രു കമ്മിറ്റിയുടെ നിർദ്ദേശപ്രകരമാണ് എൻ.സി.സി. സ്ഥാപിക്കപ്പെട്ടത്.

*ചരിത്രം*

1948 ലെ നാഷണൽ കാഡറ്റ് കോർ ആക്ട് പ്രകാരമാണ് എൻ.സി.സി. സ്ഥാപിക്കപ്പെട്ടത്. 1948 ജൂലൈ 15 എൻ.സി.സി. സ്ഥാപിതമായി. 1917ലെ ഇന്ത്യൻ ഡിഫൻസ് ആക്ട് പ്രകാരം സ്ഥാപിതമായ യൂണിവേഴ്‌സിറ്റി കോറിന്റെ പിൻഗാമിയായിട്ടാണ് എൻ.സി.സി. നിലവിൽ വന്നത്. സൈന്യത്തിലെ ഒഴിവുകൾ നികാത്തുക, വിദ്യാർത്ഥികളിൽ അച്ചടക്കവും, രാഷ്ട്രബോധവും വളർത്തുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. 1920ൽ ഇന്ത്യൻ ടെറിട്ടോറി ആക്ട് പാസാക്കിയതിനെ തുടർന്ന് യൂണിവേഴ്‌സിറ്റി കോറിന് പകരം യൂണിവേഴ്‌സിറ്റി ട്രെയിനിങ് കോർ (UTC) നിലവിൽ വന്നു. വിദ്യാർത്ഥികളെയും യുവാക്കളെയും കൂടുതൽ ആകർഷിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. വിദ്യാർത്ഥികൾക്ക് ഇതുപ്രകാരം പട്ടാള യൂണിഫോമുകൾ നൽകുകയും ചെയ്തു. ഇതിനെല്ലാം പുറമേ ബ്രീട്ടീഷ് ഗവൺമെന്റ് 1942 ൽ യൂണിവേഴ്‌സിറ്റി ഓഫിസേഴ്‌സ് ട്രെയിനിങ് കോർ എന്ന സംരംഭവും തുടങ്ങി. ഇത് രണ്ടാം ലോക മഹയുദ്ധകാലത്ത് ബ്രീട്ടന് വലിയ സഹായവും ആയിരുന്നു. 1948ൽ പുതിയ പരിഷ്‌ക്കാരങ്ങൾ വരുത്തി എൻ.സി.സി. എന്ന പേരിൽ രാജ്യത്ത് യൂണിവേഴ്‌സിറ്റി കോറിനെ നിലനിർത്തി.

1948ൽ പെൺകുട്ടികളെയും എൻ.സി.സി.യിൽ ചേർക്കാൻ ധാരണയായി.1950ഓടെ എൻ.സി.സി. കരസേന എന്ന വിഭാഗത്തിൽ നിന്ന് വഴിമാറി വായു സേന വിഭാരത്തെയും ഉൾക്കൊണ്ടു. രണ്ട് വർഷത്തിന് ശേഷം 1952 ൽ നാവിക സേനയും എൻ.സി.സി.യിൽ ലയിച്ചു. ആദ്യകാലത്ത് എൻ.സി.സി. പാഠ്യപദ്ധതി പ്രകാരം സാമൂഹിക സേവനയും/ വികസനവുമായിരുന്നു മുൻഗണനാ വിഭാഗങ്ങൾ. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം 1963 മുതൽ എൻ.സി.സി. വിദ്യാർത്ഥികളിൽ നിർബന്ധിതമാക്കി. പിന്നീട് 1968 മുതൽ സ്വതന്ത്രമായ തീരുമാനത്തോടെ വദ്യാർത്ഥികൾക്ക് തീരുമാനമെടുക്കാവുന്ന നിലയിൽ മാറ്റം ഉണ്ടായി.

1965 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധകാലത്തും, 1971ലെ ബെഗ്ലാദേശ്-പാകിസ്താനി യുദ്ധത്തിലും എൻ.സി.സി. തങ്ങളുടെതായ സാനിധ്യം അറിയിച്ചിട്ടുണ്ട്. ക്യാമ്പുകളും, ആയുദ്ധ ഉപയോഗവും പഠിക്കുന്നതിന് പുറനേ സ്വയ രക്ഷ നേടാനും എൻ.സി.സി. അംഗങ്ങൾ പരിശീലിക്കുന്നു.

1965 നും 1971 നും ശേഷം എൻ.സി.സി. പഠ്യവിഷയങ്ങളിൽ കാലനിയൃതമായ മാറ്റവും വരുത്തി.

*എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ*

1957 ഡിസംബർ 23 ആയിരുന്നു എൻ.സി.സി.യുടെ ആപ്തവാക്യമായി ഒത്തൊരുമയും അച്ചടക്കവും എന്ന പദ പ്രയോഗം നിലവിൽ വന്നത്.
യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നഗ്ധസേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.
സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.
യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.

*എൻ.സി.സി.യുടെ പതാക*

1954ൽ ഒരു ത്രിവർണ്ണ പതാക എൻ.സി.സി. ഉപയോഗിക്കാൻ തുടങ്ങി. മൂന്ന് നിറങ്ങളും മൂന്ന് സേനാ വിഭാഗങ്ങളെ സൂജിപ്പിക്കുന്നതായിരുന്നു. ചുവപ്പ് കരസേനയെ പ്രതിനിധീകരിക്കുന്നു, കടും നീല നാവിക സേനയെയും, ഇളം നീല വായു സേനയെയും പ്രതിനിധാനം ചെയ്യുന്നു. എൻ.സി.സി. എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളിൽ സ്വർണ്ണ നിറത്തിൽ പതാകയുടെ മധ്യഭാഗത്തായി ലേഖനം ചെയ്തിരിക്കുന്നു. എൻ.സി.സി. എന്ന് എഴുതിയതിന് ചുറ്റുമായി വിടർന്ന 17 താമരകൾ കോർത്ത മാല 17 ഡയറക്ടറേറ്റിനെ പ്രതിനിധാനം ചെയ്യുന്നു. പതാകയിൽ കാണുന്ന രണ്ട് ഡോട്ടുകൾ എൻ.സി.സി. ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമികളായ മധ്യ പ്രദേശിലെ ഗോളിയാറിനെയും, മഹാരാഷ്ട്രയിലെ കപ്റ്റിയെയും സൂജിപ്പിക്കുന്നു.

*ദേശീയ എൻ.സി.സി. ദിനം*

നവമ്പർ മാസത്തിലെ നാലാമത്തെ ഞായറാഴ്ച എൻ.സി.സി. ദിനമായി ആചരിക്കുന്നു.

*എൻ.സി.സി. ഗീതം*

1956 ലാണ് നാഷണൽ കേഡറ്റ് കോർ ഒരു ഔദ്ദ്യോഗിക ഗീതം നിർമ്മിച്ചത്. കദം മില കി ചാൽ എന്ന ശീർഷകത്തിൽ തുടങ്ങുന്ന ഗീതം 1963 ൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്കായി നൽകി. 1969 ൽ മന്ത്രാലയം ഗീതം ഔദ്ദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. 1974 ൽ ചിലതിരുത്തലുകൾ ഗീതത്തിൽ അനിവാര്യമാണെന്ന് കണ്ടത്തലുണ്ടായി. 1982 ഒക്ടോബറിൽ ചിലമാറ്റങ്ങൾ വരുത്തി ഇന്നത്തെ നിലവിലെ ഹം സബ് ഭാരതിയ ഹേ എന്ന ഗീതം നിലവിൽ വ്ന്നു. എൻ.സി.സി.ക്ക് ഔദ്ദ്യോഗിക ഗീതം എഴുതിയത് സുധർശ്ശൻ ഫക്രിർ ആണ്.

ഹം സബ് ഭാരതിയ ഹേ,
ഹം സബ് ഭാരതിയ ഹേ
അപ്പനി മൻസിൽ ഏക് ഹേ,
ഹാ, ഹാ, ഹാ, ഏക് ഹോ
ഹോ, ഹോ, ഹോ, ഏക് ഹേ.
ഹം സബ് ഭാരതിയ ഹേ.
കാശ്മീർ കി ദർത്തി റാണി ഹേ,
സർത്തജ് ഹിമാലയൻ ഹേ,
സദിയോൻ സെ ഹംനെ ഇസ്‌കോ അപ്പനെ കോൻ സെ പാലെ ഹേ
ദേശ് കി രക്ഷാ കി കദിർ ഹം ഷംഷീർ ഉദ ലഗെ,
ഹം ഷംഷീർ ഉദ ലഗെ.
ബിക്കിരി ബിക്കിരി തേരെ ഹൈൻ ഹം
ലേക്കിൻ ജിൽമിൽ ഏക് ഹേ,
ഹാ, ഹാ, ഹാ, ഏക് ഹോ
ഹം സബ് ഭാരതിയ ഹേ
മന്തിർ ഗുരുധ്വാരെ ബെ ഹൈൻ യഹാൻ,
അരു മസ്ജിദ് ബെ ഹേ യഹാൻ,
ഗിരിജ ക ഹേ ഗാദിയാൽ കഹിൻ,
മുല്ലാ കി കഹിൻ ഹേ അജാൻ,
ഏക് ഹിം അപ്പന രാം ഹേൻ, ഏക് ഹി അള്ളാഹി താലാ ഹേ,
ഏക് ഹിം അള്ളാഹി താല ഹേൻ, രംഗി ബിരംഗി ദീപക് ഹേൻ ഹം,
ലേക്കിൻ ജെഗ്ഗ്മഗ്ഗ് ഏക് ഹെ, ഹാ ഹാ ഹാ ഏക് ഹേ, ഹോ ഹോ ഹോ ഏക് ഹേ.
ഹം സബ് ഭാരതിയ ഹേൻ, ഹം സബ് ഭാരതിയ ഹേൻ.

*എൻ.സി.സി.യുടെ ഘടന*

ഷണൽ കേഡറ്റ് കോർ ലഫ്റ്റണൽ ജനറൽ പദവിയുള്ള ഒരു ഡയറക്ടർ ജനറലിന്റെ കീഴിലാണ് സംഘടിക്കുന്നത്. ഡയറക്ടറിനെ സഹായിക്കാൻ അദ്ദേഹത്തിന് കീഴിൽ രണ്ട് അഡീഷ്ണൽ ഡയറക്ടർ ജനറലുകൾ ഉണ്ട്. ഇരട്ട സ്റ്റാർ മേജർ ജനറൽ സ്ഥാനമുള്ള ഇരുവരും മേജർ ജനറലോ, റിയർ-അഡ്മിനറലോ, ഏയർ വൈസ്-മാർഷലോ ആയിരിക്കും. അതിന് പുറമേ അഞ്ച് ബ്രിഗേഡിയർ റാങ്കിലുള്ള സിവിൽ ഓഫിസേഴ്‌സും ഉണ്ടാവും. ഡയറക്ടർ ജനറലിന്റെ കാര്യാലയം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്നു. രാജ്യത്തെ 17 ഡയറക്ടറെറ്റായി തിരിച്ച് പ്രവർത്തനം നടത്തുന്നു എൻ.സി.സി.. മേജർ ജനറലിന്റെ പദവിയുള്ള (മൂന്ന് സേനയിലെയും ഏതെങ്കിലും ഒന്നിലെ ഓഫീസറായിരിക്കും.) ഉദ്ദ്യോഗസ്ഥനാണ് സംസ്ഥാന തലസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റിന്റെ തലവൻ. സംസ്ഥാനത്തിന്റെ വലിപ്പവും, എൻ.സി.സി.യുടെ വളർച്ചയും അടിസ്ഥാനമാക്കിയാണ് ഡയറക്ടറെറ്റിന്റെ പ്രവർത്തനം. ഡയറക്ടടേറ്റിന് കീഴിൽ ഗ്രൂപ്പുകളാണ് ഉള്ളത് ഓരോ ഗ്രൂപ്പിനെയും നിയന്ത്രിക്കുന്നത് ബ്രിഗേഡിയർ പദവി വഹിക്കുന്ന ഉദ്ദ്യോഗസ്ഥനാണ് ഇദ്ദേഹത്തെ ഗ്രൂപ്പ് കമാന്റർ എന്നു വിളിക്കുന്നു. അഞ്ച് മുതൽ ഏഴ് വരെ യൂണിറ്റുകൾ(ബറ്റാലിയൻ) ചേർന്നാതാണ് ഒരു ഗ്രൂപ്പായി പ്രവർത്തിക്കുന്നത്. ബറ്റാലിയന്റെ നേതൃസ്ഥാനം വഹിക്കുന്നത് കേണൽ/ലെഫ്റ്റണൽ കേണൽ സ്ഥാനമുള്ള കമാന്റർ ആയിരിക്കും. ബറ്റാലിയന്റെ കീഴിൽ ഏറ്റവും താഴെത്തട്ടിലായി കമ്പനികൽ പ്രവർത്തിക്കുന്നു. കമ്പനിയെ നിയന്ത്രിക്കുന്നത് ലെഫ്റ്റണൽ മുലൽ മേജർ വരെയുള്ള സ്ഥാനം വഹിക്കുന്ന അസോസിയേറ്റ് എൻ.സി.സി. ഓഫീസറാണ് (ANO).

ഇന്ന് രാജ്യത്ത് 95 ഷണൽ കേഡറ്റ് കോർ ഗ്രൂപ്പുകളിലുമായി 667 കരസേന വിങ് യൂണിറ്റുകളും(ടെക്‌നിക്കൽ യൂണിറ്റും, ഗേൾസ് യൂണിറ്റും ഉൾപ്പെടെ) 60 നേവൽ യൂണിറ്റും, 61 വായുസേന യൂണിറ്റും പ്രവർത്തിക്കുന്നു. ഇതിന് പുറമേ രണ്ട് ട്രെയിനിങ് സെന്ററുകളും സ്ഥാപിതമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഓഫിസേഴ്‌സ് ട്രെയിന്ങ് സ്‌കൂൾ, കപ്റ്റിയും മധ്യ പ്രദേശിലെ വുമൺ ഓഫിസേഴ്‌സ് ട്രെയിനിങ് സ്‌കൂൾ, ഗോളിയാറുമാണ് അവ.

*ഡയറക്ടറേറ്റ്*

രാജ്യത്തെ 17 ഡയറക്ടറെറ്റായി തിരിച്ച് പ്രവർത്തനം നടത്തുന്നു എൻ.സി.സി. അവ.

17 ഡയറക്ടറുകളെയും 788 ഗ്രൂപ്പുകളായി വേർതിരിച്ചിരിക്കുന്നു. 667 കരസേന ഗ്രൂപ്പുകളും, 60 നേവൽ ഗ്രൂപ്പും, 61 വായുസേന ഗ്രൂപ്പുകളുമാണുള്ളത്.

JD യ്ക്കും JW നും സർജന്റ്‌ പദവി വരയെ വഹിക്കാൻ കഴിയു. എന്നാൽ SD യ്ക്കും SW നും സർജന്റ്‌ പദവി മുതൽ മുകളിലോട്ട് പോകാൻ കഴിയും.

*കേഡറ്റുകൾക്കുള്ള സ്കോളർഷിപ്പ് കേരളത്തിൽ*

വിദ്യാഭ്യാസമേഖലയിൽ ഉത്കൃഷ്ടസേവനം കാഴ്ചവയ്ക്കുന്ന യോഗ്യരായ 500 കേഡറ്റുകൾക്ക് 5000 രൂപ വരെ സ്‌കോളർഷിപ്പ് നൽകി വരുന്നു. ഓരോ ഗ്രൂപ്പിലും സർവ്വോത്തമകേഡറ്റുകൾക്ക് 3000 രൂപയും രണ്ടാമത്തെ സർവ്വോത്തമ കേഡറ്റുകൾക്ക് 2000 രൂപയും പുരസ്‌കാരമായി നൽകുന്നു.

*എൻ.സി.സി. കേഡറ്റുകൾക്കു സംസ്ഥാനസർക്കാർ നൽകിവരുന്ന സാമ്പത്തികാനുകൂല്യങ്ങൾ*

ന്യൂഡൽഹിയിൽ റിപ്പബ്ലിൿ‌ദിനപരേഡിൽ പങ്കെടുക്കുന്ന എല്ലാ കേഡറ്റുകൾക്കും 1000 രൂപവീതം നൽകുന്നു.
ന്യൂഡൽഹിയിൽ റിപ്പബ്ലിൿ ഗാർഡ് ഓഫ് ഓണറിനു പങ്കെടുക്കുന്ന ഓരോ കുട്ടിക്കും 500 രൂപ വീതം നൽകുന്നു.
കേന്ദ്രീകൃതമായി സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടുന്ന കുട്ടിക്ക് 500 രൂപയും രണ്ടാം സ്ഥാനം നേടുന്ന കുട്ടിക്ക് 250 രൂപയും മൂന്നാം സ്ഥാനം നേടുന്ന കുട്ടിക്ക് 100 രൂപയും നൽകുന്നു.
പർവ്വതാരോഹണത്തിൽ പങ്കെടുക്കുന്നവർക്ക് 500 രൂപയും കൊടുമുടി കീഴടക്കുന്നവർക്ക് അധികമായി 1000 രൂപയും നൽകുന്നു.
പാരച്യൂട്ട് ട്രെയിനിങ്ങിന് ഓരോ ചാട്ടത്തിനും 100 രൂപയും കൂടാതെ 500 രൂപ വിലമതിക്കുന്ന സ്മരണികയും നൽകുന്നു.
യൂണിറ്റ് തലത്തിൽ ഒരു സീനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു സീനിയർ വിങ് പെൺകുട്ടിക്കും 100 രൂപ പ്രതിമാസം ഒരു വർഷത്തേക്കു നൽകുന്നു. ഒരു ജൂനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു ജൂനിയർ വിങ് പെൺകുട്ടിക്കും 50 രൂപ വീതം പ്രതിമാസം ഒരു വർഷത്തേക്കു നൽകുന്നു.
ഗ്രൂപ്പ് തലത്തിൽ ഒരു സീനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു സീനിയർ വിങ് പെൺകുട്ടിക്കും 200 രൂപ വീതം പ്രതിമാസം ഒരു വർഷത്തേക്കു നൽകുന്നു. ഒരു ജൂനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു ജൂനിയർ വിങ് പെൺകുട്ടിക്കും മാസം 100 രൂപ വീതം ഒരു വർഷത്തേക്കു നൽകുന്നു.

You might also like

Leave A Reply

Your email address will not be published.