ആരോഗ്യപരമായ ജീവിതത്തിന് വ്യായാമം ഏറെ അത്യാവശ്യമാണ്

0

വ്യായാമങ്ങളില്‍ ഏറ്റവും എളുപ്പവും എല്ലാവര്‍ക്കും ചെയ്യാനാകുന്നതും നടത്തമാണ്. വളരെ ലഘുവായ, അതേ സമയം ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നുമാണ് നടത്തം. എന്നാല്‍ നടത്തത്തിന്റെ ഗുണം പൂര്‍ണമായും ലഭിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നടക്കുന്ന രീതി, സമയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നടത്തത്തിലൂടെ ശരീരത്തിന് ആയാസം ലഭിക്കണം, എന്നാലേ നടത്തം കൊണ്ടു പ്രയോജനമുണ്ടാകൂ. ചില പ്രത്യേക രീതികളില്‍ നടക്കുന്നത് ആരോഗ്യപരമായ ചില പ്രത്യേക പ്രയോജനങ്ങള്‍ നല്‍കും. ഇതില്‍ ഒന്നാണ് എട്ട് എന്ന അക്കത്തിന്റെ ആകൃതിയില്‍ നടക്കുന്നത്. ഇങ്ങനെ നടന്നാല്‍ ഒട്ടേറെ ഗുണങ്ങളുണ്ട്.എട്ട് ആകൃതിയില്‍ നടക്കുമ്ബോള്‍ ശരീരത്തിന് മുഴുവന്‍ ആയാസം ലഭിക്കും. ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കു ഈ നടത്തത്തിന്റെ ഗുണം ലഭിക്കും.ഇത് അവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇങ്ങനെ നടക്കുന്നത്. ഇത് ശ്വസനം എളുപ്പമാക്കും. ആസ്ത്മ, അലര്‍ജി പോലെയുള്ള രോഗങ്ങള്‍ക്കും ഇതു നല്ലൊരു പ്രതിവിധിയാണ്.ഇങ്ങനെ നടക്കുന്നത് ഉറക്കക്കുറവ്, ക്ഷീണം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച്‌ ശരീരത്തിനും മനസ്സിനും ഉണര്‍വും ഉന്മേഷവും നല്‍കും. കൂടാതെ മികച്ച ദഹനം, പേശികളുടെ ആരോഗ്യം, സന്ധിവേദന , ഹൃദയാരോഗ്യം തുടങ്ങിയവ മെച്ചപ്പെടുത്താനും എട്ട് ആകൃതിയിലൂടെ നടക്കുന്നതിലൂടെ സാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരവണ്ണം കുറയ്ക്കാനും ഈ രീതിയില്‍ നടക്കുന്നത് ഉത്തമമാണ്.ആരോഗ്യപരമായ ജീവിതത്തിന് വ്യായാമം ഏറെ അത്യാവശ്യമാണ്. ദിവസവും വ്യായാമം ചെയ്യുന്നത് രോഗങ്ങളേയും അകറ്റുക മാത്രമല്ല, രോഗം വരാതെ തടയുകയും ചെയ്യും.

You might also like

Leave A Reply

Your email address will not be published.