ജര്‍മ്മന്‍ ഫുട്ബോള്‍ ഇതിഹാസം ജെര്‍ഡ് മുള്ളറുടെ 51 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥയാക്കി റോബര്‍ട്ട് ലെവന്‍ഡോസ്കി

0

 ആദ്യ 11 മത്സരങ്ങളില്‍ 15 ഗോളുകള്‍ നേടി ജര്‍മ്മനിയില്‍ ജെര്‍ഡ് മുള്ളര്‍ സൃഷ്ടിച്ച തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലെന്ന് ഫുട്ബോള്‍ പണ്ഡിറ്റുമാര്‍ വിലയിരുത്തിയ റെക്കോര്‍ഡ് ആണ് ലെവന്‍ഡോസ്കി ഇന്ന് തകര്‍ത്തത്.

പോളിഷ് ക്യാപ്റ്റന്‍ ലെവന്‍ഡോസ്കി ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്ന ജര്‍മ്മന്‍ ക്ലാസിക്കോയില്‍ ആണ് ഈ നേട്ടം കുറിച്ചത്. ബൊറുസിയ ഡോര്‍ട്ട്മുണ്ടിനെതിരെ ഇരട്ട ഗോളുകള്‍ നേടിയാണ് ബുണ്ടസ് ലീഗയില്‍ ആദ്യ 11 മത്സരങ്ങളില്‍ 16 ഗോള്‍ ഗോള്‍ നേടി ലെവന്‍ഡോസ്കി സ്വന്തമാക്കിയത്. ഈ സീസണില്‍ എല്ലാ കോമ്ബറ്റീഷനുകളില്‍ നിന്നായി 22 ഗോളുകളാണ് ലെവന്‍ഡോസ്കി അടിച്ച്‌ കൂട്ടിയിരിക്കുന്നത്. ജര്‍മ്മനിയിലെ ക്ലാസിക്ക് മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബയേണ്‍ മ്യൂണിക്ക് ഇന്ന് ജയിച്ചത്.

You might also like

Leave A Reply

Your email address will not be published.