കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഹാപ്പി സര്‍ദാറിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

0

ഗീതിക, സുദീപ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഹസീബ് ഹനീഫാണ്. ഒരു പഞ്ചാബി സര്‍ദാറും മലയാളി ക്രിസ്റ്റ്യന്‍ പെണ്‍കുട്ടിയും തമ്മിലുളള പ്രണയകഥയാണ് ചിത്രം പറയുന്നത്. മെറിന്‍ ഫിലിപ്പാണ് ചിത്രത്തിലെ നായിക.

സിദ്ധിഖ്, ശ്രീനാഥ് ഭാസി,ബാലു വര്‍ഗീസ്,ശാന്തി കൃഷ്ണ,സുരാജ് വെഞ്ഞാറമൂട്,വിശാഖ് നായര്‍, രമേഷ് പിഷാരടി, ധര്‍മ്മജന്‍, പ്രവീണ, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഗോപീ സുന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കും. കാളിദാസിനൊപ്പം ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം ഈ മാസം 28ന് പ്രദര്‍ശനത്തിന് എത്തും.

You might also like

Leave A Reply

Your email address will not be published.