സ്പാനിഷ് പ്രധാനമന്ത്രിയുടെ ക്യൂബന്‍ സന്ദര്‍ശനം ഉടന്‍ ചൊവ്വാഴ്ച ക്യബന് പ്രസിഡന്റ് മിഗ്വെല്‍ ദയാസുമായി പെഡ്രോ സാഞ്ചസ് സന്ദര്‍ശനത്തേക്കുറിച്ച് സംസാരിച്ചു. ഇരു രാജ്യങ്ങളും സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തീയതി മാത്രമാണ് ഇനി നിശ്ചയിക്കാനുള്ളതെന്നാണ് വിവരം.സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ക്യൂബ സന്ദര്‍ശനം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. നീണ്ട 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു സ്പെയിന് പ്രധാനമന്ത്രി ക്യൂബയില്‍ സന്ദര്‍ശനം നടത്തുന്നത്. സ്പാനിഷ് സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്.