പ്രഭാത ഭക്ഷണമായി ഒരുക്കാം കാരറ്റ് പുട്ട്

0

വേഗത്തില്‍ ഉണ്ടാക്കാവുന്ന വിഭവമാണ് പുട്ട്. പലതരം പുട്ടുകളും പരീക്ഷിക്കുന്നതിനിടെ ഈ കാരറ്റ് പുട്ട് കൂടി ഒന്നു ട്രൈ ചെയ്ത് നോക്കൂ. കാരറ്റ് പുട്ട് പ്രമേഹരോഗികള്‍ക്ക് രാവിലെയോ രാത്രിയോ പ്രധാന ആഹാരമായി കഴിക്കാവുന്നതാണ്.

ചേരുവകള്‍

ഗോതമ്ബുപൊടി – 500 ഗ്രാം
കാരറ്റ് – 2 എണ്ണം
തേങ്ങ ചുരണ്ടിയത് – ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
ജീരകം – അര സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ഗോതമ്ബുപൊടി, കാരറ്റ് ചുരണ്ടിയത്, ജീരകം, ഉപ്പ് എന്നിവ നന്നായി മിക്‌സ് ചെയ്യുക.ശേഷം ഇതിലേക്ക് വെള്ളം ചേര്‍ത്ത് പുട്ടിന്റെ പാകത്തില്‍ നനച്ചെടുക്കണം. കുറ്റിയില്‍ തേങ്ങ ഇടകലര്‍ത്തി പുട്ട് വേവിച്ചെടുക്കണം.

You might also like

Leave A Reply

Your email address will not be published.