ഉത്സവ നഗരിയിൽ ജില്ല ലീഗൽ സർവ്വീസസ് അതോറിറ്റി പവലിയൻ പ്രവർത്തനം ആരംഭിച്ചു

0

ഒച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചി കോത്സവത്തിനോടനുബന്ധിച്ച് ഉത്സവനഗരിയിൽ കൊല്ലം ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ഒരുക്കിയ പവലിയൻ *ബഹു: കേരള ഹൈക്കോടതി ജസ്റ്റിസ് എസ്.വി.ഭട്ടിയുടെ സാന്നിദ്ധ്യത്തിൽ പ്രിൻസിപ്പൽ ജില്ല ആന്റ് സെഷൻസ് ജഡ്ജ് എസ്.എച്ച് പഞ്ചാപകേശൻ ഉദ്ഘാടനം നിർവ്വഹിച്ചു.*

ലീഗൽ സർവ്വീസസ് അതോറിറ്റി ജില്ലയിൽ ഉടനീളം നടത്തുന്ന പ്രവർത്തനങ്ങളും സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക, പൊതുജനങ്ങളുടെ നിയമപരമായ സംശങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരമാർഗ്ഗം നിർദേശിക്കുക, പരബ്രഹ്മ ക്ഷേത്ര നഗരിയിൽ ഫലപ്രദമായ രീതിയിൽ ഗ്രീൻ പ്രോട്ടോക്കോൾ സംവിധാനം നടപ്പിലാക്കുന്നതിന് നേതൃത്വം നൽകുക, വിവിധ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി മുമ്പാകെ സമർപ്പിക്കുന്നലേക്കുള്ള പരാതി കേൾക്കുന്നതിനും, എഴുതി കൊടുക്കുന്നതിനും, സ്വീകരിക്കുന്നതിനുമുള്ള സഹായം ചെയ്യുക എന്നിവയാണ് പവലിയൻ പ്രവർത്തനം കൊണ്ട് ലക്ഷൃമിടുന്നത് എന്ന് ജില്ലാ ജഡ്ജി പറഞ്ഞു.

ചടങ്ങിൽ പരബ്രഹ്മ ക്ഷേത്ര ഭാരവാഹികൾ,DLSA പി.ആർ.ഒ എ.സൈജു അലി, പവലിയൻ ഇൻ ചാർജ് ഷാജിമോൻ, ബിജുകുമാർ, അഡ്വ.ജയപ്രകാശ്, അഡ്വ: മായ, അഡ്വ:ഷൈനി, PLV ശങ്കരപിള്ള എന്നിവർ പങ്കെടുത്തു.

ഉത്സവത്തിന്റെ 12 നാളിലും പവലിയൻ സേവനം ലഭ്യമാണ്.DLSA ,TLSC,കോടതി എന്നിവയിലെ ജീവനക്കാർ, അഭിഭാഷകർ, പാരാലീഗൽ വാളണ്ടിയർ എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന സേവന പ്രവർത്തനങ്ങൾക്ക് കൊല്ലം പ്രിൻസിപ്പൽ ജില്ലാ ജഡ്ജും ഡി.എൽ.എസ്.എ ചെയർമാനുമായ എസ്.എച്ച് പഞ്ചാപകേശൻ, ചവറ ഫാമിലി കോടതി ജഡ്ജും റ്റി.എൽ.എസ്.സി ചെയർമാനുമായ ബിന്ദുകുമാരി വി.എസ് ,സബ് ജഡ്ജും ഡി.എൽ.എസ്.എ സെക്രട്ടറിയുമായ സുബിത ചിറക്കൽ എന്നിവർ നേതൃത്വം നൽകും.

 

You might also like

Leave A Reply

Your email address will not be published.