ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശിനെ 150 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ ഒന്നാം ദിനം കളിനിര്‍ത്തുമ്ബോള്‍ 86/1 എന്ന ശക്തമായ നിലയിലാണ്. ചേതേശ്വര്‍ പൂജാര (43), മായങ്ക് അഗര്‍വാള്‍ (37) എന്നിവരാണ് ക്രീസില്‍. ആറ് റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒന്‍പത് വിക്കറ്റ് കൈയിലുള്ള ഇന്ത്യ, ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാള്‍ 64 റണ്‍സ് മാത്രം പിന്നിലാണ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാ കടുവകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും രണ്ടു വീതം വിക്കറ്റുകള്‍ നേടിയ ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ആര്‍.അശ്വിന്‍ എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 43 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹീമാണ് സന്ദര്‍ശകരുടെ ടോപ്പ് സ്കോറര്‍. അഞ്ച് പേര്‍ രണ്ടക്കം കാണാതെ മടങ്ങി. ക്യാപ്റ്റന്‍ മോമിനുള്‍ ഹഖ് 37 റണ്‍സ് നേടി. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ കൊഴിഞ്ഞ ബംഗ്ലാദേശ് പോരാട്ടത്തിന്‍റെ സൂചന പോലും നല്‍കാതെയാണ് ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. സ്കോര്‍ 12 എത്തിയപ്പോള്‍ തന്നെ ഓപ്പണര്‍മാര്‍ രണ്ടും വീണു. നാലാം വിക്കറ്റില്‍ മോമിനുള്‍ ഹഖ്-മുഷ്ഫിഖുര്‍ റഹീം സഖ്യം 68 റണ്‍സ് നേടിയതൊഴിച്ചാല്‍ ബംഗ്ലാദേശിന് ആശ്വസിക്കാന്‍ ഒന്നുമില്ല. 51 റണ്‍സ് നേടുന്നതിനിടെ അവസാന ഏഴ് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി.

0

ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശിനെ 150 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ ഒന്നാം ദിനം കളിനിര്‍ത്തുമ്ബോള്‍ 86/1 എന്ന ശക്തമായ നിലയിലാണ്.ചേതേശ്വര്‍ പൂജാര (43), മായങ്ക് അഗര്‍വാള്‍ (37) എന്നിവരാണ് ക്രീസില്‍. ആറ് റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒന്‍പത് വിക്കറ്റ് കൈയിലുള്ള ഇന്ത്യ, ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാള്‍ 64 റണ്‍സ് മാത്രം പിന്നിലാണ്.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാ കടുവകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും രണ്ടു വീതം വിക്കറ്റുകള്‍ നേടിയ ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ആര്‍.അശ്വിന്‍ എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 43 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹീമാണ് സന്ദര്‍ശകരുടെ ടോപ്പ് സ്കോറര്‍. അഞ്ച് പേര്‍ രണ്ടക്കം കാണാതെ മടങ്ങി. ക്യാപ്റ്റന്‍ മോമിനുള്‍ ഹഖ് 37 റണ്‍സ് നേടി. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ കൊഴിഞ്ഞ ബംഗ്ലാദേശ് പോരാട്ടത്തിന്‍റെ സൂചന പോലും നല്‍കാതെയാണ് ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.സ്കോര്‍ 12 എത്തിയപ്പോള്‍ തന്നെ ഓപ്പണര്‍മാര്‍ രണ്ടും വീണു. നാലാം വിക്കറ്റില്‍ മോമിനുള്‍ ഹഖ്-മുഷ്ഫിഖുര്‍ റഹീം സഖ്യം 68 റണ്‍സ് നേടിയതൊഴിച്ചാല്‍ ബംഗ്ലാദേശിന് ആശ്വസിക്കാന്‍ ഒന്നുമില്ല. 51 റണ്‍സ് നേടുന്നതിനിടെ അവസാന ഏഴ് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി.

You might also like

Leave A Reply

Your email address will not be published.